ജീവനുതുല്യം സ്നേഹിച്ച തൻറെ അച്ഛനും അമ്മയെയും ഉപേക്ഷിച്ച് കാമുകൻറെ ഒപ്പം ഒളിച്ചോടി പോകാൻ തീരുമാനിച്ച മകൾക്ക് പിന്നീട് സംഭവിച്ചത്…

എടാ മനോജേ, നീ സ്പീഡിൽ വണ്ടി വിട്ടോ.. ജിതിനെ നിരഞ്ജൻ എവിടെ നിൽക്കും എന്നാണ് പറഞ്ഞത്.. അവൻ കോഫി ഹൗസിനു മുമ്പിലുള്ള പൂക്കടയിൽ നിൽക്കും എന്നാണ് പറഞ്ഞത്.. ജിതിൻ എഴുന്നേറ്റ് പുറകിലേക്ക് പോയി.. മാളു നീ ഒക്കെ അല്ലേ.. അപ്പോഴേക്കും ഫോൺ റിംഗ് അടിച്ചു.. ഹലോ ഞാൻ ഈ ടെക്സ്റ്റൈൽസിന്റെ മുന്നിൽ ഉണ്ട്.. ജിതിൻ മുൻപിലേക്ക് പോയി കൈവീശി കൊണ്ട് കാണിച്ചു.. മനോജ് വണ്ടി ഒന്ന് സൈഡാക് രേഷ്മ അവിടെ നിൽക്കുന്നുണ്ട്.. വണ്ടിയിലേക്ക് കയറിയ പാടെ കയ്യിലുണ്ടായിരുന്ന കവറുകൾ ജിതിനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു ഇത് പ്രണയ ജോഡികൾക്ക് എൻറെ വക ചെറിയൊരു ഗിഫ്റ്റ് ആണ്.. വിവാഹ ഡ്രസ്സുകളാണ്.. ജിതിന്റെ ഫോണ് വീണ്ടും റിംഗ് അടിച്ചു.. നിരഞ്ജൻ ഞങ്ങളെത്തിയെടാ..

നിരഞ്ജൻ വേഗം ട്രാവലറിൽ കയറി.. അടിപൊളി വണ്ടിയാണല്ലോ ഇത് ആരുടെയാ മനോജേ ഇത്.. ഏട്ടന്റെ ആണടാ ഇത്.. ലവേഴ്സിന് എൻറെ വക ഇരിക്കട്ടെ മാലയും ഒരു ബൊക്കെയും.. എടാ ജിത്തു നിനക്ക് ടെൻഷൻ ഉണ്ടോ.. അല്ലടാ ഒരു ഡൗട്ട്.. താലി ആരാണ് വാങ്ങിച്ചത്.. അതൊക്കെ ഇന്നലെ തന്നെ അമ്പലത്തിൽ ഏൽപ്പിച്ചിട്ടുണ്ട് പൂജിക്കാൻ വേണ്ടി.. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഇരുന്നു.. എടി മാളു നിന്റെ അച്ഛനും അമ്മയ്ക്കും ഡൗട്ട് ഒന്നുമില്ലല്ലോ അല്ലേ.. ഇല്ല മാളു ഓർത്തു.. എന്നും രാവിലെ ഞാനും അച്ഛനും ആണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുള്ളത്..

ഇന്ന് അച്ഛനെ കാണാതെ അമ്മയോട് ചോദിച്ചപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് പോയതാണ് അച്ഛൻ.. അച്ഛൻ വന്നിട്ട് പോയാൽ മതി എന്നു പറഞ്ഞതാണ്.. ഭക്ഷണം കഴിച്ചു കൊണ്ട് ബാഗും എടുത്ത് ഞാൻ വേഗം ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛൻ അപ്പോഴേക്കും സൈക്കിൾ ചവിട്ടി കിതപ്പോടുകൂടി വന്ന് കയ്യിലേക്ക് ഒരു 4000 രൂപ വച്ച് തന്നു.. അച്ഛൻ ഇന്നലെ 2000 രൂപ തന്നതല്ലേ.. നിങ്ങൾക്ക് ഇത് എന്തിൻറെ കേടാണ് ഇന്നലെ കൊടുത്തതല്ലേ..

കൂട്ടുകാരികളെല്ലാം ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ എന്റെ മകളുടെ കയ്യിൽ മാത്രം പൈസ ഇല്ലാതെ വിഷമിക്കേണ്ട എന്ന് കരുതിയിട്ടാണ്.. ഇത് ബേക്കറിയിലെ നമ്മുടെ രാഘവേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിച്ചതാണ്.. ശനിയാഴ്ച കുറി കിട്ടുമ്പോൾ കൊടുക്കാം.. എന്റെ മോള് ഈ പൈസ കയ്യിൽ വച്ചോ നിനക്ക് എന്തെങ്കിലും ആവശ്യം വരും.. അല്ല മനുഷ്യ അവൾ ഒറ്റയ്ക്കാണോ പോകുന്നത്.. അല്ല കോളേജിലെ സാറുമാരും മറ്റു കുട്ടികളും ഉണ്ടാകില്ലേ.. മാളു എന്തായാലും ഇറങ്ങാൻ നോക്ക്.. പിന്നെ പ്രത്യേകം ഒരു കാര്യം സൂക്ഷിക്കണം അവിടെ പലതും കാണും അതൊന്നും വാങ്ങി കഴിക്കരുത് നിനക്ക് വയറിൽ പിടിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *