ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ കൂടുകയും കുറയുകയും ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലതരം ഹോർമോണുകളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. ഈ ഹോർമോണുകളും പല പോഷക ഘടകങ്ങളും നമ്മുടെ ശരീരത്തിൽ പലതരം കാര്യങ്ങളാണ് ചെയ്യുന്നത്.. പക്ഷേ മനസ്സിലാക്കേണ്ടത് കാര്യം നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ നമ്മുടെ ശരീരത്തെ തന്നെ നശിപ്പിക്കാൻ പോകുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഞാൻ ഏറ്റവും കൂടുതൽ പരിശോധിക്കുന്നത് ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെയാണ്..

അപ്പോൾ ജീവിതശൈലി രോഗങ്ങളിൽ നമ്മൾ ഏറ്റവും ഭീതിയോടെ കൂടി കാണുന്ന ഒരു ഹോർമോൺ ഉണ്ട്.. അപ്പോൾ അത്തരം ഒരു ഹോർമോണിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാൻ പോകുന്നത്.. കാരണം പലപ്പോഴും നമ്മൾ അറിയാതെ തന്നെ നമ്മുടെ ഭക്ഷണരീതിയിലും അതുപോലെ നമ്മുടെ ജീവിതശൈലികളുമായി ബന്ധപ്പെട്ട ഈയൊരു ഹോർമോൺ പ്രൊഡക്ഷൻ വല്ലാതെ ശരീരത്തിൽ കൂടി കഴിഞ്ഞാൽ അതിൻറെ ഭാഗമായി നമുക്ക് ഉണ്ടാകുന്ന ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്.. അത്തരം ഒരു ഹോർമോൺ ആണ് ഇൻസുലിൻ എന്ന് പറയുന്നത്..

ഇൻസുലിൻ എന്നതിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും.. ഇത് നമ്മുടെ ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ്.. ഡയബറ്റീസ് പ്രധാനമായിട്ടും രണ്ട് തരമുണ്ട് അതായത് ടൈപ്പ് വൺ അതുപോലെ തന്നെ ടൈപ്പ് ടു..ഈ ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറയുന്നത് നമ്മുടെ ഇൻസുലിൻ പ്രൊഡക്ഷൻ തീരെ നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു അസുഖമാണ്.. അതേസമയം ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ പ്രൊഡക്ഷൻ ഉണ്ട് പക്ഷേ ഇൻസുലിൻ പ്രൊഡക്ഷൻ അമിതമായി കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഈ ഒരു അസുഖം..

അപ്പോൾ ഈ ഒരു രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് ഈ ഒരു ഇൻസുലിൻ പ്രൊഡക്ഷൻ തന്നെയാണ്.. ഒരു ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഭൂരിഭാഗം ജീവിതശൈലി രോഗങ്ങൾക്കും ഉള്ള ഒരു പ്രധാന കാരണം എന്ന് തന്നെ നമുക്ക് പറയാൻ കഴിയും.. പലരും വിചാരിക്കും ഇൻസുലിൻ എന്നു പറയുന്നത് പ്രമേഹവും ആയി മാത്രം ബന്ധപ്പെട്ട കാര്യമാണ് എന്ന് പക്ഷേ അങ്ങനെയല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *