ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു സാഹചര്യങ്ങളിൽ രോഗികൾ കുറെയധികം പ്രശ്നങ്ങളുമായിട്ട് നമ്മുടെ അടുത്തേക്ക് വരുമ്പോൾ അവർക്ക് അല്ലെങ്കിൽ അവരുമായി റിലേറ്റഡ് ചെയ്തിട്ടുള്ള ആളുകൾക്കൊക്കെ പറയുന്ന ഒരു കാര്യമുണ്ട് അതായത് കൊറോണ പോസിറ്റീവ് ആയതിനുശേഷം അവർക്ക് വളരെയധികം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നു എന്നുള്ളത്.. ഇത് അതുമായിട്ട് ബന്ധമുണ്ടോ അല്ലെങ്കിൽ ഇതിൽ നിന്നും റിക്കവർ ആകാൻ ചാൻസ് ഉണ്ടോ.. ഇതെങ്ങനെ പരിഹരിക്കാം എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്നൊക്കെ ഒരുപാട് ആളുകളെ പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുണ്ട്..
അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. സാധാരണയായിട്ട് ഒരു മനുഷ്യൻറെ ശരീരത്തിൽ നിന്നും ഒരു ദിവസം 50 മുതൽ 100 മുടികൾ വരെ കൊഴിഞ്ഞു പോകാറുണ്ട്.. അപ്പോൾ നൂറ് മുടികളിൽ കൂടുതൽ ഒരു ദിവസം കൂടുതൽ മുടികൾ കൊഴിഞ്ഞു പോകുമ്പോഴാണ് നമ്മൾ അതിനെ മുടികൊഴിച്ചിൽ എന്നുപറയുന്നത്.. സാധാരണ ഇത്തരത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ ബെഡിൽ അതുപോലെ തന്നെ വീടിൻറെ പല ഭാഗങ്ങളിലായി മുടി കാണപ്പെടാറുണ്ട്.. ഇത് കണ്ടിട്ടാണ് നമുക്ക് മുടികൊഴിച്ചിൽ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്..
സ്ത്രീ പുരുഷ ഭേദമെന്യേ ഈ ഒരു മുടി പ്രശ്നം കാണപ്പെടുന്നു മാത്രമല്ല ചെറിയ കുട്ടികളിൽ പോലും ഇത് കണ്ടുവരുന്നു എന്നുള്ളതാണ് ഭയങ്കരമായ ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യം.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം.. സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിച്ചിൽ കാണപ്പെടുമ്പോൾ രണ്ടും വ്യത്യാസമുണ്ടാകും കാരണം സ്ത്രീകളിലാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നതെങ്കിൽ പതുക്കെ അവരുടെ മുടിയുടെ ഉള്ളു കുറഞ്ഞുവരുന്നത് നമുക്ക് കാണാൻ കഴിയും..
അതേസമയം ഇത് പുരുഷന്മാരിൽ ആണ് കാണുന്നത് എങ്കിൽ അവരുടെ ഇരു ഭാഗങ്ങളിലായിട്ട് മുടി കുറയുന്നത് കാണും മാത്രമല്ല ഇതുപോലെ അവരുടെ നെറ്റി കയറിവരും അതുമൂലം കഷണ്ടി വരും.. ഇനി നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….