നിങ്ങളുടെ ജീവിതത്തിൽ അതികഠിനമായ സങ്കടങ്ങൾ വരുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന ഒരു അവസ്ഥയിൽ മനസ്സുരുകി വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ..

ചില സമയത്ത് നമ്മുടെ മനസ്സ് വല്ലാതെ വിഷമിക്കാറുണ്ട്.. നമ്മൾ വല്ലാതെ നീറും.. നമ്മുടെ മനസ്സ് വല്ലാതെ കിടന്നു പിടയും. നമുക്ക് കാരണം എന്താണെന്ന് അറിയാത്ത ഒരു ദുഃഖം നമ്മളെ ബാധിക്കും.. അത് ചിലപ്പോൾ ചില വ്യക്തികൾ കാരണമായത് കൊണ്ടാവാം.. അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രവർത്തികൾ കൊണ്ട് ആവാം.. അതല്ലെങ്കിൽ ചില സാഹചര്യങ്ങൾ അല്ലെങ്കിൽ സന്ദർഭങ്ങൾ വരുന്നതുകൊണ്ടാവാം.. അതുപോലെ നമ്മുടെ ജീവിത സാഹചര്യങ്ങൾ കൊണ്ടുവരാറുണ്ട്.. അല്ലെങ്കിൽ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും നേടാനുള്ള ഒരു താല്പര്യമുണ്ട് ആവാം..

അങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് നമുക്ക് വല്ലാത്ത ഒരു ദുഃഖവും നിരാശയും സങ്കടവും എല്ലാം ബാധിക്കാറുണ്ട്.. അതുപോലെ ചില ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാവും ഒരുപാട് ആളുകൾ ചുറ്റിലും ഉണ്ടെങ്കിൽ പോലും അവർ തനിച്ചാണ് എന്നുള്ള തോന്നൽ അവർക്ക് വന്നുകൊണ്ടിരിക്കും.. അതുപോലെതന്നെ തനിക്ക് ആരുമില്ല എന്നുള്ള ഒരു തോന്നൽ വരാം.. നമുക്ക് ആരുമില്ല എന്ന് ചിന്തിക്കുന്ന ആളുകൾ ആണെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി എന്നുള്ളതാണ്.. കാരണം നമുക്ക് വേണ്ടി നമ്മുടെ കൂടെ എന്നും ഉണ്ടാകുന്ന അല്ലെങ്കിൽ നമ്മൾ വിളിച്ചാൽ വിളി കേൾക്കുന്ന ഒരു അമ്മയുണ്ട് നമുക്ക് എന്നുള്ളതാണ് നമ്മൾ ആദ്യം എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം.. ലോക മാതാവായ ഭദ്രകാളി അമ്മയെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്..

ഇനി നിങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും സങ്കടങ്ങൾ വരുന്ന സമയത്ത് അല്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെട്ടു പോകുന്ന ഒരു സമയത്ത് അതല്ലെങ്കിൽ നിങ്ങൾ നിസ്സഹായയായി പോകുന്ന ഒരു അവസ്ഥയിൽ നിങ്ങൾ ഭദ്രകാളി അമ്മയെ വിളിച്ച് ഒന്ന് പ്രാർത്ഥിക്കുക.. അമ്മ നിങ്ങളുടെ കൂടെ വന്ന് നിന്നുകൊണ്ട് സഹായിക്കും എന്നുള്ളതാണ്.. മറ്റ് എല്ലാ ഈശ്വരന്മാരെ പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ് പക്ഷേ ഭദ്രകാളി അമ്മ അവരുടെ മക്കൾ എത്ര സങ്കടത്തോടെ മനസ്സുരുകി വിളിച്ചാലും വിളി കേൾക്കുന്ന മാതാവാണ്.. മക്കൾ കരഞ്ഞു മനസ്സുരുകി വിളിച്ചാൽ അതൊരിക്കലും അമ്മയ്ക്ക് കാണാതിരിക്കാൻ കഴിയില്ല..

അല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കാൻ ഒരിക്കലും കഴിയില്ല.. ഇനി എത്ര വലിയ ദുഷ്ടൻ ആയാൽ പോലും ആ ഒരു സമയത്ത് അത്രയും ഭക്തിയോടെ അമ്മയെ വിളിച്ചാൽ സഹായവുമായി ഓടിയെത്തും അമ്മ.. അത്രയും അതിശക്തയായ ഭദ്രകാളി അമ്മയുടെ അനുഗ്രഹത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *