ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ തൊണ്ടയുടെ ഭാഗത്ത് ഇരിക്കുന്ന ബട്ടർഫ്ലൈ ഗ്ലാൻഡ് ഒരു ചിത്രശലഭത്തെ പോലെ ശരീരം മുഴുവൻ പാറി നടന്ന ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട്.. അത് ചിലപ്പോൾ ഹൈപ്പോതൈറോയിഡിസം കൊണ്ട് ആവാം അല്ലെങ്കിൽ ഹൈപ്പർ തൈറോയ്ഡിസം കൊണ്ടാവാം.. ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം എന്ന് പറയുന്നത് ഇത്തരം ആളുകൾക്ക് വളരെയധികം ഉണ്ടാകുന്ന ഒരു ആൻങ്സൈറ്റി അല്ലെങ്കിൽ ഡിപ്രഷൻ ഭയങ്കര വിഷമം അതായത് നമ്മൾ ഒരു കാര്യം പറഞ്ഞാൽ മനസ്സിലാക്കാൻ ആയിട്ടുള്ള ഒരു ബുദ്ധിമുട്ടുണ്ടാവുക.. ചിലർക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെയുള്ള മൂഡ് സ്വിങ്സ് ഉണ്ടാവുക.
പ്രത്യേകിച്ചും ഇത് സ്ത്രീകളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.. അതുപോലെ ചില പുരുഷന്മാരിലും ഇത്തരം തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ട് ഈ പറയുന്ന മാനസികമായ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകാറുണ്ട്.. നമുക്ക് ടെസ്റ്റുകൾ കൊണ്ട് ഇതിനെ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും.. ഇതിനായി നമുക്ക് നമ്മുടെ ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. അത് ഭക്ഷണരീതികൾ മാത്രമല്ല ചിലപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പലതരം സാധനങ്ങളും അതായത് നമ്മൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് അതുപോലെ ക്യൂട്ടക്സ് ഇതിലൊക്കെ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാക്കാറുണ്ട് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം..
ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. തൈറോയ്ഡ് ഗ്ലാൻഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ്.. എന്നാൽ ഈ ഒരു ഗ്രന്ഥി പലപ്പോഴും തൈറോക്സിൻ ഹോർമോൺ വളരെ കൂടുതലായി ഉണ്ടാക്കുകയും അതുപോലെ ചില സമയങ്ങളിൽ വളരെ കുറവും ഉണ്ടാക്കുന്നത് മൂലം പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്..
അപ്പോൾ അതിനുള്ള കാരണങ്ങൾ എന്താണ് എന്നുള്ളത് പലതാണ്.. അതുപോലെ തൈറോയ്ഡ് മുഴയായിട്ട് ഗോയിറ്റർ എന്ന രീതിയിൽ നമുക്ക് കാണാൻ കഴിയും.. അപ്പോൾ അത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ എല്ലാവരും ബ്ലഡ് ടെസ്റ്റുകൾ ചെയ്തു നോക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….