ഒരുപാട് ആളുകൾ പറയുന്ന ഒരു വലിയ പ്രശ്നമാണ് അതുപോലെ എപ്പോഴും മെസ്സേജ് അയച്ച ചോദിക്കാറുള്ള ഒരു ചോദ്യമാണ് തിരുമേനി ശത്രു ദോഷം കൊണ്ട് വലയുകയാണ്.. ഒരു രീതിയിലും വളരാനും അനുവദിക്കുന്നില്ല.. അതുപോലെതന്നെ കണ്ണേറ് പ്രാക്ക് എരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ട്.. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ജീവിതത്തിൽ മനസ്സ് സമാധാനം തീരെയില്ല അതുകൊണ്ടുതന്നെ ഇതിന് എന്തെങ്കിലും പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞുതരണം എന്ന് ഒരുപാട് ആളുകൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമാണ്.. എല്ലാദിവസവും ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് പലരും ചോദിക്കാറുണ്ട്..
അപ്പോൾ അതിനെല്ലാം ഉള്ള ഒരു ഉത്തരമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. നമ്മൾ വളരെയധികം കഷ്ടപ്പെട്ട് നമ്മുടെ അധ്വാനത്തിന്റെ ഫലമായി നമ്മൾ ഒന്ന് ഉയർന്നുവരുന്ന സമയത്ത് നമ്മൾ നമ്മുടെ ജീവിതത്തിൽ ഒന്ന് രക്ഷപ്പെട്ടു തുടങ്ങുന്ന സമയത്ത് അതുപോലെ നമ്മൾ ഒന്നു പച്ചപിടിച്ച മൂന്ന് നേരം നല്ല ഭക്ഷണങ്ങളൊക്കെ കഴിച്ച് സമാധാനത്തോടെ ഇരിക്കുമ്പോൾ അല്ലെങ്കിൽ സന്തോഷത്തോടുകൂടി ജീവിച്ചു തുടങ്ങുന്ന സമയത്ത് നമ്മുടെ ചുറ്റുമുള്ള പലരും പല വ്യക്തികളും ഉള്ള ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഒരു നെഗറ്റീവ് ഊർജത്തെ നമ്മളിലേക്ക് തള്ളിവിടുന്നത്..
അതുപോലെ നമ്മുടെ ജീവിതത്തിൽ സമാധാന കുറവ് മറ്റേ ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടാകുന്ന അപകടങ്ങളും എല്ലാം ഉണ്ടാകുന്നു.. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിൽ ഉണ്ടാവുന്ന നെഗറ്റീവ് ഊർജ്ജം അത് വാക്കിലൂടെ അതുപോലെ പ്രവർത്തിയിലൂടെ എല്ലാം ഉണ്ടാകുന്നതിനെ ആണ് നമ്മൾ ഇത്തരത്തിൽ ശത്രു ദോഷം അതുപോലെ കണ്ണേറ് പ്രാക്ക് അതുപോലെ ദൃഷ്ടി ദോഷം എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇതിനെയെല്ലാം ഒഴിവാക്കാൻ ആയിട്ട് ശത്രുവിനെ എത്ര വലിയവൻ ആയാലും അവനെ കെട്ടുകെട്ടിച്ച് മാറ്റിനിർത്താൻ ആയിട്ട് നമുക്ക് ആരെയും കൊല്ലുകയും ദ്രോഹിക്കുകയും ഒന്നും വേണ്ട.
നമ്മളിലേക്ക് ഉണ്ടാകുന്ന ആ ഒരു ദ്രോഹം ഒഴിച്ച് നിർത്താൻ ആയിട്ട് അല്ലെങ്കിൽ നമുക്ക് അത്തരം ശല്യങ്ങൾ ഇല്ലാതാവാൻ ആയിട്ട് മറ്റ് അവർക്ക് ഒരു ദ്രോഹവും നമ്മൾ ചെയ്യേണ്ട.. അതായത് അവരെ നമ്മളിൽ നിന്നും മാറ്റി നിർത്തണം നമ്മളെ ഒരിക്കലും ആരും ഉപദ്രവിക്കാൻ വരരുത്. അപ്പോൾ അതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നതു.. ഇത് നിങ്ങൾ തീർച്ചയായിട്ടും വളരെ ആത്മാർത്ഥതയോടെ ചെയ്യുകയാണെങ്കിൽ അതിൻറെ ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…