December 11, 2023

ഡിസ്ക് തെറ്റിക്കഴിഞ്ഞാൽ ഓപ്പറേഷൻ ഇല്ലാതെ അത് പൂർണ്ണമായും മാറ്റിയെടുക്കാനുള്ള ചികിത്സ മാർഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്നോട് പലപ്പോഴും പലരും ചോദിക്കാറുള്ള ഒരു കാര്യമാണ് അതായത് ഡിസ്ക് തെറ്റിക്കഴിഞ്ഞാൽ അത് ഓപ്പറേഷൻ ഇല്ലാതെ തന്നെ മാറ്റിയെടുക്കാൻ വല്ല മാർഗവും ഉണ്ടോ ഡോക്ടറെ എന്നുള്ളത്.. അത്തരത്തിൽ ഡിസ്ക് തെറ്റിയ ആളുകൾക്ക് ഓപ്പറേഷൻ ഇല്ലാതെതന്നെ ഡിസ്ക് ചുരുക്കി പഴയരീതിയിൽ ആക്കുന്ന ഒരു ചികിത്സാ രീതിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..

   

എന്താണ് ഡിസ്ക് തെറ്റൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഹെർണിയേറ്റഡ് ഡിസ്ക് അതുപോലെ സയാറ്റിക് എന്നിങ്ങനെ പലരീതിയിൽ അറിയപ്പെടുന്ന ഡിസ്ക് തെറ്റൽ നമ്മുടെ നട്ടെല്ലിൽ കശേരുക്കൾ ഉണ്ട്.. അവയ്ക്കിടയിൽ ഒരു പ്രൊട്ടക്ഷൻ വേണ്ടി നിൽക്കുന്ന ഒന്നാണ് ഡിസ്ക്.. ഡിസ്ക് പുറകിലേക്ക് നീങ്ങി കഴിഞ്ഞാൽ ഡിസ്കിന് പുറകിലൂടെ കാലിലേക്കുള്ള നാഡികൾ ഡിസ്കിന് പുറകിലൂടെയാണ് വരുന്നത്.. അപ്പോൾ ഡിസ്ക് തെറ്റിക്കഴിഞ്ഞാൽ ഈ നാടികളുടെ ഭാഗത്തേക്ക് നീര് ഇറങ്ങുകയും അതായത് ഇൻഫ്ളമേഷൻ വരുകയും ചെയ്യും.. അപ്പോൾ നമുക്ക് നടുവ് മുതൽ കാലു വരെ വേദന അനുഭവപ്പെടും..

ഒരുപാട് കാലങ്ങളായി വേദന ഉണ്ടാകുന്ന ആൾ ആയിരിക്കും പെട്ടെന്ന് എന്തെങ്കിലും വെയിറ്റ് എടുത്ത് പൊക്കുകയും അല്ലെങ്കിൽ കുനിഞ്ഞു നിന്നുകൊണ്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്ന സമയത്ത് ഈ ഒരു ഡിസ്ക് പെട്ടെന്ന് തെറ്റുകയും അത് കാലിലേക്ക് കൂടുതൽ വേദന തുടങ്ങുകയും ചെയ്യുന്നു.. കൂടുതൽ ആളുകൾക്കും നടുവിന് മാത്രമാണ് വേദന ഉണ്ടായിരുന്നത് എങ്കിൽ പിന്നീട് അത് കാലിലേക്ക് വ്യാപിക്കുന്നു.. ഇതിൻറെ കൂടെ തന്നെ തരിപ്പ് പോലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്..

ചിലപ്പോൾ വീക്ക്നെസ്സ് വരെ സംഭവിക്കാറുണ്ട്.. ഈ ഒരു അസുഖത്തിന് പല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ ഇന്ന് അവൈലബിൾ ആണ്.. പൊതുവേ ആളുകളുടെ ഒരു ധാരണ ഇത്തരം വേദനകൾ വന്നാൽ അത് തനിയെ മാറും എന്നുള്ളതാണ്.. ശരിയാണ് ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞാൽ 80 ശതമാനം ആളുകൾക്കും ഇത്തരം വേദനകൾ തനിയെ മാറുന്നതാണ്..

എന്നാൽ ബാക്കിയുള്ള ആളുകൾക്ക് ഈ ഒരു ആഴ്ചകൾ കഴിഞ്ഞാലും വേദനകൾ മാറണം എന്നില്ല.. അതുപോലെ ഇതിൻറെ വേദന എന്നു പറയുന്നത് അത് കഠിനമായ വേദന ആയിരിക്കും നമുക്ക് സഹിക്കാൻ പോലും കഴിയില്ല.. അപ്പോൾ ഇത്തരം ആളുകൾക്കാണ് കൂടുതൽ മികച്ച ചികിത്സകൾ ആവശ്യമായി വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *