ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ബ്രെസ്റ്റ് ക്യാൻസറിനു ശേഷം ലോകത്തെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു കാൻസറാണ് ശ്വാസകോശത്തിൽ ഉണ്ടാകുന്ന ക്യൻസറുകൾ.. വളരെ അഡ്വാന്റെ സ്റ്റേജുകളിലുള്ള ക്യാൻസർ രോഗികൾ 10 അല്ലെങ്കിൽ 15 കൊല്ലങ്ങൾ മുൻപ് നമ്മുടെ ഓ പിയിൽ കണ്ടിരുന്നപ്പോൾ ഇനി ചികിത്സ എന്നും കൂടുതൽ തേടേണ്ട എന്നുള്ള മെസ്സേജ് കൊടുത്തിട്ട് പലരെയും ചികിത്സിക്കാതെ വിടുന്ന ഒരു പതിവ് ആയിരുന്നു അന്ന് ഉണ്ടായിരുന്നത്..
പക്ഷേ കഴിഞ്ഞ ഒരു 15 കൊല്ലങ്ങളായി മെഡിക്കൽ സയൻസിൽ അല്ലെങ്കിൽ ഓങ്കോളജിയിൽ നടന്നിട്ടുള്ള റിസർച്ചുകളുടെ അനന്തരഫലമായി പലതരം പുതിയ മരുന്നുകളും ട്രീറ്റ്മെന്റുകളും ഇതിനായി നിലവിൽ വന്നിട്ടുണ്ട്.. ഇതിൻറെ എല്ലാം ഫലമായി ശ്വാസകോശ ക്യാൻസറുകളുടെ ചികിത്സകൾക്ക് വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.. ചികിത്സയുടെ ഫലങ്ങൾ നോക്കുകയാണെങ്കിൽ തന്നെ വളരെയധികം രോഗികൾ ഇതുമൂലം രക്ഷപ്പെടുന്നുണ്ട്.. പണ്ട് ഉള്ള രോഗികളിൽ ഒരു 100 പേരെ നോക്കുകയാണെങ്കിൽ അവർക്ക് കുറഞ്ഞ ലൈഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല അതായത് ഇന്ന് ഈ രോഗത്തിനെ കുറിച്ചുള്ള പലതരം ടെസ്റ്റുകൾ അതുപോലെ ട്രീറ്റ്മെന്റുകൾ മരുന്നുകൾ അങ്ങനെയെല്ലാം പുതിയതായി വന്നുകൊണ്ടിരിക്കുകയാണ്.. ഇപ്പോഴും അതുപോലെ വന്നുകൊണ്ടിരിക്കുന്ന ഒരു ഫീൽഡ് തന്നെയാണ് ശ്വാസകോശത്തിലെ ക്യാൻസർ സംബന്ധമായ റിസർച്ചുകൾ.. സാധാരണ ഓപിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പറഞ്ഞുവരുന്ന രോഗികളുടെ സാധാരണ ലക്ഷണങ്ങൾ എന്തെല്ലാമാണ്.. പലരും ഇന്നത്തെ ഒരു കാലഘട്ടത്തിൽ പോലും ഇതിൻറെ ഒരു കോംപ്ലിക്കേഷൻ ഉള്ള സ്റ്റേജുകളിലാണ് ഈ ഒരു രോഗം കണ്ടുപിടിക്കപ്പെടുന്നത്..
അതിൻറെ കാരണങ്ങളിൽ വെച്ച് നോക്കുകയാണെങ്കിൽ പറയാനുള്ളത് ആദ്യത്തെ സ്റ്റേജുകളിൽ പലപ്പോഴും ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല അതുകൊണ്ടുതന്നെ പലരും അത് തിരിച്ചറിയപ്പെടുന്നില്ല.. അതായത് വെറുതെ പോയി ആരും ശ്വാസകോശ സംബന്ധമായ ടെസ്റ്റുകൾ എടുക്കില്ലല്ലോ.. ഈയൊരു കാലത്തും കൂടുതൽ പുകവലി ശീലം ഉള്ളവരിൽ തന്നെയാണ് ഇത്തരമൊരു രോഗം കൂടുതലും കണ്ടുവരുന്നത്.. അതുപോലെതന്നെ പുകവലി ശീലം ഇല്ലാത്ത ആളുകളിൽ പോലും പ്രത്യേകിച്ച് സ്ത്രീകളിൽ പോലും ഇത്തരം ഒരു രോഗം കണ്ടുവരുന്നത് വളരെ വേദന ജനകമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….