ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണ പരിശോധനയ്ക്ക് വരുന്ന ഒപിയിൽ ലൈവ് സ്റ്റൈൽ ഡിസീസസ് ആയിട്ട് വരുന്ന അതായത് ജീവിതശൈലി രോഗങ്ങൾ ആയിട്ട് ട്രീറ്റ്മെന്റിന് ആയിട്ട് വരുന്ന ആളുകളുടെ ഇടയിൽ പൊതുവേ ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾ ഉണ്ട് അതിനുള്ള ഒരു ക്ലാരിഫിക്കേഷൻ ചെയ്യാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.. കൂടുതലും ഡയബറ്റീസ് റിലേറ്റഡ് ആയി വരുന്ന ആളുകളിൽ പൊതുവേയുള്ള ഒരു തെറ്റിദ്ധാരണ എന്നു പറയുന്നത് ഡയബറ്റീസ് വന്നു കഴിഞ്ഞാൽ പിന്നീട് മരുന്നു കഴിച്ചു തുടങ്ങിയാൽ അത് ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും.
അത് പിന്നീട് ഒരിക്കലും നിർത്താൻ കഴിയില്ല എന്നൊക്കെയാണ്.. അപ്പോൾ ഈ ഒരു പേടി കൊണ്ട് തന്നെ പല ആളുകളും ഡയബറ്റിസ് ഉണ്ടെങ്കിൽ പോലും മരുന്ന് കഴിച്ചു തുടങ്ങാൻ പലർക്കും മടിയാണ്.. അപ്പോൾ അതിന് ഒരു അടിസ്ഥാനമായി അവർ വിചാരിക്കുന്നത് ഷുഗർ ലെവൽ നോർമൽ എത്രയാണ് എന്നൊക്കെ ആളുകൾക്ക് അറിയാം.. അതുകൊണ്ടുതന്നെ ഡയബറ്റിസ് ആണെങ്കിൽ പോലും അവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്തതു കൊണ്ട് തന്നെ ഇപ്പോൾ മരുന്നു കഴിച്ചു തുടങ്ങേണ്ട എന്ന് പറഞ്ഞ് അങ്ങനെതന്നെ തുടരും.. അവസാനം ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിനായി എത്തുന്നത് മിക്കവാറും വളരെയധികം ലക്ഷണങ്ങൾ ഉണ്ടായി തുടങ്ങുമ്പോഴാണ്.. അതായത് വളരെ ദാഹം അനുഭവപ്പെടുക അതുപോലെതന്നെ ശരീരഭാരം വളരെയധികം കുറഞ്ഞു വരിക..
ക്ഷീണം അതുപോലെ തന്നെ തളർച്ച തുടങ്ങിയവയെല്ലാം ഉണ്ടായി തുടങ്ങുമ്പോഴാണ് പലരും ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുന്നത്.. അതല്ലെങ്കിൽ സെക്കൻഡറി ആയിട്ട് എന്തെങ്കിലും ഇൻഫെക്ഷൻസ് ഉണ്ടാകും അപ്പോഴാണ് ആളുകൾ വരുന്നത്.. അപ്പോഴേക്കും ഈ രോഗത്തിൻറെ നല്ലൊരു സമയവും കഴിഞ്ഞ് കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് പോയിരിക്കും.. ഡയബറ്റിസിന്‍റെ ഒരു രീതി എന്നു പറയുന്നത് ബ്ലഡ് ഷുഗർ നോർമലിൽ നിന്ന് ഉയരുമ്പോൾ അത് വളരെ കുറച്ചാണെങ്കിലും കൂടുതൽ ആണെങ്കിലും അന്നുമുതൽ ശരീരത്തെ അത് ബാധിച്ചു തുടങ്ങുന്നതാണ്.. അപ്പോൾ ഷുഗർ ലെവൽ നോർമലാകുമ്പോൾ ഇത് നമ്മുടെ ശരീരത്തെ രക്തക്കുഴലുകളെ ചീത്തയായി ബാധിക്കുകയാണ് ചെയ്യുന്നത്.. രക്തക്കുഴലുകളുടെ ആരോഗ്യം ഇതുവഴി നശിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…