ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ചെറിയ കുട്ടികൾ മുതൽ അതുപോലെ പ്രായമായ ആളുകൾ വരെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ ഒരു മലബന്ധം എന്നു പറയുന്നത്.. പക്ഷേ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ആളുകൾ അത് പുറത്ത് പറയുന്നില്ല എന്നുള്ളതാണ്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും മെഡിക്കൽ ഷോപ്പുകളിൽ നിന്നും പല മരുന്നുകളും വാങ്ങി കഴിക്കും അല്ലെങ്കിൽ വീട്ടിലുള്ള പല ഒറ്റമൂലികളും ഇതിനായി ട്രൈ ചെയ്തു നോക്കുകയാണ് പതിവ്.. നമുക്ക് മൂന്ന് ദിവസത്തിൽ കൂടുതൽ മലം പോവാതെ ഇരിക്കുകയും അത് കൂടാതെ വയറിന് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം..
അതുപോലെതന്നെ മലം പോകുമ്പോൾ അത് വളരെ ടൈറ്റ് ആയി പോയിട്ട് മലദ്വാരത്തിൽ നിന്നും ബ്ലീഡിങ് വരികയാണെങ്കിൽ അതും ശ്രദ്ധിക്കണം.. തുടർന്ന് നിങ്ങൾക്ക് അധികഠിനമായ വേദനകൾ തുടങ്ങിയവയെല്ലാം അനുഭവപ്പെടുമ്പോഴാണ് നമ്മുടെ സാധാരണ മലബന്ധം എന്ന പ്രശ്നത്തിന് ഒരു ട്രീറ്റ്മെൻറ് എന്ന ഓപ്ഷനിലേക്ക് പോകാറുള്ളത്.. അപ്പോൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ എന്താണ് മലബന്ധം എന്നും അത് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ ഈ അസുഖം നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നും വളരെ വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതുകൂടാതെ നമുക്ക് വീട്ടിലിരുന്ന് ഇതിനായി ചെയ്യാൻ കഴിയുന്ന ചില ഒറ്റമൂലികളും പരിചയപ്പെടാം..
സാധാരണ നേരത്തെ പറഞ്ഞതുപോലെ മൂന്ന് ദിവസത്തിൽ കൂടുതൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഓടുകൂടി മലം പോവാതെ ഇരിക്കുകയാണെങ്കിൽ അതിനെയാണ് നമ്മൾ മലബന്ധം എന്നു പറയുന്നത്.. അപ്പോൾ ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് നമ്മൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തന്നെയാണ്.. സാധാരണ നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മുടെ ഭക്ഷണം അന്ന് നാളത്തിലൂടെ അത് വൻകുടലിൽ എത്തുമ്പോഴാണ് അവിടെ നിന്നാണ് ഈ ഒരു ജലാംശം വലിച്ചെടുക്കുന്നത്..
അപ്പോൾ നമുക്ക് വെള്ളത്തിൻറെ അംശം കുറവാണ് എന്നുണ്ടെങ്കിൽ അപ്പോൾ മലം കൂടുതൽ ടൈറ്റ് ആകുന്നു.. രണ്ടാമത്തെ ഒരു പ്രധാന കാരണമായി പറയുന്നത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താത്തത് കൊണ്ടാണ്.. തീരെ നാരുകൾ ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് നമ്മുടെ ദഹനത്തെ ബാധിക്കുന്നു.. തുടർന്ന് ഇതുമൂലം മലബന്ധം എന്ന പ്രശ്നങ്ങൾ നമുക്ക് വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….