ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വർഷങ്ങൾക്കു മുൻപ് ഒരു അച്ഛൻ ന്യൂമോണിയ ബാധിച്ച് ശ്വാസംമുട്ടലുമായി വെന്റിലേറ്ററിലെ ഐസിയുവിൽ ആയി.. പിറ്റേദിവസം മകൻ വന്ന് ചോദിച്ചു സാറേ എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ എന്ന്.. ഞാൻ പറഞ്ഞു ക്രിട്ടിക്കൽ ആണ് ഒന്നും പറയാൻ ആയിട്ടില്ല എന്ന്.. അയാൾ എന്നോട് പറഞ്ഞു ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സാർ എനിക്ക് ഗൾഫിൽ ഒരു ജോലി കിട്ടിയിരിക്കുന്നത്.. എൻറെ ലീവ് എല്ലാം തീർന്നു.. ഇനിയും ലീവ് എടുത്താൽ എനിക്ക് എൻറെ ജോലി നഷ്ടപ്പെടും.. അതുകൊണ്ടുതന്നെ എൻറെ അച്ഛനെ സാർ വെന്റിലേറ്ററിൽ നിന്നും മാറ്റി റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു തരണം..
ഞാൻ അദ്ദേഹത്തോട് കാര്യം വിശദമായി പറഞ്ഞു കൊടുത്തു.. അച്ഛനെ റൂമിലേക്ക് മാറ്റി.. കുറച്ചു മണിക്കൂർ കഴിഞ്ഞ് ആ മകൻ പിന്നെയും വന്നു.. സാറേ ഇന്ന് നല്ല ദിവസമാണ് ഇന്ന് മരണപ്പെട്ടാൽ ആത്മാവിന് കൂടുതൽ മോക്ഷം ലഭിക്കുമെന്നാണ് ബന്ധുക്കൾ എല്ലാവരും പറയുന്നത്.. അതുകൊണ്ട് സാർ എൻറെ അച്ഛൻറെ ഓക്സിജൻ നിർത്തി തരണം.. അദ്ദേഹം പറഞ്ഞതുപോലെ ഞാൻ അനുസരിച്ചു.. കുറച്ചുകഴിഞ്ഞ് അച്ഛൻ മരണപ്പെട്ടു.. നിങ്ങളെപ്പോലെ എനിക്കും വല്ലായ്മ തോന്നി.. എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ.. സ്വന്തം അച്ഛനല്ലേ എന്നൊക്കെ..
പക്ഷേ ഞാൻ അവരെക്കുറിച്ച് നല്ലപോലെ അന്വേഷിച്ചു അച്ഛനെ പൊന്നുപോലെ നോക്കുന്ന മകൻ തന്നെയാണ്.. 12 വർഷങ്ങൾ കഴിഞ്ഞ് ഈ അടുത്ത് ആയി ആ മകൻ എന്നെ കാണാൻ വന്നു.. എന്നെ അന്വേഷിച്ചു കൊണ്ട് വന്നതാണ് ഞാനും മറന്നിട്ടില്ല ആ മുഖം.. ചില അനുഭവങ്ങളും ചില മുഖങ്ങളും നമ്മൾ ഒരിക്കലും മറക്കാറില്ലല്ലോ.. അദ്ദേഹം എന്നോട് വന്ന് ചോദിച്ചു സാർ ഞാൻ സാറിനോട് ഒരുപാട് കാലമായി ഒരു കാര്യം ചോദിക്കണം എന്ന് കരുതുന്നു അതായത് ഞാൻ അന്ന് അച്ഛനെ വെന്റിലേറ്ററിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നോ..
ഞാൻ അദ്ദേഹത്തിൻറെ കണ്ണുകളിലേക്ക് നോക്കി പാവം 12 വർഷമായി അതിൻറെ കുറ്റബോധം കൊണ്ട് കഴിയുകയായിരുന്നു.. അല്ല സുഹൃത്തേ നിങ്ങൾ എടുത്ത തീരുമാനം വളരെ ശരിയാണ്.. എനിക്കും ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു.. വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛനെ ആ നിമിഷം എടുക്കുന്ന തീരുമാനം അല്ല മറിച്ച് നിങ്ങൾ എങ്ങനെയാണ് അതുവരെ അച്ഛനെ നോക്കിയത് എന്നുള്ളതിലാണ് നിങ്ങൾ നല്ല മകൻ ആവുന്നത്.. നിങ്ങൾ തീർച്ചയായും നല്ലൊരു മകൻ തന്നെയാണ്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….