നിങ്ങൾക്ക് അറിയാമോ 27 വർഷം ഞാൻ സൗദിയിൽ നിന്നിട്ടും ഒരിക്കൽ പോലും ഒരു ഉംറ പോലും ചെയ്തിട്ടില്ല.. ആദ്യത്തെ പോക്ക് പോയി നാലര വർഷം കഴിഞ്ഞിട്ടാണ് ഞാൻ എൻറെ നാട് കണ്ടത്.. ആ 68 വയസ്സുകാരൻ ഞങ്ങളുടെ മുൻപിൽ ഇരുന്നു കൊണ്ട് കരഞ്ഞു. അന്ന് ചെന്നു പെട്ടത് മരുഭൂമിയിലെ കൃഷി സ്ഥലത്ത് ആണ്.. ഒരുപാട് ആളുകളും കണ്ണത്താ ദൂരത്തുള്ള മരുഭൂമികളും കുറെ കൃഷിസ്ഥലങ്ങളും അറബിയിൽ മസ്ര എന്ന് പറയും.. അവരിൽ നാലുപേരിൽ ഒരാളായി ഞാൻ.. ഞാൻ മാത്രമാണ് അതിലെ മലയാളി.. വെള്ളവും പുല്ലും അതുപോലെ ഞങ്ങൾക്കുള്ള ഭക്ഷണസാധനങ്ങളുമായി അറബിയിൽ വരുമ്പോൾ മാത്രമാണ് നാട്ടിൽ നിന്നുള്ള ഒരു കത്ത് കിട്ടുക.. തിരിച്ചു മറുപടിയും ഒരിക്കൽ മാത്രം.. അത് രണ്ടുമൂന്നു മാസം കൂടുമ്പോൾ ഉള്ളതായിരുന്നു..
പലതവണ കരഞ്ഞ് കാലു പിടിച്ചിട്ടുണ്ട് പക്ഷേ അറബി ഒരിക്കലും ലീവ് തരില്ല.. പക്ഷേ ചെറിയ തുക ആണെങ്കിലും വളരെ കൃത്യമായി ശമ്പളം ലഭിക്കും.. അത് അറബി വഴി തന്നെ ഞങ്ങളുടെ നാട്ടിലേക്ക് അയയ്ക്കും.. ഞങ്ങളുടെ ഭാഷയിൽ ഒന്ന് വർത്തമാനം പറയാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ട് എന്ന് അറിയാമോ.. അവിടുന്ന് രക്ഷപ്പെടാൻ ഞാൻ പലവട്ടം നോക്കി. കണ്ണെത്താ മരുഭൂമിയിൽ കുഴഞ്ഞുവീണത് മാത്രം മിച്ചം.. ഒടുവിൽ ലീവ് കിട്ടി നാലര വർഷത്തിനുശേഷം പിന്നീട് ഞാൻ അങ്ങോട്ട് തിരിച്ചു പോയില്ല.. സുലൈക്കൈക്ക് എന്നും ഞാൻ ഒന്നിനും പോരാത്തവൻ ആയിരുന്നു..
എൻറെ കൂടെ പോയ പലരും മണിമാളിക നാട്ടിൽ പണിഞ്ഞതും അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചേർത്തതും ഒക്കെ അവളുടെ കണക്കിൽ എന്റെ പോരായ്മ മാത്രമാണ്. പിന്നീട് അവളുടെ അമ്മാവൻറെ മകൻറെ വഴിയാണ് ഞാൻ വീണ്ടും ഗൾഫിലേക്ക് പോയത്.. അവിടേക്ക് പോവുക അല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു.. രണ്ടു വയസ്സ് മാത്രം വ്യത്യാസമുള്ള മൂന്ന് പെൺമക്കൾ.. ചോർന്ന് ഒലിക്കുന്ന വീട്.. ഇപ്രാവശ്യം ഗൾഫിലേക്ക് പോയപ്പോൾ അവിടെ ഹോട്ടലിൽ ക്ലീനിങ് ജോലിയായിരുന്നു..
നിന്ന നിൽപ്പിൽ തന്നെ പാത്രം കഴുകി കാലിൽ നീര് വന്നു.. ഈർപ്പം മാറാൻ നേരമില്ലാത്തതുകൊണ്ട് കൈവിരലുകൾക്കിടയിൽ മുറിവുകൾ ഉണങ്ങാൻ നേരമില്ലായിരുന്നു.. അതിനിടയിലാണ് രണ്ടു വർഷത്തെ ഇടവേളകളിൽ ഷെഫീക്കും ഷബീറും ജനിച്ചത്.. ഷബീറിന് ആറുമാസം പ്രായമുള്ളപ്പോഴാണ് മൂത്ത മോൾ സുഹറബിയുടെ കല്യാണം.. വീട് പണിക്ക് തേക്കാൻ വേണ്ടി കുറച്ചു പൈസ അവളുടെ ആങ്ങളയും ബാപ്പയും സഹായിച്ചത് മുതൽ സുലേഖക്ക് ഞാൻ വീണ്ടും പോരാത്തവനായി.. ഞാൻ എന്തൊക്കെ ചെയ്താലും അവളുടെ വീട്ടുകാരുടെ അക്കൗണ്ടിൽ മാത്രമേ അതെല്ലാം ചേർക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…