ആറ് കൊല്ലം ഒരുമിച്ച് ജീവിച്ചിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽപോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ല എന്നുള്ളത് പറഞ്ഞുകൊണ്ട് എന്നെ പടിയിറക്കി എൻറെ കൺമുന്നിലൂടെ മറ്റൊരുത്തിയുടെ കൈകൾ പിടിച്ചുകൊണ്ട് നടന്നുപോയ നിമിഷങ്ങൾ മാത്രമാണ് എന്നിലെ പെണ്ണ് തോറ്റുപോയത്.. പൂച്ചക്കണ്ണുള്ള നീലത്തിൽ മുടിയുള്ള വിവരവും വിദ്യാഭ്യാസവും ഉള്ള മോഡൽ വസ്ത്രങ്ങൾ അണിഞ്ഞ കൂടെ നടക്കുന്ന ഒരു പെണ്ണിനെയാണ് ഷമീർ സ്വപ്നങ്ങൾ കണ്ടത് അതുപോലെ ആഗ്രഹിച്ചത്.. പക്ഷേ കിട്ടിയതും അതുപോലെ കെട്ടിയതും മനസ്സിലെ ആഗ്രഹങ്ങൾ മാറ്റമുള്ള ഷാഹിനയെ.. ആദ്യരാത്രിയിൽ അവൾ തിരിച്ചറിഞ്ഞു ഭർത്താവിൻറെ മനസ്സും സ്വപ്നങ്ങളും ഇല്ലാതാക്കിയ അവൾ ആണ് താൻ എന്ന്.. എങ്കിലും അവൾ നല്ലൊരു ഭാര്യ ആകാൻ ശ്രമിച്ചു..
പരാജയപ്പെടുന്ന നേരത്തെ എല്ലാം നിസ്കാരം പായയിൽ കണ്ണീർ ഒഴുക്കി.. ഒരിക്കലും അവൾ ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല.. അതുപോലെ അവളുടെ കണ്ണീർ ആരെയും കാണിച്ചിട്ടുമില്ല.. കണ്ണീർ കണ്ട പടച്ചവൻ ഷമീറിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല.. കുട്ടികൾ ഉണ്ടാകുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു.. ഷമീർ അവളെ ഉമ്മയുടെ ഇഷ്ടത്തിനനുസരിച്ച് കെട്ടി കൂടെ താമസിച്ചു. അതല്ലാതെ ഭർത്താവ് എന്ന സ്ഥാനം നൽകാൻ താൽപ്പര്യമില്ല.. ഒരിക്കൽപോലും ഇതുവരെ ഒരുമിച്ച് പുറത്തു പോയിട്ടില്ല.. പാർക്കിലോ അല്ലെങ്കിൽ ബീച്ചിലോ ഇതുവരെ കൈകൾ പിടിച്ചു പോലും നടന്നിട്ടില്ല..
ഒരുമിച്ച് ഇരുന്നുകൊണ്ട് ഭക്ഷണം പോലും കഴിച്ചിട്ടില്ല.. ഇഷ്ടമുള്ളത് എന്തൊക്കെയാണ് എന്ന് പോലും ചോദിച്ചിട്ടില്ല.. അതുപോലെ വാങ്ങിച്ചും തന്നിട്ടില്ല.. ആണും പെണ്ണും ഒരു മുറിയിൽ ഒരു കട്ടിലിൽ കിടന്ന് ഉറങ്ങുന്ന രാത്രികളിൽ ചടങ്ങ് പോലെ നടക്കുന്ന ഇണചേരൽ.. ശരീരത്തിൽ മോഹത്തോടെ നോക്കിയിട്ടില്ല. ആ 6 കൊല്ലങ്ങൾ.. അഴിക്കുംതോറും കുരുക്കുകൾ വീഴുന്ന ജീവിതത്തിൽ ഷമീർ അവൻറെ സ്വപ്നത്തിലെ ഇണയെ കണ്ടുമുട്ടി..
ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന് ഷാഹിന മുൻപേ തന്നെ പ്രതീക്ഷിച്ചിരുന്നു.. മക്കളെ തരില്ല എന്ന് പറഞ്ഞപ്പോഴും കരഞ്ഞില്ല മൗനത്തോടെ തലകുനിച്ച് നിന്ന്.. ഒരിക്കലും ഷാഹിന അവനെ ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് കരുതി എല്ലാം അനുസരിച്ചിട്ട് മാത്രമേയുള്ളൂ.. ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല ഒരു നോട്ടം കൊണ്ട് പോലും.. അവൻറെ നല്ലതിനുവേണ്ടി മാത്രം പ്രാർത്ഥിച്ച ആ വീട്ടിൽ നിന്ന് അവനുവേണ്ടി മാത്രം അവൾ പടിയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…