ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൻറെ അടുത്ത് ഗുരുവായൂരപ്പന്റെ പരമ ഭക്തനായ ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു.. ഒരു ദിവസം രാത്രി അദ്ദേഹം ഒരു സ്വപ്നം കാണുകയുണ്ടായി.. അദ്ദേഹത്തിന് ഒരു സ്വപ്ന ദർശനം ഉണ്ടായി എന്ന് പറയുന്നതായിരിക്കും ശരി.. മിനിമം 5 അല്ലെങ്കിൽ ആറു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലൻ അദ്ദേഹത്തിൻറെ സമീപത്ത് വന്ന് പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു എനിക്ക് പച്ചപ്പയർ ഉപ്പേരി കൂട്ടണം എന്ന്.. നാളെ ഇത്തിരി പച്ചപ്പയർ അമ്പലത്തിലേക്ക് എത്തിച്ചു തരുമോ.. അതായത് ആ പയ്യൻ ഉദ്ദേശിച്ചത് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പച്ചപ്പയർ അല്പം കൊടുത്തു വിടണം തനിക്ക് പച്ചപ്പയർ കൂട്ടി ആഹാരം കഴിക്കാൻ അതിയായ കൊതി ഉണ്ട് എന്നുള്ളതാണ്.. ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണർന്ന കൃഷിക്കാരൻ മനസ്സിലാക്കി തനിക്ക് ഉണ്ടായത് ഒരു സ്വപ്ന ദർശനമാണ് എന്നും..
ഗുരുവായൂരപ്പൻ ആണ് ആ ബാലന്റെ രൂപത്തിൽ വന്ന തനിക്ക് പച്ചപ്പയർ ഉപ്പേരി കഴിക്കണം എന്ന് പറഞ്ഞതും അദ്ദേഹത്തിന് വളരെ വ്യക്തമായി തന്നെ മനസ്സിലായി.. ഇത് കേട്ടപ്പോൾ തന്നെ അദ്ദേഹം അദ്ദേഹത്തിൻറെ തോട്ടത്തിൽ പിറ്റേദിവസം തന്നെ പോയി ഏറ്റവും നല്ല പച്ചപയറുകൾ നോക്കി പറിച്ച് അത് ഒരു കെട്ടുകൾ ആക്കി അദ്ദേഹം അതെല്ലാം എടുത്തുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തിരിച്ചു.. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം അയാളുടെ പച്ചപയർ കെട്ടുകൾ അവിടെയുള്ള ക്ഷേത്രം അധികാരികളുടെ കയ്യിൽ കൊടുത്തു.. എന്നിട്ട് അവരോട് പറഞ്ഞു ഇത് ഭഗവാന് ഉപ്പേരിയാക്കി നേദിക്കണം എന്ന്..
കൂടാതെ തനിക്ക് ഉണ്ടായ സ്വപ്നദർശനത്തെ കുറിച്ചും തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചും അദ്ദേഹം വളരെ വ്യക്തമായി തന്നെ ക്ഷേത്രം അധികാരികളോട് വിശദീകരിച്ചു പറഞ്ഞു.. ആദ്യം ഇത് കേട്ടപ്പോൾ അവിടെയുള്ള അധികാരികൾ അത് കാര്യമായി എടുത്തില്ല.. എന്നാൽ ഇദ്ദേഹത്തിൻറെ പിന്നീട് തുടരെ തുടരെ സ്വപ്നങ്ങളെ പറ്റിയും ഭഗവാൻറെ ഓരോരോ കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹത്തിൻറെ ഭക്തിയുടെ ഒരു ആഴം മനസ്സിലാക്കിയും അവർ അത് ഭഗവാനേ നേദിക്കാൻ തന്നെ ഒടുവിൽ തീരുമാനിച്ചു..
അങ്ങനെ അവർ ആ പച്ചപ്പയർ കെട്ട് നിവേദ്യം തയ്യാറാക്കുന്ന ആളുകളുടെ കയ്യിൽ കൊടുത്തു.. അതിനുശേഷം അവരോട് നന്ദി പറഞ്ഞുകൊണ്ട് ആ കർഷകൻ അവിടെ നിന്ന് പോയി.. ഇതിൽ സങ്കടകരമായ കാര്യം എന്താണ് എന്ന് ചോദിച്ചാൽ ഉപ്പേരി ഉണ്ടാക്കുന്നതിനിടയിൽ അവരുടെ ശ്രദ്ധക്കുറവ് മൂലം ആ പച്ചപ്പയർ അല്പം കരിഞ്ഞു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…