ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഉദര ക്യാൻസർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ആഹാരം കടന്നുപോകുന്ന ഭാഗങ്ങൾ അതായത് അന്നനാളം മുതൽ ആമാശയം തുടങ്ങി ചെറുകുടൽ വൻകുടൽ ഉൾപ്പെടെ ലിവറും അനുബന്ധ ഭാഗങ്ങളും പാൻക്രിയാസും തമ്മിൽ ചേരുന്ന ഭാഗങ്ങളെയാണ് ഉദര അവയവങ്ങൾ എന്നുപറയുന്നത്.. ഇത്തരത്തിൽ ഉണ്ടാകുന്ന ക്യാൻസറുകളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.. ഉദാഹരണത്തിന് അന്നനാളം പ്രധാനമായും നിലകൊള്ളുന്നത് നമ്മുടെ നെഞ്ചിന്റെ ഉള്ളി ലാണ്.. ആഹാരം കടന്നുപോകുമ്പോൾ അതിൽ ഉണ്ടാകുന്ന തടസ്സങ്ങൾ കൂടുതലായും അർബുദ രോഗങ്ങൾ കൊണ്ട് ആവാം അല്ലാതെയും സംഭവിക്കാവുന്നതാണ്..
പക്ഷേ അർബുദ രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന തടസ്സ ങ്ങൾ കണ്ടുപിടിക്കുന്നത് എൻ്റോസ്കോപ്പി വഴിയാണ്.. അതിലൂടെ ബയോപ്സി എടുക്കുന്നതിലൂടെയാണ്.. ബയോപ്സി എടുത്ത് കഴിഞ്ഞു കഴിഞ്ഞാൽ അത് നിർണയിച്ച ശേഷം അതിനെ സ്റ്റേജ് ചെയ്യേണ്ടതുണ്ട്.. അത് കൂടുതലും ചെയ്തുവരുന്നത് സി ടി അല്ലെങ്കിൽ എംആർഐ തുടങ്ങിയവയിൽ കൂടെയാണ്.. അവ ഏത് സ്റ്റേജ് ആണ് എന്ന് കണ്ടുപിടിച്ചതിനു ശേഷം അവശസ്ത്രക്രിയ അല്ലെങ്കിൽ അതിന് അനുബന്ധമായ ചികിത്സകൾക്ക് വിധേയമാക്കേണ്ടതാണ്..
പണ്ടുകാലങ്ങളിൽ അന്നനാളത്തിൽ ശസ്ത്രക്രിയ ചെയ്തു വരുന്നതിൽ ഉദരാശയം തുറക്കുക അതുപോലെ നെഞ്ച് തുറക്കുക കഴുത്ത് തുറക്കുക അങ്ങനെ മൂന്ന് ശസ്ത്രക്രിയയിലൂടെയാണ് അവ പൂർണ്ണമാക്കുന്നത്.. എന്നാൽ ഇന്നത്തെ ശാസ്ത്രക്രിയയുടെ ഭാഗത്തോടുകൂടി അത് പൂർണമായും സൗകര്യപ്രദമായി..
നെഞ്ച് അതുപോലെതന്നെ വയർ തുറക്കാതെയും അന്നനാളം ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒരു ട്രീറ്റ്മെൻറ് നിലവിൽ ഉണ്ട്.. അതുപോലെതന്നെയാണ് ആമാശയ ക്യാൻസറുകൾ.. അന്നനാളവും നമ്മുടെ ആമാശയവും കൂടിച്ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന അർബുദ രോഗങ്ങളും.. അത് ഇതുപോലെ നെഞ്ച് തുറക്കുകയോ അല്ലെങ്കിൽ വയർ തുറന്ന് കീറിയുള്ള ശസ്ത്രക്രിയകൾ ഒഴിവാക്കിക്കൊണ്ടുതന്നെ കീഹോൾ ശസ്ത്രക്രിയ വഴി നമുക്ക് ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….