ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ഇടയിലുള്ള ഒരുപാട് ആളുകളെ നിരന്തരം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ പരിശോധനയ്ക്ക് ആയിട്ട് വരുമ്പോൾ ചോദിക്കാനുള്ള ഒരു ചോദ്യമാണ് ഡോക്ടർ ഫാറ്റി ലിവർ എന്ന പ്രശ്നത്തിന് മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നൊക്കെ.. അല്ലെങ്കിലും ഒരു പ്രശ്നം വരുമ്പോൾ എപ്പോഴാണ് ഞാൻ മരുന്നുകൾ കഴിക്കാൻ തുടങ്ങേണ്ടത്.. അതുപോലെ തന്നെ ഫാറ്റി ലിവർ കുറയ്ക്കാൻ ആയിട്ട് എന്തെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കണം അല്ലെങ്കിൽ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ചോദിക്കാറുണ്ട്..
പൊതുവേ ഡോക്ടർസ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ പറയാറുണ്ട് പക്ഷേ എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് ആരും പറയാറുമില്ല അതിനെക്കുറിച്ച് പലർക്കും വലിയ ധാരണകളും ഇല്ല.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരം ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ഫാറ്റി ലിവർ എന്ന പ്രശ്നമുള്ള ഒരു രോഗി എന്തൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് അതുപോലെ തന്നെ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം..
ആദ്യം തന്നെ നമുക്ക് ഫ്ലാറ്റ് ലിവർ എന്താണെന്ന് ഉള്ളത് മനസ്സിലാക്കാം അതായത് നമ്മുടെ ലിവറിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. അത് പല ഗ്രേഡുകൾ ആയിട്ടാണ് ഉള്ളത്.. അതായത് നമ്മുടെ ലിവറിലെ എത്രത്തോളം കൊഴുപ്പ് ഡെപ്പോസിറ്റ് ആവുന്നുണ്ടോ അതിനനുസരിച്ചാണ് നമ്മൾ ഏത് സ്റ്റേജിലാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ കഴിയുക.. പൊതുവേ ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തി ബ്ലഡ് ടെസ്റ്റ് ചെയ്താൽ അറിയാം അതിലെ SGPT ലെവൽ വളരെ കൂടുതലായിരിക്കും..
ഇത്തരം ഒരു പ്രശ്നം വരുമ്പോൾ നമ്മൾ കൂടുതലും ശ്രദ്ധിക്കേണ്ടത് നമ്മുടെ ശരീരഭാരത്തിൽ തന്നെയാണ്.. ഇത്തരത്തിൽ പല ആളുകളോടും പറയുമ്പോൾ ആളുകൾ ചോദിക്കാനുള്ള ഒരു ചോദ്യമാണ് ഡോക്ടറെ എത്തരത്തിലുള്ള ഡയറ്റുകളാണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുള്ളതിനെക്കുറിച്ച്.. കൂടുതലും ഇൻറർമിറ്റൻ ഡയറ്റ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….