അല്ല മോളെ നിൻറെ കല്യാണം ഒന്നും ആയില്ലേ ഇതുവരെ.. ഇല്ല ചേട്ടത്തി ആകുമ്പോൾ തീർച്ചയായും പറയാം.. ഗായത്രി അത് പറഞ്ഞിട്ട് മുറ്റമടിക്കൽ തുടങ്ങി.. അല്ലേലും ആ സ്ത്രീക്ക് എന്നും അറിയണം കല്യാണമായോ കല്യാണം ആയോ എന്നുള്ളത്.. ഇവിടെ ഒരു ചൊവ്വയും ശുക്രനും ശനിയും കാരണം മനുഷ്യൻ പുരം നിറഞ്ഞു നിൽക്കുന്നതിന്റെ വിഷമം അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ.. ഈ ചൊവ്വയെ കണ്ടു പിടിച്ച ആളിനെ തല്ലിക്കൊല്ലണം.. അവൾ കൂടുതൽ പിറു പിരുത്തു കൊണ്ട് മുറ്റമടിക്കൽ തുടങ്ങി.. 21 വയസ്സിൽ കഴിഞ്ഞില്ലെങ്കിൽ പിന്നീട് മുപ്പതാമത്തെ വയസ്സിലെ വിവാഹം നടത്തുള്ളു എന്നാണ് ഗായത്രിയുടെ ജാതകത്തിൽ പറഞ്ഞിരിക്കുന്നത്..
ഭാഗ്യത്തിന് 21 വയസ്സിൽ നടന്നില്ല.. ഇപ്പോൾ വയസ്സ് 30 ആകാൻ പോകുന്നു ബ്രോക്കർ എല്ലാ ദിവസവും ഓരോ ആലോചനകൾ കൊണ്ടുവരുന്നുണ്ട്.. പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.. എന്നും ഒരാൾ കാണാൻ വരുന്നുണ്ട് അവൾ അതും പറഞ്ഞ് പെട്ടെന്ന് മുറ്റം അടിച്ച കുളിക്കാൻ പോയി.. കുളികഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു.. ഗായത്രി അകത്തെ ജനൽ വഴി പുറത്തേക്ക് നോക്കി.. നല്ല പൊക്കവും തടിയും ഒക്കെയുള്ള നല്ല കറുത്ത മീശയും കുറ്റി താടിയും ഉള്ള ഇരുനിറമുള്ള ഒരു മനുഷ്യൻ.. കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണ് എന്നുള്ളത്.
അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിക്കുന്നുണ്ട്.. ഗായത്രി നേരെ ഡ്രസ്സ് മാറ്റി അടുക്കളയിൽ കയറി ചായ ഉണ്ടാക്കാൻ തുടങ്ങി.. ഇതിപ്പോൾ ഡെയിലി നടക്കുന്ന കാര്യം ആയതുകൊണ്ട് തന്നെ അവൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ല.. ഉമ്മറത്തു നിന്ന് അച്ഛൻ വിളിക്കുന്നതിനു മുൻപേ തന്നെ ഗായത്രി ചായയുമായി അവിടേക്ക് എത്തി. ഒരു ഗ്ലാസ് ചായ അതിൽ നിന്ന് എടുത്ത് ചെക്കന്റെ കയ്യിൽ കൊടുത്തിട്ട് ആ മുഖത്തേക്ക് ഒന്ന് നോക്കി.. എന്നാൽ അയാൾ അവളെ ഒന്ന് നോക്കുകപോലും ചെയ്തില്ല.. ചായ കൊടുത്തിട്ട് അവൾ വാതിലിന് അരികെ ചാരി നിന്നു..
പഴയപോലെ നാണം ഉള്ള പരിപാടികളൊന്നും അവളിപ്പോൾ എടുക്കാറില്ല.. എന്നാൽ പിന്നെ ഇനി അവർ രണ്ടുപേരും കൂടി എന്തെങ്കിലും സംസാരിക്കട്ടെ.. ബ്രോക്കറുടെ സ്ഥിരം ഡയലോഗ് കേട്ടപ്പോൾ തന്നെ ഗായത്രി മുറിയിലേക്ക് നടന്നു.. അവളുടെ പിന്നാലെ അയാളും നടന്നു.. മുറിയിലെ കസേരയിൽ ഇരുന്നുകൊണ്ട് അവളെ നോക്കാതെ മുറിയിലേക്ക് ചുറ്റും നോക്കിയത് കണ്ടപ്പോൾ ഇയാൾ ഇനി വീട് വാങ്ങാൻ വന്നതാണ് എന്ന് സംശയിച്ചു പോയി.. അതെ എന്താ ചേട്ടൻറെ പേര്.. അയാൾ ഒന്നും തന്നോട് ചോദിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗായത്രി അങ്ങോട്ട് കയറി ചോദിച്ചു.. ജഗൻ…
അയാളുടെ ഗാംഭീര്യമുള്ള ശബ്ദം മുറിയിൽ ആകെ മുഴങ്ങി..ആഹാ നല്ല ഇടിവെട്ട് പേര് ആണല്ലോ.. അവൾ മനസ്സിൽ ഓർത്തു.. എന്തായാലും എന്നെ ഇഷ്ടമായില്ല വീട്ടിൽ പറയു. അയാളുടെ ശബ്ദം വീണ്ടും പുറത്തേക്ക് വന്നു.. അയ്യോ ചേട്ടാ എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല.. ഗായത്രി അത് പെട്ടെന്ന് പറഞ്ഞപ്പോൾ ജഗൻ അവളെ ഒന്ന് നോക്കി എന്നിട്ട് പുറത്തേക്ക് ഇറങ്ങി.. എന്നാൽ നമുക്ക് ഇറങ്ങാം എന്ന് അയാൾ പുറത്തേക്കിറങ്ങി ബ്രോക്കറോട് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….