എടോ ചെകുത്താനെ ഒന്ന് നിൽക്കെടോ.. പുറകിൽ നിന്ന് വിളിക്കുന്ന മീനുവിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കൂട്ടി.. ഒന്ന് നിൽക്ക് മനുഷ്യ അതും പറഞ്ഞ് അവൾ ഒന്ന് രണ്ട് ചുവടെ വേഗത്തിൽ ഓടി അയാൾക്ക് ഒപ്പം എത്തി.. ആ പഴഞ്ചൻ ബുള്ളറ്റ് നിങ്ങൾ വിറ്റോ അതിപ്പോൾ കാണുന്നില്ലല്ലോ.. അല്ല എപ്പോഴും നിങ്ങൾ അതിന്റെ മുകളിൽ ആയിരിക്കുമല്ലോ.. മീനു അത്രയും പറഞ്ഞിട്ടും അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ നടക്കുക മാത്രമേ ചെയ്തുള്ളൂ.. ഹോ ഇങ്ങേരുടെ വായിൽ ഇതെന്താ.. വേഗത്തിൽ നടന്നു പോകുന്ന അയാൾക്കൊപ്പം വീണ്ടും രണ്ട് ചുവടെ ഓടിയെത്തിക്കൊണ്ട് മീനു ചോദിക്കുമ്പോഴും അയാളിൽ മൗനം മാത്രമായിരുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് അയാൾ തിരിയുമ്പോൾ അവൾ ഒരു നിമിഷം അയാളെ നോക്കി .
അവിടെത്തന്നെ അവൾ നിന്നു.. കുറച്ചു മുന്നോട്ടു നടന്നു തിരിഞ്ഞു നോക്കുമ്പോൾ അപ്പോഴും മീനു അവിടെത്തന്നെ നിൽക്കുന്നുണ്ട്. അയാളുടെ ആ നോട്ടത്തിൽ ഒന്ന് ചിരിച്ചുകൊണ്ട് അവൾ വീട്ടിലേക്ക് നടക്കുമ്പോൾ ചിരിക്കാൻ മറന്നുപോയ അയാളുടെ മുഖത്തും ഒരു ചിരി വിടർന്നു.. എന്തിനാണ് അയാളെ ചെകുത്താൻ എന്ന് വിളിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല.. കുഞ്ഞുനാളിൽ അമ്മ നഷ്ടപ്പെട്ട അയാളെ വളർത്തി വലുതാക്കിയത് ചുമട്ട് തൊഴിലാളിയായ അച്ഛനായിരുന്നു..
തൊഴിലാളി സംഘടനയുമായുള്ള സംഘർഷത്തിൽ അയാളുടെ അച്ഛൻ കുത്തേറ്റ് മരിക്കുമ്പോൾ അയാൾ ഈ ലോകത്ത് തീർത്തും അനാഥൻ ആകുകയായിരുന്നു.. അച്ഛൻറെ ചിത കത്തി അമരുമുൻപേ തന്റെ അച്ഛനെ കൊന്നവന്റെ പള്ളക്ക് കത്തി കയറ്റുമ്പോൾ അവനു പ്രായം 18 മാത്രമേ കഴിഞ്ഞുള്ളൂ. കേസും കോടതിയും ജയിലും ഒക്കെയായി വർഷങ്ങൾ കഴിഞ്ഞ പുറത്തേക്ക് അയാൾ ഇറങ്ങുമ്പോൾ അയാളുടെ മനസ്സ് ആകെ മുരടിച്ചിരുന്നു..
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അയാൾ ചിരിക്കാൻ പോലും മറന്നിരുന്നു എന്നുള്ളതാണ് സത്യം.. തിരികെ നാട്ടിൽ എത്തുമ്പോൾ ആ ചെകുത്താൻ തിരികെ വന്നല്ലോ എന്ന് പറഞ്ഞ ആരുടെയോ നാക്കിൽ നിന്നാണ് അയാൾക്ക് ചെകുത്താൻ എന്നുള്ള പേര് വന്നത്.. പിന്നീട് അത് എല്ലാവരും ഏറ്റുപിടിച്ച് പിന്നീട് അയാൾ ആ നാട്ടിലെ ചെകുത്താൻ ആകുമ്പോൾ സ്വന്തം പേര് അയാൾ പോലും മറന്നിരുന്നു.. നാട്ടിൽ തിരികെ ഒന്ന് അയാൾക്ക് അച്ഛൻറെ തൊഴിലാളി സംഘടനയിൽ തന്നെ ജോലി കിട്ടി എന്നത് ഒഴിച്ചാൽ ആ നാട്ടിൽ മറ്റൊരാളിൽ നിന്ന് ഒരു സഹായം പോലും ലഭിച്ചിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….