മോളെ പൈസ കിട്ടിയോ.. ജനറൽ വാർഡിലെ തിരക്കിനിടയിൽ ഗിരിജ ആരും കേൾക്കാതെ മോളോട് ചോദിച്ചു.. കുറച്ച് കിട്ടി അമ്മേ.. അതും പറഞ്ഞുകൊണ്ട് അനിത ബെഡ്ഡിലേക്ക് ഇരുന്നു.. എന്നിട്ട് കിടന്നുറങ്ങുന്ന അച്ഛനെ നോക്കി പാവം നല്ല ഉറക്കമാണ്.. ആ കടലാസ് ഇങ്ങ് തന്നെ ഞാൻ മരുന്ന് വാങ്ങിച്ചിട്ട് വരാം.. തന്നോട് എന്തോ ചോദിക്കാനിരുന്ന അമ്മയുടെ കയ്യിൽ നിന്ന് മരുന്നു വാങ്ങാനുള്ള പേപ്പർ വാങ്ങിക്കൊണ്ട് അവൾ മുന്നോട്ട് നടന്നു.. അവിടെ നിന്നാൽ കൈയിലും കാതിലും കിടന്ന സ്വർണ്ണം കൂടി പണയം വെച്ചതിന്റെ പരിഭവം പറയും അമ്മ.. മരുന്നുകൾ വാങ്ങി ബാക്കി പൈസ ഭദ്രമായി അവൾ പേഴ്സിൽ വച്ചു..
ഇനി ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമുള്ള പൈസ മാത്രമേ കയ്യിലുള്ളൂ.. അത് കഴിഞ്ഞാൽ എന്ത് ചെയ്യും എന്നുള്ള കാര്യം ഓർത്ത് അവൾ കൂടുതൽ വേവലാതിപ്പെട്ടു.. ഇനി പണയം വയ്ക്കാൻ പോലും ഒരുതരി പൊന്നു പോലുമില്ല.. വാങ്ങുന്നവരുടെ കൈയിൽ നിന്നൊക്കെ പരമാവധി വാങ്ങിക്കഴിഞ്ഞിരിക്കുന്നു.. ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്ന് അവളുടെ മനസ്സിൽ ആശ്വസിച്ചു കൊണ്ട് അവൾ വാർഡിലേക്ക് ചെന്നു.. അമ്മ വീട്ടിലേക്ക് പോയിക്കോളൂ ഞാൻ ഇവിടെ ഇരുന്നോളാം.. അച്ഛൻറെ മുഷിഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞ് എടുത്തു വയ്ക്കുന്നതിനിടയിൽ അച്ഛൻറെ അടുത്തിരുന്ന ഉറക്കം തൂങ്ങുന്ന അമ്മയോട് അനിത പറഞ്ഞു..
വേണ്ട ഞാൻ പോണില്ല.. ചെല്ല് അമ്മയെ രണ്ടുദിവസമായി ഉറക്കം തീരെ ഇല്ലല്ലോ.. അനിത ഒരുവിധം പറഞ്ഞ് അമ്മയെ വീട്ടിലേക്ക് തള്ളി വിട്ടു.. ഇടയ്ക്ക് അനിത അച്ഛനെ വിളിച്ച് ഉണർത്തി രാവിലെ കൊണ്ടുവന്ന കഞ്ഞി കൊടുത്തു.. കിടക്കയിൽ ചാരി ഇരിക്കുന്ന അച്ഛന് അനിത തന്നെ സ്പൂണിൽ കോരി കൊടുത്തു.. ആ ശരീരം ആകെ ക്ഷീണിച്ചിരിക്കുന്നു.. കണ്ണുകൾ കുഴിഞ്ഞ കവിളുകൾ എല്ലാം ഒട്ടി വാരിയെല്ലുകൾ പുറത്തേക്ക് തള്ളി ആകെ കോലം കേട്ട് പോയ അച്ഛനെ കാണുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം കണ്ണുനീരായി പുറത്തേക്ക് വരാതിരിക്കാൻ ഏറെ പ്രയാസപ്പെട്ടു..
മോളെ അച്ഛൻ ഏതാണ്ട് ഒക്കെ തീരാറായി.. ആ ഭദ്രേനെ ഒന്ന് വിളിച്ചാലോ.. വേണ്ട എനിക്കറിയാം എൻറെ അച്ഛനെ നോക്കാൻ ആരെയും വിളിക്കേണ്ട.. പിന്നീട് അവളെ എതിർത്ത ഒന്നും പറയാതെ അയാൾ കഞ്ഞികുടിച്ച് കിടന്നു. അയാളുടെ ആദ്യ ഭാര്യയിൽ ഉണ്ടായ മകനാണ് ഭദ്രൻ.. ഭദ്രന്റെ അമ്മ മരിച്ചപ്പോഴാണ് അയാൾ ഗിരിജയെ വിവാഹം കഴിച്ചത്.. അവന്റെ കുഞ്ഞുമനസ്സിൽ അവന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു.. അന്നുമുതൽ അവൻറെ അച്ഛനോടും പുതിയ അമ്മയോടും അവന് ദേഷ്യം തുടങ്ങിയതാണ്.. അവൻ വളരുന്നതിനോടൊപ്പം അവരോടുള്ള ദേഷ്യവും വളർന്നുകൊണ്ടിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….