തൻറെ മകൾ വീട്ടിലെ സെക്യൂരിറ്റിക്കാരന്റെ നെഞ്ചോട് ചേർന്ന് ഇരുന്നുകൊണ്ട് അവളുടെ വിശേഷങ്ങൾ എല്ലാം പറയുന്നത് കണ്ടുകൊണ്ടാണ് രാജീവ് വീടിൻറെ പടി കടന്നുവന്നത്.. പതിവിലും വിപരീതമായി രാത്രിക്ക് മുൻപേ തന്നെ വീട്ടിലേക്ക് വന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണാൻ രാജീവിന് കഴിഞ്ഞത്.. വളരെ തിടുക്കപ്പെട്ട കാർ വീടിനോട് ചേർത്ത് നിർത്തിയിട്ട് അയാൾ അവർക്ക് അരികിലേക്ക് പാഞ്ഞു പോയി.. എടോ താൻ എന്തിനാ മോളെ തൻറെ മടിയിൽ കയറ്റി ഇരിക്കുന്നത്.. വീട്ടിലേക്ക് ഒരാൾ വരുമ്പോൾ വീട്ടിലെ ഗേറ്റ് തുറക്കാനും വീട്ടിൽ കാവൽ നിൽക്കാനും ആണ് തനിക്ക് ശമ്പളം തരുന്നത്..
അച്ഛൻ എന്തിനാ എൻറെ അങ്കിളിനെ ചീത്ത പറയുന്നത്.. അച്ഛൻ ചീത്തയാണ്.. അഞ്ചുവയസ്സുകാരി ആയ തൻറെ മോളുടെ സംസാരം കേട്ട് അയാളുടെ ഹൃദയം വിങ്ങി.. അയാൾ കൂടുതൽ ഒന്നും മിണ്ടാതെ മോളെ എടുത്തു കൊണ്ട് വീടിനുള്ളിലേക്ക് നടന്നു.. മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ കാണുമ്പോൾ വിശ്വസിച്ച ആരുടെ അടുത്തും മക്കളെ വിടാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.. ഒരു ആറു വയസ്സുകാരിയെ ആരോ പീഡിപ്പിച്ച് കൊന്ന വാർത്തയാണ് ഉച്ചമുതൽ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞുനിൽക്കുന്നത്.. ആ കുഞ്ഞിൻറെ ചിരിക്കുന്ന മുഖങ്ങൾ കണ്ടപ്പോൾ തൻറെ പൊന്നുമോളെയാണ് അയാൾക്ക് ഓർമ്മവന്നത്.. അത് ഉണ്ടാക്കിയ മനപ്രയാസം കൊണ്ടാണ് ആദ്യമായി ഇരുട്ടും മുമ്പേ വീട് എത്തിയത്..
വന്നപ്പോൾ കണ്ട കാഴ്ച തന്നെ തളർത്തി കളഞ്ഞതും കാരണം ആവാം.. അയാൾ ഓരോന്ന് ആലോചിച്ചുകൊണ്ട് തന്റെ കട്ടിലിൽ കിടന്നു.. എന്താ രാജീവേട്ടാ പതിവില്ലാതെ ഇത്ര നേരത്തെ വന്നത്.. ഭാര്യയ്ക്ക് താൻ നേരത്തെ വന്നത് അതിശയം ആയിരിക്കുന്നു.. ശരിയാണ് ഉറങ്ങിക്കിടക്കുന്ന മക്കളെ മാത്രമാണ് താൻ ഇതുവരെ കണ്ടിട്ടുള്ളത്.. ബിസിനസിന്റെ തിരക്കുകൾക്കിടയിൽ മക്കളുടെ കളിചിരികളോ അല്ലെങ്കിൽ അവരുടെ വളർച്ചയോ അറിയാൻ ഒന്നും അയാൾക്ക് സാധിച്ചിട്ടില്ല.. അവർക്കുവേണ്ടി അല്പസമയങ്ങൾ നീക്കി വയ്ക്കാമായിരുന്നു.. പക്ഷേ ഒഴിവു സമയങ്ങൾ കിട്ടിയാൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ചിലവിടുന്നതാണ് പതിവ്.. രാജീവേട്ടാ എന്താണ് ആലോചിച്ചു കിടക്കുന്നത്.. വയ്യായ്ക എന്തെങ്കിലും ഉണ്ടോ..
ഭാര്യയുടെ തുടർച്ചയായ ചോദ്യങ്ങൾ കേട്ട് രാജീവ് തൻറെ ചിന്തകളിൽ നിന്ന് ഉണർന്നു.. ഞാൻ ഓക്കെയാണ് താൻ ഇങ്ങോട്ട് വന്നേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. എന്താ രാജീവേട്ടാ മ്യൂച്ചൽ ഡൈവേഴ്സിനെ പറ്റി ചിന്തിച്ചു തുടങ്ങിയോ.. അതാണ് കാര്യം അവൾ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത് എങ്കിലും അവൾക്കുള്ളിൽ നിറയുന്ന കണ്ണുനീർ അയാൾ അറിയുന്നുണ്ടായിരുന്നു.. തന്നോട് ചേർത്ത് ഇരുത്തി വീട്ടിലെ കാര്യങ്ങൾ അല്ലെങ്കിൽ മക്കളുടെ വിശേഷങ്ങൾ ഒന്നും അവളോട് താൻ തിരക്കാറില്ല എന്ന് അയാൾ കൂടുതൽ കുറ്റബോധത്തോടു കൂടി ഓർത്തു.. പറയുമ്പോൾ തൻറെ തിരക്കുകൾ അതെല്ലാം അവരുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടിയാണ്..
പക്ഷേ അൽപനേരം തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ മാത്രമുള്ള തിരക്കുകൾ ഇല്ല.. അയാൾ തന്റെ ഭാര്യയെ അരികിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു താൻ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.. ബിസിനസിന്റെ തിരക്കുകൾ കാരണം ഞാൻ തന്നോടൊപ്പം സമയം ചിലവഴിക്കാറില്ല.. പക്ഷേ താനും നമ്മുടെ മക്കളും ഇല്ലാതെ ഈ രാജീവന് ഒരു ജീവിതം ഇല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….