ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗ്യാസ് പ്രശ്നം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും ഹോസ്പിറ്റലിൽ പരിശോധനക്കായി വരുമ്പോൾ പറയാറുള്ള ഒരു പ്രധാന പ്രശ്നമാണ് അതായത് അവരുടെ പല ശരീര ഭാഗങ്ങളിലും ഗ്യാസ് കയറിയത് പോലെ അനുഭവപ്പെടുന്നു എന്നുള്ളത്.. ചില സമയങ്ങളിൽ അത് ചിലപ്പോൾ നമ്മുടെ നെഞ്ചിനകത്ത് ആവാം അല്ലെങ്കിൽ അത് പിന്നീട് മുതുകിലേക്ക് കയറുന്നത് പോലെ തോന്നാം.. പലപ്പോഴും ശരീരത്തിലെ ഇത്തരം ഭാഗങ്ങളിൽ ഗ്യാസ് കയറുമ്പോൾ ആ ഭാഗങ്ങളിൽ ഒന്നും പതിയെ തടവി കൊടുത്താൽ നമുക്ക് ഗ്യാസ് പോകുന്നത് കാണാറുണ്ട്..

അതായത് ഇത്തരത്തിൽ ഏമ്പക്കം പോകുമ്പോൾ അവർക്ക് വലിയൊരു ആശ്വാസം ലഭിച്ചത് പോലെയും തോന്നാറുണ്ട്.. ഇത് നേരത്തെ പറഞ്ഞതുപോലെ ഒരു ഭാഗങ്ങളിൽ മാത്രമല്ല അതായത് നെഞ്ചിനകത്ത് മാത്രമല്ല അത് ചിലപ്പോൾ നമ്മുടെ കൈകളിൽ അല്ലെങ്കിൽ കാലുകളിൽ ഒക്കെ ഇത്തരം ഗ്യാസ് പ്രോബ്ലംസ് കാണാറുണ്ട്.. അതുപോലെതന്നെ ചില ആളുകളിൽ ഈ ഒരു ഗ്യാസ് പ്രശ്നം അവരുടെ തലയിലേക്ക് കയറി അതുമൂലം അവർക്ക് തലകറക്കം അനുഭവപ്പെടാറുണ്ട്..

അതുപോലെതന്നെ തല പെരുപ്പ് തുടർന്ന് ബോധക്ഷയം ഒക്കെ അനുഭവപ്പെടാറുണ്ട്.. ഇത്തരത്തിൽ ബോധക്ഷയം ഉണ്ടാകുമ്പോൾ അവർ ഒന്ന് ശർദ്ദിച്ചാലോ അല്ലെങ്കിൽ ഒന്ന് ഗ്യാസ് പോയാലോ തീരാവുന്ന പ്രശ്നമേ അവർക്ക് ഉണ്ടാവുകയുള്ളൂ.. ഇത്തരത്തിൽ ഗ്യാസ് പോയിക്കഴിഞ്ഞാൽ അവർക്ക് വളരെയേറെ ആശ്വാസം ലഭിക്കാറുമുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ ശരീരത്തിൻറെ പല ഭാഗങ്ങളിലും ഗ്യാസ് കയറുന്നത് പോലെ അനുഭവപ്പെടുന്നത്..

അതിൻറെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി ഇന്ന് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും പരസ്പരം കണക്ട് ചെയ്യുന്ന ഒരു നെർവ് ഉണ്ട്.. അതിനെ നമ്മൾ വാഗസ് നർവ് എന്ന് ആണ് പറയുന്നത്.. ഈയൊരു നർവ് ആണ് നമ്മുടെ തലച്ചോറിനെയും അതുപോലെതന്നെ നമ്മുടെ വയറിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവ തമ്മിലുള്ള സന്ദേശങ്ങൾ എല്ലാം പാസ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *