December 10, 2023

ഒരാൾക്ക് ശരിയായ ഉറക്കം ലഭിക്കാതെ ഇരുന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ നാട്ടിലെ ആളുകളെ വളരെ കോമൺ ആയി ബാധിക്കുന്ന ഇതുമൂലം ഒരുപാട് ആളുകളെ നിരന്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്ന് പറയുന്നത്.. നമുക്കറിയാം പലതരം അസുഖങ്ങൾക്കും നല്ലൊരു മരുന്നാണ് നല്ല ഉറക്കം എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ നമ്മളെ ശരിയായ ഉറക്കം ഉറങ്ങിയില്ലെങ്കിൽ അല്ലെങ്കിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ നമുക്ക് പലതരം ബുദ്ധിമുട്ടുകളും അസുഖങ്ങളും വരാൻ സാധ്യതകൾ ഏറെയാണ്.. അതായത് നമ്മുടെ ഉറക്കം ശരീരത്തിൽ കുറയുംതോറും ശരീരത്തിൽ സ്ട്രസ്സ് ഹോർമോൺ അളവ് കൂടി വരും.. അങ്ങനെ നമ്മുടെ ശരീരത്തിൽ ഈ ഒരു സ്ട്രെസ്സ് ഹോർമോൺ ലെവൽ കൂടി നിന്നാൽ ബിപി കൂടാനുള്ള ചാൻസ് ഉണ്ട്..

   

അതുപോലെ തന്നെ ഷുഗർ വരാനുള്ള സാധ്യതകളും കൂടുതലാണ്.. പ്രമേഹം വരാനുള്ള ചാൻസ് ഉണ്ട്.. അതുപോലെതന്നെ വയറിൽ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.. സ്ട്രെസ്സ് ഹോർമോൺ എന്ന് പറയുന്നത് കോർട്ടിസോൾ ആണ്.. ഈയൊരു ഹോർമോൺ നമ്മുടെ രക്തത്തിൽ അമിതമായി ഉണ്ടെങ്കിൽ നമുക്ക് ഒരുപാട് അസുഖങ്ങൾ വരാൻ സാധ്യതകളുണ്ട്.. ഈ ഒരു ഹോർമോൺ നമ്മുടെ ഉറക്കത്തിന് വല്ലാതെ ബാധിക്കാറുണ്ട്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ ഇത്തരം ഉറക്കക്കുറവിന് ഉണ്ടാകുന്ന പ്രധാനപ്പെട്ട ചില കാരണങ്ങളെ കുറിച്ചാണ് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഇതിലെ ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് വൈറ്റമിൻ ഡിയുടെ ഡെഫിഷ്യൻസി ആണ്.. വൈറ്റമിൻ ഡി എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാം കാരണം നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ വേണ്ട ഒരു പ്രധാനപ്പെട്ട വൈറ്റമിനാണ്.. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി കൂട്ടാൻ ഒക്കെ ഇത് വളരെയധികം ആവശ്യമാണ്..

ഒരുപാട് ഫങ്ക്ഷന്സ് ഈ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ ചെയ്യുന്നുണ്ട്.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ വൈറ്റമിൻ ഡി കുറയുമ്പോൾ അത് നമ്മുടെ ഉറക്കത്തിന് സാരമായി തന്നെ ബാധിക്കുന്നുണ്ട്.. നമ്മുടെ ശരീരത്തിൽ മേലാട്ടോണിൽ എന്നുപറയുന്ന ഹോർമോൺ രാത്രികാലങ്ങളിൽ കൂടുന്നത് കൊണ്ടാണ് നമുക്ക് ശരിയായ ഉറക്കം ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *