തൻറെ മകനുവേണ്ടി വലിയ ഒരു കടയിൽ ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അവിടെ സംഭവിച്ചത്..

രാവിലെ മുതലുള്ള തിരക്കുകൾ ഒഴിഞ്ഞ് തുണികളെല്ലാം എടുത്ത് ഒന്ന് ഒതുക്കി വയ്ക്കുമ്പോഴാണ് ഒരു അമ്മയും മകനും കടയിലേക്ക് കയറി വരുന്നത്.. അവരുടെ മുഖത്ത് നിറയെ ഇത്രയും വലിയ കടയിൽ എത്തിയതിന്റെ അങ്കലാപ്പുകളാണ്.. ഒരു നിമിഷം എൻറെ അമ്മയെ ഓർമ്മ വന്നു.. കുഞ്ഞുനാളിൽ പലവട്ടം അമ്മയോടൊപ്പം തുണിയെടുക്കാൻ പോയ നിമിഷങ്ങൾ.. ഞാൻ മെല്ലെ അവിടെ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു എന്താണ് വേണ്ടത് എന്ന്.. എൻറെ ചോദ്യം കേട്ടിട്ട് ആവണം അവരുടെ മുഖത്ത് പരിഭ്രമം മാറി മുഖത്ത് ഒരു ചിരി വിടർന്നു.. ഇവന് ഒരു പാന്റും ഷർട്ടും വേണം..

അതിനെന്താ എൻറെ കൂടെ വരു നല്ല ഒരെണ്ണം തന്നെ നമുക്ക് എടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവരെ ജൻസ് സെക്ഷനിലേക്ക് കൊണ്ടുപോയി.. ഡ്രസ്സുകൾ എല്ലാം എടുത്തിട്ടതും അവർ എന്നെ നോക്കി മെല്ലെ പറഞ്ഞു ഇതിനൊക്കെ എന്താണ് വില.. ഒരുപാട് വില വരുന്നതാണെങ്കിൽ ഇതൊന്നും വേണ്ട മോനെ.. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ശരി എന്ന് മൂളി.. ഏറ്റവും താഴെ അടുക്കി വെച്ചിരിക്കുന്ന ഡ്രസ്സുകൾ എടുത്തു.. എന്നിട്ട് അതെല്ലാം അവർക്കു മുൻപിലേക്ക് ഇട്ടു കൊടുത്തു.. അവരുടെ കണ്ണുകളും കൈകളും അവർക്ക് മുമ്പിൽ ഇട്ടിരുന്ന ഓരോ ഡ്രസ്സുകളിലും പരതി നടന്നു..

കയ്യിലെ കാശിന് ഒതുങ്ങും എന്ന് തോന്നിയ ഒരു പാന്റും ഷർട്ടും അവർ തെരഞ്ഞെടുത്തു.. മെല്ലെ അവർ ആ കുട്ടിക്ക് നേരെ തിരിഞ്ഞു എന്നിട്ട് പ്രതീക്ഷയോടെ ചോദിച്ചു മോനെ നിനക്ക് ഇത് മതിയോ.. വീണ്ടും വീണ്ടും ചോദിച്ചപ്പോഴും അവന് അത് ഇഷ്ടമാകാതെ തലകുനിച്ചു നിൽക്കുന്നത് കണ്ടു അതുകൊണ്ട് ഞാൻ അവനോട് ചോദിച്ചു മോനെ ഇഷ്ടം ആയത് ഏതാണ്.. അവന്റെ കൈകൾ ഞാൻ ആദ്യം എടുത്തിട്ട് ഡ്രസ്സുകളിലേക്ക് നോക്കി എന്നിട്ട് അതിൽ നിന്നും ഒരു മഞ്ഞ ടീ ഷർട്ട് എടുത്ത് എന്നോട് പറഞ്ഞു ഇതു മതി.. എനിക്ക് ഈ ഡ്രസ്സ് മതിയെന്ന് അവൻ വാശിയോടു കൂടി പറഞ്ഞു..

ആ സ്ത്രീ അവൻ പറയുന്നത് കേട്ട് അവനെ ഒന്ന് നോക്കി.. എന്നിട്ട് അവനോട് പറഞ്ഞു മോനെ ഇതിനെല്ലാം എത്ര രൂപ ആകുമെന്ന്.. ഞാൻ അതിലെ വില നോക്കി പറഞ്ഞു 1500 രൂപ ആകും..പാക്ക് ചെയ്യട്ടെ.. അവർ അവരുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ നോട്ടുകളിലേക്ക് നോക്കിക്കൊണ്ട് അവർ എന്നെ ദയനീയമായി നോക്കി..

എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു എൻറെ കയ്യിൽ അത്രയും കാശ് ഇല്ല മോനെ.. ഞാൻ ആദ്യം എടുത്ത ഉടുപ്പ് എടുക്കാനുള്ള കാശു മാത്രമേ എൻറെ കയ്യിൽ ഉള്ളൂ.. അതുകേട്ട് ആ കുട്ടി ദേഷ്യവും സങ്കടവും നിറഞ്ഞ ഒരു നോട്ടം നോക്കി.. അവർ എന്നിട്ട് അവനോട് പറഞ്ഞു നമുക്ക് നാളെ വന്നിട്ട് എടുക്കാം.. അമ്മയുടെ കയ്യിൽ ഇപ്പോൾ അതിനുള്ള കാശ് ഇല്ല.. കാശ് ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *