December 10, 2023

ഫുഡ് ഡെലിവറി ചെയ്യാൻ വന്ന ചെറുപ്പക്കാരന്റെ കഥകൾ കേട്ട് കണ്ണുനിറഞ്ഞ അമ്മയും മകനും..

അതിജീവനത്തിന്റെ പുതിയ മുഖങ്ങൾ.. ഞായറാഴ്ചയാണ് ഞാനും മോനും മാത്രമേ വീട്ടിൽ ഉള്ളൂ അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്തു.. എൻറെ ഭക്ഷണം ആദ്യം വന്നു.. ഞാൻ എൻറെ കഴിച്ചു കഴിയാൻ ആയപ്പോഴാണ് മോന്റെ ഭക്ഷണം ഡെലിവറി ചെയ്യാൻ വന്ന ആൾ പുറത്തുനിന്ന വിളിക്കുന്നത് കേട്ടത്.. മകനെ വിളിച്ചുകൊണ്ട് അത് വാങ്ങിക്കാൻ പറഞ്ഞു.. അവനത് വാങ്ങിക്കുന്ന സമയത്ത് അവനോട് അയാൾ എന്തോ ചോദിക്കുന്നത് കേട്ടു.. അവൻ അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു അയാൾ എന്താണ് ചോദിച്ചത് എന്ന്.. കുറച്ചു വെള്ളം വേണം എന്നാണ് അയാൾ പറഞ്ഞത്..

   

ഞാൻ കൈ കഴുകി പുറത്തേക്ക് ചെല്ലുമ്പോൾ കണ്ടത് ഒരു ചെറിയ പയ്യൻ തളർന്ന് വീഴാൻ ആയതുകൊണ്ട് മകൻ കൊടുത്ത വെള്ളം ആർത്തിയോടെ കുടിക്കുന്നത് കണ്ടു.. ഗ്ലാസ് തിരികെ തന്നപ്പോൾ ഞാൻ ചോദിച്ചു ഒരു ഗ്ലാസ് വെള്ളം കൂടി തരട്ടെ എന്ന്.. തലയാട്ടിക്കൊണ്ട് പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു.. കാലത്ത് മുതൽ ഒന്നും കഴിച്ചിട്ടില്ല.. വെള്ളം എടുക്കുമ്പോൾ അടുക്കളയിൽ പരതി നോക്കിയപ്പോൾ കണ്ണിൽ പെട്ടത് 4 പഴമായിരുന്നു.. അത് ഞാൻ കൊടുത്തപ്പോൾ അവൻ എന്നെ ദയനീയമായി ഒരു നോട്ടം നോക്കി.. പാവം ഉമ്മറത്ത് ഇരുന്നുകൊണ്ട് അതു മുഴുവൻ കഴിച്ചു.. പേര് ചോദിച്ചപ്പോൾ വിഷ്ണു എന്നാണ് പറഞ്ഞു..

അവൻ മലപ്പുറംകാരനാണ്.. എന്തോ ഒരു കോഴ്സ് പഠിക്കുകയാണ്.. ചെലവിനു എല്ലാ ദിവസവും പാർ ടൈം ആയി ജോലി ചെയ്യുന്നു.. ഇന്നലെയും മൂന്നര വരെ ജോലി ചെയ്തു.. 450 രൂപയോളം ഉണ്ടാക്കാൻ കഴിഞ്ഞു.. നന്ദിയോടെ ഗ്ലാസ് തിരികെ തന്നപ്പോൾ ഒരു ചോദ്യം ഏട്ടൻ എന്തു ചെയ്യുകയാണ്.. മറുപടി പറഞ്ഞപ്പോൾ തലയട്ടി സൈറൺ അടിക്കുന്നത് പോലെ ഫോൺ അടിച്ചപ്പോൾ എന്നെ നോക്കി അടുത്ത പിക്കപ്പ് ആണ്.. വേഗം ബൈക്കിൽ കയറിപോയി..

തിരിച്ചു ഞാൻ മകനോട് ചോദിച്ചു മോനെ ഇതെല്ലാം കണ്ടിട്ട് എന്താണ് തോന്നിയത്.. അവൻ ഉത്തരം പറഞ്ഞു ആ ചേട്ടൻ നല്ലപോലെ സ്ട്രഗിൾ ചെയ്തിട്ടാണ് ജീവിക്കുന്നത്.. അതെ ഇത് അതിജീവനത്തിന്റെ പുതിയ മുഖങ്ങളാണ്.. സ്വന്തം വിദ്യാഭ്യാസത്തിനായി ഇതുപോലെ ഒരുപാട് ജോലികൾ ചെയ്യുന്ന ചെറുപ്പക്കാരിൽ ഒരാൾ.. പലപ്പോഴും ഡെലിവറി ഇത്തിരി വൈകുമ്പോൾ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് വൈകിയത് എന്ന്.. ഇനി ആ ഒരു ചോദ്യം അല്ല ചോദിക്കേണ്ടത് എന്നും മനസ്സിലായി.. കുടിക്കാൻ വെള്ളം വേണോ എന്ന് ആയിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *