രണ്ടാളും ഇപ്പോൾ തന്നെ ഇറങ്ങി പോണം എൻറെ വീട്ടിൽ നിന്ന്.. നിങ്ങൾ കാരണം എനിക്ക് ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാതെയായി.. അവരുടെ മകനായ അരവിന്ദൻ കൂടുതൽ ഒച്ചയെടുത്ത ദേഷ്യത്തോടെ അച്ഛനോട് പറഞ്ഞു.. അതെല്ലാം കേട്ടുകൊണ്ട് നിസ്സഹായനായി അച്ഛൻ ചോദിച്ചു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ്.. മീനാക്ഷി അമ്മ കരഞ്ഞുകൊണ്ട് മകനെ നോക്കി.. ദേ തള്ളേ നിങ്ങളോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് ഇങ്ങനെ കരഞ്ഞ് എന്നെ മോനേ എന്ന് വിളിക്കരുത് എന്ന്.. നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്ക് ഒന്നുമില്ല ഇവിടെനിന്ന് ഒന്നു പോയി കിട്ടിയാൽ മാത്രം മതി..
അപ്പോൾ മീനാക്ഷി അമ്മ പറഞ്ഞു ഞാൻ നൊന്ത് പ്രസവിച്ച എൻറെ മകനെ മോനെ എന്നല്ലാതെ ഞാൻ എന്താണ് പിന്നെ വിളിക്കുക.. മീനാക്ഷി അമ്മ അത് പറയുമ്പോഴേക്കും അവൻ അതു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.. മീനാക്ഷി അമ്മയെ അരവിന്ദൻ അവരുടെ തോളിൽ പിടിച്ച് തള്ളിയിട്ടു.. പെട്ടെന്ന് മീനാക്ഷി അമ്മ വീടിൻറെ ഉമ്മറത്തേക്ക് വീണു.. പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ആക്രമണം ആയതുകൊണ്ട് തന്നെ അവൻറെ അച്ഛന് അത് തടയാൻ കഴിഞ്ഞില്ല..
അതെല്ലാം കണ്ടതും അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ വേഗം എഴുന്നേൽപ്പിച്ചു.. ഈശ്വരന്റെ കൃപകൊണ്ട് ഭാഗ്യത്തിന് അവർക്ക് ഒന്നും സംഭവിച്ചില്ല.. പെട്ടെന്ന് തന്നെ ദേഷ്യത്തോടെ അയാൾ എഴുന്നേറ്റ് അരവിന്ദനെ തല്ലാൻ വേണ്ടി കൈ പൊക്കി.. എന്നാൽ ആ ഒരു സമയത്ത് അവരുടെ മരുമകൾ ഒരു തുണിക്കട്ട് അവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.. പിന്നാലെ ഒരു ബാഗും എറിഞ്ഞു.. എന്നിട്ട് ഒരു പുച്ഛത്തോടെയുള്ള ചിരി ചിരിച്ച് അവൾ വീടിനുള്ളിലേക്ക് കയറിപ്പോയി.. അതെല്ലാം കണ്ടപ്പോൾ ഇനി ഇവിടെ നിന്നിട്ട് വെറുതെ ഒരു കാര്യവുമില്ല എന്ന് അയാൾക്ക് മനസ്സിലായി..
പെട്ടെന്ന് മുറ്റത്ത് ഉണ്ടായിരുന്ന ബാഗും തുണികളും എല്ലാം എടുത്ത് അയാൾ മീനാക്ഷി അമ്മയുടെ കൈയും പിടിച്ചുകൊണ്ട് ആ വീടിൻറെ പടി ഇറങ്ങി.. അവരുടെ ഒരു ജീവിതത്തിന്റെ ആയുസ്സ് മുഴുവൻ ജീവിച്ച വീടിൻറെ പടിയിറങ്ങുമ്പോൾ അവരുടെ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. ഇനി എന്താണ് ചെയ്യുക എങ്ങോട്ടാണ് പോവുക.. അതെല്ലാം ഓർത്ത മീനാക്ഷി അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…