ഈശ്വരന്റെ പഞ്ചാക്ഷരി മന്ത്രം ദിവസവും ജപിച്ചാൽ ജീവിതത്തിൽ വന്നുചേരുന്ന നേട്ടങ്ങൾ..

പരമശിവന്റെ മൂലമന്ത്രമാണ് ഓം നമശിവായ.. താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ.. ഓം എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്.. നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ സൂചിപ്പിക്കാൻ വേണ്ടിയാണ്.. നമ്മൾ ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് വഴി നമ്മൾ ഈശ്വരനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്.. അതായത് ഭഗവാനെ തന്നെ പൂർണമായും സമർപ്പിക്കുന്നു എന്ന് തോന്നുകയാണ്..

നമ്മൾ ഈശ്വരനിലേക്ക് കൂടുതൽ അടുക്കുംതോറും ഭഗവാൻ നമ്മളെ പരീക്ഷിച്ചാലും ഈശ്വരൻ നമുക്ക് അതിനുള്ള ഫലങ്ങൾ തീർച്ചയായും നേടിത്തരും എന്നുള്ളതാണ് വിശ്വാസം അതുപോലെ നമ്മുടെ അനുഭവങ്ങളും പറയുന്നത്.. പഞ്ചാക്ഷരി മന്ത്രം നമുക്ക് എത്ര പ്രാവശ്യം പറയാൻ കഴിയുന്നുവോ അത്രത്തോളം നമ്മൾ ദിവസവും ജപിക്കുന്നത് മൂലം നമ്മുടെ ജീവിതത്തിൽ ഉയർച്ചകളും ഐശ്വര്യങ്ങളും സമാധാനങ്ങളും നേട്ടങ്ങളും എല്ലാം കൊണ്ടുവരുന്നതാണ്..

പലതരത്തിലുള്ള കലഹങ്ങളെല്ലാം നമ്മളെ വിട്ട് ഒഴിഞ്ഞു പോകും.. പലതരത്തിലുള്ള കലഹങ്ങളും അതുപോലെ തന്നെ അപകടങ്ങളും നമ്മളെ വിട്ടു ഒഴിഞ്ഞുപോകും.. അതുപോലെ ഈ മന്ത്രം ദിവസവും ഭജിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കും എന്നുള്ളതാണ്.. ഇതുതന്നെയാണ് ഈ മന്ത്രത്തിന്റെ ഒരു പ്രത്യേകതയും.. ഏത് ആപൽ ഘട്ടങ്ങളിലും പ്രയാസങ്ങളിലും നിങ്ങൾ മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു മന്ത്രമാണ് ഓം നമശിവായ എന്നുള്ളത്.. നിങ്ങൾ ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ അത്രയും പെട്ടെന്ന് ഒന്നും വരില്ല ഒരുപാട് ഭഗവാൻ നമ്മളെ പരീക്ഷിക്കും..

ഭഗവാൻ എത്ര വലിയ ആൾ ആണെങ്കിലും ഒരുപാട് നമ്മളെ പരീക്ഷിക്കും.. അത്രയും ഭഗവാൻ പരീക്ഷിക്കുമ്പോൾ ആ പരീക്ഷണങ്ങളെല്ലാം തന്നെ നേരിടാൻ തയ്യാറുള്ളവർ അതുപോലെ ഈശ്വരനെ കുറിച്ച് മനസ്സിലാക്കി ജീവിക്കുന്നവർ ആണ് യഥാർത്ഥ ശിവ ഭക്തർ എന്നു പറയുന്നത്.. അത്രയും ഭഗവാൻ പരീക്ഷിച്ചാലും അതിന്റെ അവസാനം നമ്മളെ ഈശ്വരൻ അനുഗ്രഹിക്കും എന്നുള്ളത് വളരെ സത്യമായ ഒരു കാര്യമാണ്.. ഭഗവാൻറെ കടാക്ഷം വന്നാൽ നമ്മളിൽ പതിയുന്ന സമയമായിരിക്കും നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ കണ്ണുകൾക്ക് മുന്നിൽ നടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *