അമ്മാ മഹാമായ സർവ്വശക്ത പൊന്നു തമ്പുരാട്ടി മഹാലക്ഷ്മിയുടെ അനുഗ്രഹം കൊണ്ട് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ കുട്ടികൾക്കും എല്ലാം സകല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഹൃദയം നിറഞ്ഞ പ്രാർത്ഥിച്ചു കൊള്ളുന്നു.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചിട്ടും കോളുകൾ ചെയ്തിട്ട് അതുപോലെ നേരിട്ടും കാണുമ്പോഴൊക്കെ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് അതായത് പലരും അവരുടെ ഇഷ്ട ദേവതകളുടെ ക്ഷേത്രങ്ങളിൽ പോയിട്ട് ഇഷ്ടപ്പെട്ട വഴിപാടുകളും ഒറ്റ കാര്യങ്ങളും എല്ലാം നടത്താറുണ്ട് അപ്പോൾ ഇത്തരത്തിൽ നടത്തുമ്പോൾ കിട്ടുന്ന പ്രസാദങ്ങൾ വീട്ടിൽ കൊണ്ടുവന്നാൽ എന്താണ് ചെയ്യേണ്ടത്..
പലരും ഇതിനെക്കുറിച്ച് പലതരം അഭിപ്രായങ്ങളാണ് പറയുന്നത് കാരണം ചില ആളുകൾ പറയുന്നു അത് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരാൻ പാടില്ല എന്ന്.. അതുപോലെ മറ്റു ചില ആളുകൾ പറയുന്നു അഥവാ പ്രസാദങ്ങൾ കൊണ്ടുവന്നാലും വീടിൻറെ ചില ഭാഗങ്ങളിൽ വയ്ക്കരുത് പൂജാമുറിയിൽ വയ്ക്കരുത് അത് ദോഷമാണ് എന്നൊക്കെ രീതിയിൽ പറയുന്നുണ്ട്.. അപ്പോൾ ഇതിന് പിന്നിലെ യഥാർത്ഥ മറുപടി എന്താണ്.. എന്താണ് പ്രസാദങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നാൽ ചെയ്യേണ്ട യഥാവിധികൾ എന്നു പറയുന്നത്. ഇത്തരത്തിൽ ധാരാളം ആളുകളാണ് സംശയം ചോദിച്ചിട്ടുള്ളത്..
അപ്പോൾ ഈ വീഡിയോയിലൂടെ അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മൾ ക്ഷേത്രങ്ങളിൽ പോയിട്ട് പൂജകൾക്കും വഴിപാടുകൾക്കും എല്ലാം രസീത് ആക്കുന്ന സമയത്ത് ആ ക്ഷേത്രത്തിലെ പൂജാരി അല്ലെങ്കിൽ തന്ത്രി എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ പേര് അതുപോലെ നാള് തുടങ്ങിയ വിവരങ്ങളെല്ലാം പറഞ്ഞത് അനുസരിച്ച് പുഷ്പാഞ്ജലി.
അല്ലെങ്കിൽ പ്രത്യേക പൂജയോ വഴിപാടുകളും നമ്മുടെ പേരുകൾ നാളുകളും പറഞ്ഞു ചൊല്ലി അതുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും മന്ത്രങ്ങളും എല്ലാം ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.. പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ അത്തരത്തിൽ പൂജ ചെയ്യുമ്പോൾ ദേവനെ അർപ്പിക്കുന്ന പ്രസാദങ്ങളുടെ ഒരു അംശമാണ് നമുക്ക് തിരികെ നൽകുന്നത്.. അത് പൂക്കൾ ആവാം അല്ലെങ്കിൽ മറ്റ് ദ്രവ്യങ്ങൾ അങ്ങനെ എന്തുമാകാം.. അത്തരത്തിൽ അർപ്പിക്കുന്ന സമയത്ത് അത് നിർമ്മാല്യങ്ങളായി മാറുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…