ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമ്മളെല്ലാവരും പൊതുവേ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ വയസ്സ് ആകുംതോറും കൂടുതൽ ചെറുപ്പമായിരുന്നെങ്കിൽ എന്നുള്ളത്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ ഒരു വീഡിയോയിലൂടെ യുവത്വം നിലനിർത്തുന്നതിനെ കുറിച്ചുള്ള ഒരു വിഷയം നിങ്ങളുമായി ചർച്ച ചെയ്യാമെന്ന് കരുതിയത്.. ആൻറി ഏജിങ് എന്നുള്ള ഒരു വിഷയമാണ് നമ്മൾ ഇന്ന് ഇതിലൂടെ ചർച്ചചെയ്യുന്നത്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ആൻറി ഏജിങ് എന്നുള്ളത് മനസ്സിലാക്കാം.. അതായത് നിങ്ങൾക്ക് വളരെ വ്യക്തമായി പറഞ്ഞുതരികയാണെങ്കിൽ ഇപ്പോൾ നമ്മുടെ സിനിമ നടൻ മമ്മൂട്ടിയെ തന്നെ എടുക്കാം അദ്ദേഹത്തിന് 70 വയസ്സായി എന്നിട്ട് പോലും ഇപ്പോഴും 45 അല്ലെങ്കിൽ 50 വയസ്സ് പ്രായം തോന്നിക്കുന്നതുപോലെ നിലനിൽക്കുന്നു.
അതുപോലെതന്നെ 30 അല്ലെങ്കിൽ 40 വയസ്സുള്ള ചെറുപ്പക്കാർ ചെയ്യുന്ന ആക്ടിവിറ്റീസ് തന്നെയാണ് ഈ ഒരു 70 വയസ്സായ നമ്മുടെ മമ്മൂട്ടിയും ചെയ്യുന്നത്.. അപ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടാണ് അദ്ദേഹം ഇത്രയും ചെറുപ്പം നിലനിർത്തുന്നത് അല്ലെങ്കിൽ ഇത്രയും ഒരു ആരോഗ്യം നിലനിർത്തുന്നത്.. ആൻറി ഏജിങ് എന്ന് പറയുന്നത് നമ്മുടെ ശരിക്കുള്ള പ്രായത്തിനേക്കാളും നമ്മുടെ കാഴ്ചപ്പാടുകൾ ആയാലും ശാരീരികമായാലും അല്ലെങ്കിൽ മാനസികമായാലും പ്രായം കുറഞ്ഞിരിക്കുക എന്നുള്ളതാണ്.
നമ്മുടെ പ്രധാനപ്പെട്ട കാര്യം.. പക്ഷേ ഇന്നത്തെ മനുഷ്യരിൽ ഭൂരിഭാഗം ആളുകളും അവരുടെ സാധാരണ പ്രായത്തേക്കാൾ 10 20 വയസ്സ് കൂടുതലായിട്ടാണ് അവരെ കാണുമ്പോൾ നമുക്ക് തോന്നാറുള്ളത്.. ഇപ്പോൾ ചെറിയ കുട്ടികളിൽ പോലും നോക്കി കഴിഞ്ഞാൽ നമ്മൾ അവരോട് ജസ്റ്റ് ഒന്ന് അവരുടെ വയസ്സ് ചോദിച്ചാൽ 14 അല്ലെങ്കിൽ 15 എന്നൊക്കെ പറയും പക്ഷേ അവരെ ഒന്ന് കണ്ടാൽ 25 അല്ലെങ്കിൽ 30 വയസ്സ് ആയതുപോലെ തോന്നാറുണ്ട്..
ഇതേപോലെ തന്നെയാണ് മുതിർന്ന ആളുകളിലും സംഭവിക്കുന്നത് 30 വയസ്സ് അല്ലെങ്കിൽ 40 വയസ്സുള്ള ആളുകളെ കണ്ടാൽ 60 അല്ലെങ്കിൽ 70 വയസ്സ് ആയതുപോലെ തോന്നിക്കാറുണ്ട്.. പക്ഷേ ചില ആളുകൾ അങ്ങനെയല്ല അവരെ കാണുമ്പോൾ 40 വയസ്സ് തോന്നിക്കും എങ്കിലും അവരുടെ യഥാർത്ഥ പ്രായത്തെക്കുറിച്ച് ചോദിച്ചാൽ നമ്മൾ തന്നെ ചിലപ്പോൾ അമ്പരന്നു പോകും കാരണം 60 അല്ലെങ്കിൽ 70 വയസ്സ് ഒക്കെ ആയിട്ടുണ്ടാകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….