ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോക കരൾ ദിനത്തോടനുബന്ധിച്ച് ഉള്ള ഒരു ചെറിയൊരു സന്ദേശമാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇപ്രാവശ്യത്തെ ലോക കരൾ ദിനത്തിൻറെ സന്ദേശം എന്നു പറയുന്നത് വി വിജിലൻ്റ് അതായത് കരുതലോടുകൂടി ഇരിക്കുക.. കരൾ രോഗം നിശബ്ദമായി ആരെയും ബാധിക്കാം.. അതിനു വേണ്ട ടെസ്റ്റുകൾ വേണ്ട സമയങ്ങളിൽ ചെയ്യുക എന്നുള്ള ഒരു സന്ദേശമാണ് ഈ കരൾ ദിനത്തിൽ നമുക്ക് എല്ലാവർക്കും നൽകാൻ ഉള്ളത്.. അപ്പോൾ കരൾ രോഗത്തെക്കുറിച്ച് കൂടുതൽ വിശദമായി പറയുകയാണെങ്കിൽ മുൻപൊരിക്കൽ ഈ ഒരു രോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു..
പക്ഷേ എത്ര തവണ അതിനെക്കുറിച്ച് പറഞ്ഞാലും ഇനിയും പറഞ്ഞുകൊണ്ടിരിക്കാൻ ഉള്ള ഒരു വിഷയം തന്നെയാണത്.. അതുകൊണ്ടുതന്നെയാണ് വീണ്ടും ഈ ഒരു വിഷയം തന്നെ പറയുന്നത്.. ശരിക്കും പറഞ്ഞാൽ കരൾ രോഗം എന്ന് പറയുന്നത് നമ്മൾ പണ്ടൊക്കെ വിചാരിച്ചത് ഒരു 50 അല്ലെങ്കിൽ 60 വയസ്സുള്ള ആളുകളിൽ മാത്രം കണ്ടുവരുന്നതാണ് ഈ കരൾ രോഗങ്ങൾ എന്നുള്ളതാണ്.. അതുപോലെതന്നെ മദ്യം കഴിക്കുന്ന ആളുകൾക്കാണ് ഇത്തരം അസുഖങ്ങൾ വരുന്നത്..
അതുപോലെതന്നെ മുമ്പും മഞ്ഞപ്പിത്തം എന്ന അസുഖം വന്നിട്ടുള്ള ആളുകൾക്കാണ് ഈ ഒരു രോഗം വരുന്നത് എന്നുള്ള ഒരു ധാരണ നമുക്കുണ്ടായിരുന്നു.. പക്ഷേ ഇന്ന് അങ്ങനെയല്ല വളരെ ചെറുപ്പക്കാരായ ആളുകളിൽ പോലും 40 വയസ്സ് ഉള്ള ആളുകളിൽ അല്ലെങ്കിൽ അതിൽ താഴെയുള്ള ആളുകൾക്ക് പോലും കരൾ രോഗത്തിനുള്ള തുടക്കം നമ്മൾ കണ്ടുവരുന്നുണ്ട്.. അതായത് കരളിൽ കൊഴുപ്പ് അടയുക.. അതായത് ഫാറ്റി ലിവർ എന്നുള്ള ഒരു ഘട്ടം..
അതിൽ നിന്നും പതുക്കെപ്പതുക്കെ അതൊരു കോംപ്ലിക്കേഷൻ ഉള്ള അസുഖമായി മാറുന്നു.. അതായത് ഫാറ്റി ലിവർ എന്ന ഒരു സ്റ്റേജിൽ നിന്ന് അത് ഫൈബ്രോസിസ് എന്ന ഒരു സ്റ്റേജിൽ എത്തുന്നു.. അത് പിന്നീട് സിറോസിസ് എന്ന ഒരു സ്റ്റേജിലേക്ക് കടക്കുന്നു.. പിന്നീട് അത് ക്യാൻസർ എന്നൊരു അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.. ഈയൊരു രീതിയാണ് ആളുകളിൽ നമ്മൾ കുറെ വർഷങ്ങളായി കണ്ടുവരുന്നത്.. കരൾ രോഗത്തിന്റെ പ്രയാണം നമുക്ക് എവിടെ വെച്ചെങ്കിലും തടയാൻ സാധിക്കുമെങ്കിൽ അത് വളരെ അത്യാവശ്യമാണ്..
എന്നാൽ ഏത് സ്റ്റേജുകൾ വരെയാണ് ഈ ഒരു കാര്യം തടയാൻ സാധിക്കുന്നത് എന്നതിനെക്കുറിച്ച് നമ്മൾ വിശദമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.. അടിസ്ഥാന കാര്യങ്ങളായ മദ്യം കഴിക്കുന്നത് അതുപോലെതന്നെ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്.. അതുപോലെ വൈറസ് മൂലമുള്ള കരൾ രോഗം മുൻപ് ഉണ്ടായിട്ടുള്ള ആളുകൾ.. ഇവർക്ക് എല്ലാമാണ് സീരിയസ് ആയിട്ടുള്ള കരൾ രോഗങ്ങൾ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…