രാജി നീ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടേക്ക് കയറിച്ചെന്നാൽ അത് സുമയ്ക്ക് ഇഷ്ടമായില്ല.. പിന്നെ അമ്മയ്ക്ക് കുഞ്ഞമ്മയെ അറിയാത്തതുകൊണ്ടാണ്.. വലിയമ്മയും അതുപോലെ ചിറ്റയെ പോലെ കാശിന്റെ അഹങ്കാരം ഒന്നും കുഞ്ഞമ്മയ്ക്ക് ഇല്ല.. ഞാൻ ചെന്നാൽ പിന്നീട് എൻറെ പുറകിൽ നിന്ന് മാറില്ല.. എന്തൊരു സ്നേഹമാണ് എന്ന് അറിയുമോ.. ദേവി പിന്നെ ഒന്നും അതിനെക്കുറിച്ച് പറയാൻ നിന്നില്ല.. മുഴുകുടിയനായ ഭർത്താവ് മരിച്ചതിൽ പിന്നെ ദേവി അവിടെയുള്ള അടുത്ത വീടുകളിൽ അടുക്കളപ്പണിക്ക് പോയിട്ടാണ് തൻറെ രണ്ടു പെൺമക്കളെയും പോറ്റുന്നത്.. ദേവിയുടെ സഹോദരങ്ങൾ എല്ലാം തന്നെ നല്ല നിലയിലാണ്..
വേഷം മാറി കുഞ്ഞമ്മാവന്റെ വീട്ടിലേക്ക് നടക്കുമ്പോൾ രാജിയോർത്തു കഴിഞ്ഞ ആഴ്ച പോയപ്പോൾ ഇന്ന് വരാം എന്ന് പറഞ്ഞതാണ് കുഞ്ഞമ്മയോട്.. തന്നെ അവർക്ക് വലിയ കാര്യമാണ്.. അവിടെ പോയാൽ ഓരോരോ വിശേഷങ്ങൾ പറഞ്ഞു തൻറെ അടുത്ത് തന്നെ ഉണ്ടാകും എപ്പോഴും.. അവിടെ ഉണ്ടാക്കിയത് എല്ലാം എന്നെക്കൊണ്ട് നിർബന്ധിച്ച കഴിപ്പിക്കും.. വലിയ പണക്കാരി ആണെന്നുള്ള ഒരു ജാഡയും ആൾക്ക് ഇല്ല.. ഗേറ്റ് തുറന്ന് രാജി വീട്ടിലേക്ക് ചെന്നു.. പൂമുഖ വാതിൽ തുറന്നു കിടക്കുകയാണ്.. ചെരുപ്പ് അഴിച്ചുകൊണ്ട് കോലായിലേക്ക് കയറുമ്പോൾ ആണ് അമ്മായിയുടെ സംസാരം കേട്ടത്..
ദേ മീനു ആ പെണ്ണില്ലേ രാജി അവളെ ഇന്ന് ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നുണ്ട്.. അറിയാലോ അഷ്ടിക്ക് വകയില്ലാത്തവളാണ്.. കണ്ണ് ഒന്ന് തെറ്റിയാൽ എന്തെല്ലാം അടിച്ചുമാറ്റി കൊണ്ടുപോകുമെന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.. അതുകൊണ്ടാണ് അവൾ ഇവിടെ വന്നാൽ അതിൻറെ പുറകിൽ നിന്ന് ഞാൻ മാറാതെ ഇരിക്കുന്നത്.. ഇവിടെ വന്നാൽ ഇവിടെയുള്ള പാത്രങ്ങൾ മുഴുവൻ തുറന്നു നോക്കൂ.. കൊതി കൊണ്ട് ഇനി നമുക്ക് വല്ല വയറുവേദനയും വന്നാലോ എന്ന് കരുതിയാണ് ഉള്ളതിൽ നിന്നെല്ലാം കുറച്ചു കൊടുക്കുന്നത്.. അതു കൊടുത്താലോ അവൾക്ക് മതിയാവില്ല വീണ്ടും കഴിക്കും ആർത്തി പണ്ടാരം..
എനിക്ക് ഇന്ന് ബാങ്കിലേക്ക് പോണം നീ ഇങ്ങനെ മൊബൈലും കുത്തി ഇരിക്കാതെ ഇതിൻറെ മേലെയെല്ലാം ഒരു കണ്ണ് വയ്ക്കണം ഞാൻ വരുന്നതുവരെ.. രാജിയുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാൻ തുടങ്ങി.. ഭൂമി ഒന്ന് പിളർന്ന് അതിനുള്ളിലേക്ക് പോയാൽ മതി ഈ നിമിഷം എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…