നീ പെട്ടെന്ന് വീട്ടിലേക്ക് വരണം എന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖമായിരുന്നു.. ഒന്ന് രണ്ട് വർഷമായി കിടപ്പിലാണ് അമ്മ.. വിവരം എന്താണ് എന്ന് അറിയാനുള്ള ആദിയും ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.. അല്ലെങ്കിലും എന്തെങ്കിലും അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ ഫോൺ കിട്ടുകയില്ല എന്ന് വളരെ ദേഷ്യത്തോടെ ഓർത്തുകൊണ്ട് പെട്ടെന്നുള്ള ലീവിന് എഴുതിക്കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തു ഗൾഫിൽ നിന്ന് നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മയുടെ മുഖം നെഞ്ചിൽ ഇങ്ങനെ പിടഞ്ഞുനിന്നു.. ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് ആയിട്ട് അവളെ ഒന്നുകൂടി വിളിച്ചു നോക്കി പരിധിക്ക് പുറത്താണ് എന്നുള്ള മറുപടി വല്ലാതെ എന്നെ ചോടിപ്പിച്ചു.
വിവരം എന്താണ് എന്ന് അറിയാനുള്ള ആദി കൊണ്ട് ഏട്ടനെ ഒന്നുകൂടി വിളിച്ചു.. ആൾ ഫോൺ കട്ട് ചെയ്യുക കൂടി ചെയ്തതോടെ ഒന്ന് ഉറപ്പിച്ചു അമ്മ ഇനി ഇല്ല ആ തണൽ മാഞ്ഞിരിക്കുന്നു എന്ന്.. ഇനി അമ്മയെ എന്ന് വിളിച്ചു ചെല്ലാൻ ആരുമില്ല.. മുടിയിഴകളിൽ തലോടുമ്പോൾ കിട്ടുന്ന സ്നേഹ വാത്സല്യങ്ങൾ ഇനി ഒരിക്കലും കിട്ടില്ല.. പഴയ ഓർമ്മകളെ നെഞ്ചോട് ചേർത്തുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു കിടന്നു.. നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങി നാട്ടിലേക്കുള്ള യാത്രയിൽ മനസ്സ് മുഴുവൻ അമ്മ മാത്രമായിരുന്നു.. നീ ഒന്ന് കരകയറിയിട്ട് വേണം എനിക്ക് സമാധാനത്തോടുകൂടി കണ്ണുകൾ അടയ്ക്കാൻ എന്ന് എപ്പോഴും വിഷമത്തോടെ പറയാറുള്ള അമ്മ..
പെണ്ണു കെട്ടുമ്പോൾ പൊന്ന് അല്ല മോനെ പെണ്ണിൻറെ മനസ്സാണ് മുൻതൂക്കം എന്ന് പറഞ്ഞുകൊണ്ട് പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞ വാശിപിടിച്ച അമ്മ.. സ്നേഹിക്കാൻ മാത്രം അറിയുന്ന ആ അമ്മ ഇപ്പോൾ… ഓർമ്മകളുടെ സഞ്ചാരം നിന്നത് വീട്ടുപടിക്കൽ എത്തിയപ്പോൾ ആയിരുന്നു.. ഗേറ്റിനു പുറത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ മുറ്റത്ത് ആരെയും കണ്ടില്ല.. ഇത്രയും ദിവസമായില്ലേ എല്ലാവരും കണ്ടുപിരിഞ്ഞിട്ടുണ്ടാവും എന്ന് ഓർത്തുകൊണ്ട് വീട്ടിലേക്ക് കയറുമ്പോൾ അകത്തെ മോളുടെ കരച്ചിൽ കേൾക്കുന്നുണ്ട്..
എല്ലാവരും സങ്കടത്തിൽ ആകും.. എൻറെ കുട്ടി പോലും ഒന്നും ചിലപ്പോൾ കഴിച്ചിട്ടുണ്ടാവില്ല.. എന്നെല്ലാം ഓർത്തുകൊണ്ട് ഉമ്മറത്തേക്ക് കയറി.. കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ടു വയസ്സായ തൻറെ മകൾ ഏട്ടത്തിയമ്മയുടെ കൈകളിൽ കിടന്ന് കരയുന്നു.. എന്നെ കണ്ട മാത്രയിൽ ഏട്ടത്തിയമ്മയുടെ മുഖം വിളറി.. ഞാൻ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അകത്തേക്ക് കയറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….