റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു.. ട്രെയിൻ കുറച്ച് ലേറ്റ് ആണ് എന്ന് തോന്നുന്നു അല്ലേ.. അടുത്തിരുന്ന പുസ്തകം വായിക്കുന്ന ആളോട് മീര ചോദിച്ചു.. ആ ചെറുപ്പക്കാരൻ മെല്ലെ കണ്ണുയർത്തി അവളെ നോക്കി ഒന്ന് മൂളി.. അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു അവൾ പെട്ടെന്ന് വല്ലാതെ ആയി.. അയാൾ മുഖം താഴ്ത്തിക്കൊണ്ട് വീണ്ടും പുസ്തകത്തിലേക്ക് നോക്കി.. നോക്കണ്ട എന്ന് മനസ്സ് പറഞ്ഞാലും നമ്മുടെ കണ്ണുകൾ കുരുത്തംകെട്ടതാണ്.. എങ്ങോട്ടാണ് നോക്കേണ്ടത് എന്ന് പറയുന്നത് അങ്ങോട്ട് തന്നെ നോക്കും.. അവൾ അയാളുടെ വശത്തേക്ക് തന്നെ നോക്കി.. പുസ്തകത്തിലേക്ക് ഒരു തുള്ളി കണ്ണുനീർ വീഴുന്നത് കണ്ട് അവൾ പെട്ടെന്ന് നോട്ടം മാറ്റി.. ഈശ്വരാ ഉള്ളിൽ എന്തോ ഒരു വേദന നിറഞ്ഞതു പോലെ..
ഇതാണ് തന്റെ കുഴപ്പം. ആര് കരഞ്ഞു കണ്ടാലും എനിക്ക് കരച്ചിൽ വരും.. ഇതുവരെ ആണുങ്ങൾ കരയുന്നത് അധികം കണ്ടിട്ടില്ല.. അതുകൊണ്ടുതന്നെ വേഗം കരച്ചിൽ വരും.. അയാൾ ഇനി ആ പുസ്തകം വായിച്ച് കരയുകയാണോ.. ആണെങ്കിൽ ഇനി തന്റെ കരച്ചിൽ വെറുതെയായി പോകും.. അവൾ കലങ്ങിയ കണ്ണുകൾ പതിയെ തുടച്ചു.. ഇനി എന്തായാലും അങ്ങോട്ട് നോക്കുന്നില്ല എവിടുന്ന് തീരുമാനമെടുത്താൽ അതേപോലെ നടപ്പാക്കുന്ന ഒരു കക്ഷി.. അവൾ വീണ്ടും നോക്കി അയാൾ പുസ്തക വായന നിർത്തി ദൂരേക്ക് നോക്കിയിരിക്കുകയാണ്..
അയാളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുന്നു.. ഇനി ആരെങ്കിലും അയാളുടെ മരിച്ചു കാണുമോ.. അയാളോട് ചോദിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട.. ഇതിപ്പോ അയാളുടെ ആരെങ്കിലും മരിച്ചാൽ തന്നെ തനിക്കിപ്പോൾ എന്താ പ്രശ്നം. അങ്ങനെയൊന്നും ചിന്തിക്കാൻ പറ്റുന്നില്ല എന്ന് ഉള്ളതാണല്ലോ പൊതുവേ മലയാളികളായ നമ്മുടെ പ്രശ്നം.. ആരെങ്കിലും കരഞ്ഞാൽ ഒരു പരിചയം ഇല്ലെങ്കിൽ പോലും എന്തിനാ കരയുന്നത് എന്ന് ചോദിക്കാത്ത മലയാളി ഉണ്ടാവില്ല.. അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും വേണമെങ്കിൽ ബയോളജി കൂടി മനസ്സിലാക്കിയിട്ട് മാത്രമേ നമ്മൾ പിന്മാറുകയുള്ളൂ..
അവരെക്കുറിച്ച് അറിയാതിരുന്നാൽ ഒരു സമാധാനം കിട്ടില്ല അതുകൊണ്ടാണ്.. അയാൾ മുഖം തുടക്കുന്നത് കണ്ട് പിന്നീട് അവൾക്ക് നിയന്ത്രണം വിട്ടു.. എന്തിനാ ചേട്ടാ കരയുന്നത് എന്ന് അവൾ പെട്ടെന്ന് ചോദിച്ചു.. അയാൾ വിളറി ഒന്ന് അവളെ നോക്കി.. ചേട്ടന് നല്ല സങ്കടം ഉണ്ടല്ലോ.. അത്രയും സങ്കടങ്ങൾ ഇല്ലെങ്കിൽ ആണുങ്ങൾ ഇങ്ങനെ കരയില്ല.. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്.. അയാൾ ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…