ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കഷണ്ടി എന്ന് പറഞ്ഞാൽ പൊതുവെ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.. പുരുഷന്മാരെയും അതുപോലെതന്നെ ചില സാഹചര്യങ്ങളിൽ സ്ത്രീകളെയും അല്ലാതെ മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്.. പണ്ട് ആരോ പറഞ്ഞതുപോലെ തന്നെ അസൂയക്കും അതുപോലെ കഷണ്ടിക്കും മരുന്നില്ല.. പക്ഷേ ഇപ്പോൾ അങ്ങനെയല്ല കഷണ്ടിക്ക് 100% ഫലപ്രദമായ ചികിത്സാരീതികൾ ഉണ്ട്.. അതിനുള്ള ഒരു ഉത്തരമാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറി അഥവാ മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ എന്ന് പറയുന്നത്..
എന്താണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറി എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്നും ഓരോ മുടി അതിൻറെ അടി വേരോടു കൂടി പിഴുതെടുത്ത് നമ്മുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് വച്ചു പിടിപ്പിക്കുന്ന ഒരു ടെക്നിക്കാണ് ഈ ഒരു ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറി എന്ന് പറയുന്നത്..
കഷണ്ടി കൂടാതെ ഇത് വേറെ എന്തിനെല്ലാം ഉപയോഗിക്കാം എന്ന് ചോദിച്ചാൽ അപകടങ്ങൾ മൂലവും അതുപോലെതന്നെ പൊള്ളൽ ഏൽക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ട് നിങ്ങളുടെ ശരീരത്തിൽ തലയിൽ ആയാലും അതുപോലെ പുരികങ്ങൾ അതുപോലെ മീശ ആയാലും രോമങ്ങൾ നഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായാൽ അതിനുള്ള ഒരു ഫലപ്രദമായ ചികിത്സാരീതിയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറി എന്നുപറയുന്നത്.. ഇത് ചെയ്യുന്നത് എന്ന് ചോദിച്ചാൽ പൊതുവായി ഇതിനെ രണ്ട് ടെക്നിക്കുകൾ ആണ് ഉള്ളത്..
ആദ്യത്തെ ഒരു ടെക്നിക്കാണ് ഫോളിക്യുലർ യൂണിറ്റ് ട്രാൻസ്പ്ലാന്റേഷൻ.. രണ്ടാമത്തെ ടെക്നിക്കിന്റെ പേരാണ് ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ എന്ന് പറയുന്നത്.. പൊതുവേ കഷണ്ടിയുള്ള ഒരാളുടെ തലയിൽ നോക്കിയാൽ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാവും ചെവിയുടെ മുകൾഭാഗത്തായിട്ടും അതുപോലെ ചെവിയുടെ പുറകുവശത്തും ഒരിക്കലും നഷ്ടപ്പെടാത്ത കുറെ മുടികൾ ഉണ്ടാവും.. അതിനെയാണ് നമ്മൾ പെർമനന്റ് സോൺ എന്ന് പറയുന്നത്.. അവിടുത്തെ മുടി ഒരുകാലത്തും നഷ്ടപ്പെടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….