ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അഡോളസെന്റ് പിസിഒഡി എന്ന വിഷയത്തെക്കുറിച്ചാണ്.. അതായത് കൗമാരക്കാരിൽ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നതിനെക്കുറിച്ചാണ്.. നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും പലരും പറയുന്നത് എൻറെ സ്കാനിങ്ങിലെ പോളിസിസ്റ്റിക് ഓവേറിയൻസ് ഉണ്ട് വളരെ പ്രായം കുറഞ്ഞ ചെറിയ കുട്ടികൾ അതായത് കൗമാരപ്രായക്കാരായ കുട്ടികൾക്ക് വരെ ഇത്തരം ഒരു ഡിസീസസ് ഉണ്ട് എന്ന് അവരുടെ അമ്മമാരും ആ കുട്ടികളും പറയുന്നതായിട്ട് നമ്മൾ കേട്ടിട്ടുണ്ട്..
അപ്പോൾ ശരിക്കും പറഞ്ഞാൽ എന്താണ് പോളി സിസ്റ്റിക് ഓവേറിയൽ സിൻഡ്രം ഇത് എന്തുകൊണ്ടാണ് വരുന്നത് ഇതൊരു രോഗമാണോ.. കൗമാരപ്രായക്കാരിലെ ഇത് ഇത്രയും സുലഭമായിട്ടാണ് കാണപ്പെടുന്നത് എന്നതിനെക്കുറിച്ചൊക്കെ നമുക്ക് വളരെ വിശദമായി ഈ വീഡിയോയിലൂടെ പരിശോധിക്കം.. പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസസ് എന്നു പറയുമ്പോൾ അതിൽ മൂന്ന് ഘടകങ്ങൾ വരും.. അതിൽ ഒന്നാമത്തേത് ക്രമം തെറ്റിയുള്ള ആർത്തവം അതിനെ ഇറഗുലർ സൈക്കിൾ എന്നു പറയും..
രണ്ടാമത്തേത് ഹൈപ്പർ ആൻട്രോജനിസം.. അതായത് നമ്മുടെ ശരീരത്തിൽ മെയിൽ ഹോർമോൺസിന്റെ അളവുകൾ കൂടുകയും അമിതമായ രോമവളർച്ചകൾ ഉണ്ടാവുകയും ചെയ്യുന്നു.. അതുപോലെ പിംപിൾസ് കൂടുകയും തുടർന്ന് കരുവാളിപ്പുകൾ ഉണ്ടാവുകയും ചെയ്യുന്നു.. മൂന്നാമത്തെ ഘടകം എന്നു പറയുന്നത് നമ്മുടെ അണ്ഡാശയത്തിൽ കുരുക്കൾ ഉണ്ടാവുകയാണ്.. ചെറിയ ചെറിയ സിസ്റ്റുകൾ ഉണ്ടാവുകയാണ്.. അങ്ങനെ പലപല സിസ്റ്റുകൾ കാരണം അണ്ഡാശയത്തിന്റെ വലിപ്പം കൂടുകയാണ്.. ഓരോ സിസ്റ്റുകളും വൺ സെൻറീമീറ്റർ സൈസ് ആണ് ഉള്ളത്..
ഈ മൂന്ന് ഘടകങ്ങളും കൂടി ചേർന്ന് വന്നാൽ മാത്രമേ നമുക്ക് ഇത്തരമൊരു ഡിസീസസ് ഉണ്ട് എന്ന് പറയാൻ കഴിയുകയുള്ളൂ.. കൗമാരപ്രായം എന്നു പറഞ്ഞാൽ പത്തു വയസ്സു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികളെയാണ് നമ്മൾ ടീനേജുകാർ എന്ന് പറയുന്നത്.. അപ്പോൾ ഈ കുട്ടികളിൽ ഇത്തരം ഡിസീസസ് ഉണ്ട് എന്ന് എപ്പോഴാണ് പറയാൻ കഴിയുക.. അതായത് മിക്ക പെൺകുട്ടികളിലും ആർത്തവം സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ ഒരു വർഷം വരെ ക്രമം തെറ്റി ആയിരിക്കും മെൻസസ് ഉണ്ടാവുക.. ഒരു പെൺകുട്ടിക്ക് ആർത്തവ്യത്യാസം ഉണ്ട് എന്ന് പറയാൻ ഒരു വർഷം വരെ സമയമുണ്ട്.. ഈ ഒരു വർഷത്തിനുശേഷം ആർത്തവം ക്രമമായി വരുന്നില്ല എങ്കിൽ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…