ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഫാറ്റി ലിവർ എന്നുള്ള ഒരു അവസ്ഥയെക്കുറിച്ചാണ്.. എന്താണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഫാറ്റി ലിവർ എന്നുപറഞ്ഞാൽ കരളി ൻറെ വെയിറ്റ് ൻ്റേ അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് അറിഞ്ഞിരിക്കുന്ന ഒരു അവസ്ഥയെയാണ് നമ്മൾ ഫറ്റി ലിവർ എന്ന് പറയുന്നത്.. ഫാറ്റി ലിവർ എന്നു പറയുന്നത് വളരെ കോമൺ ആയിട്ട് ഇന്നത്തെ തലമുറയിൽ വളരെയധികം ആളുകളിൽ കണ്ടുവരുന്നു..
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.. ഇതിന് ഒരുപാട് കാരണങ്ങളുണ്ട് പക്ഷേ പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ എന്നു പറയുന്നത് അതിൽ ഒന്നാമത്തേത് മദ്യപാനം തന്നെയാണ്.. അളവിൽ കൂടുതലുള്ള മദ്യപാനം ഫാറ്റി ലിവർ എന്ന അസുഖത്തിന് കാരണമാകുന്നു.. അതുപോലെയുള്ള മറ്റൊരു കാരണമാണ് നമ്മുടെ ജീവിതശൈലി രോഗങ്ങളുടെ കാരണമായും ഫാറ്റി ലിവർ വരാൻ സാധ്യതയുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ അമിതഭാരം..
അതുപോലെതന്നെ വ്യായാമം ഇല്ലായ്മ.. ഡയബറ്റിസ് അതുപോലെ കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളുടെ ഭാഗമായി നമ്മുടെ ലിവറിൽ കൊഴുപ്പ് വന്ന് നിറയാറുണ്ട്.. അതുമൂലം ഫാറ്റി ലിവർ വരാറുണ്ട്.. ഈ ഫാറ്റി ലിവർ വരുമ്പോൾ അതിന് പ്രത്യേകിച്ചും ലക്ഷണങ്ങൾ ഒന്നും കാണാറില്ല.. നമ്മൾ മറ്റെന്തെങ്കിലും അസുഖങ്ങൾ ആയിട്ട് ഉദാഹരണമായിട്ട് വയറുവേദന എന്തെങ്കിലും വരുമ്പോൾ അല്ലെങ്കിൽ വേറെ എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായി ഒരു ചെക്കപ്പ് ചെയ്യാൻ പോകുമ്പോൾ അതായത് ഒരു അൾട്രാ സൗണ്ട് സ്കാനിങ് ചെയ്തു നോക്കുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ ഉണ്ട് എന്ന് അറിയുന്നതു പോലും..
വളരെ ചുരുങ്ങിയ ആളുകളിൽ മാത്രമേ ഈ ഒരു അസുഖത്തിന്റെ ലക്ഷണങ്ങൾ കാണാറുള്ളൂ.. ഇതുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് ചില ആളുകളിൽ ക്ഷീണം കാണും.. അതുപോലെതന്നെ വിശപ്പ് ഇല്ലായ്മ കാണാം.. അതുപോലെ ലിവറിന്റെ സൈസ് വല്ലാതെ കൂടിയിട്ടുണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ വലതുഭാഗത്ത് ചെറുതായിട്ട് ഒരു അസ്വസ്ഥത പോലെ അല്ലെങ്കിൽ ചെറിയൊരു വേദന പോലെയൊക്കെ അനുഭവപ്പെടും.. കൂടുതലും ഈ ഒരു അസുഖത്തിന് ലക്ഷണങ്ങൾ പൊതുവേ കാണാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….