കോടികൾ വിലമതിക്കുന്ന കമ്പനി നഷ്ടത്തിൽ ആയപ്പോൾ അത് വാങ്ങിക്കാൻ വന്ന ആളെ കണ്ട് എല്ലാവരും ഞെട്ടി..

മിസ്റ്റർ ജോൺ ഒരു ടീ കൊണ്ടുവരു.. റീന ഓഫീസ് ബോയ് ആയ അയാളോട് ഓർഡർ ചെയ്തു.. നീ എന്തിനാ റീന അയാളെ പേരെടുത്ത് വിളിക്കുന്നത്.. ഒന്നുമില്ലെങ്കിലും നിന്നെക്കാൾ പ്രായമുള്ള ആളല്ലേ അയാൾ.. അനിത അല്പം ദേഷ്യത്തോടെ ചോദിച്ചു.. പിന്നെ ഓഫീസ് ബോയ്ക്ക് അത്ര ബഹുമാനം ഒക്കെ മതി.. നീയായിട്ട് അയാളെ പൊക്കണ്ട.. റീനയുടെ ആ സംസാരം അനിതക്ക് ഇഷ്ടപ്പെട്ടിട്ടില്ല എങ്കിലും മറ്റൊരു സ്റ്റാഫ് ആയ വിജീഷിന് ഇഷ്ടപ്പെട്ടിരുന്നു..

അല്ല പിന്നെ അത്രയ്ക്കൊക്കെ മതി.. അയാൾ വന്നിട്ട് രണ്ടുമാസം അല്ലേ ആയുള്ളൂ അവൻ പറഞ്ഞു.. നഗരത്തിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനി ആയിരുന്നു അവരുടേത്.. പക്ഷേ ഈ ഇടയായി കമ്പനി നഷ്ടത്തിലായിരുന്നു പോയിക്കൊണ്ടിരിക്കുന്നത്.. റീന ഇന്ന് എം ഡി യുടെ മീറ്റിംഗ് ഉണ്ട് വൈകിട്ട് അഞ്ചിന്.. കമ്പനിയുടെ കാര്യം എന്താ വുമോ എന്തോ.. അനിത ആശങ്കയോടെ പറഞ്ഞു.. ഐ ഡോണ്ട് കെയർ.. കമ്പനി പൂട്ടുകയാണെങ്കിൽ പൂട്ടട്ടെ.. വേറെ പണി കിട്ടാഞ്ഞിട്ടല്ലേ.. എന്നാലും ഇത്രനാൾ നമ്മളുടെ ചോറ് ഇതല്ലായിരുന്നോ.. പിന്നെ ചോറ് മണ്ണാം കട്ട.. മാഡം ചായ.. ഓഫീസ് ബോയ് ട്രെ റീനയുടെ നേരെ നീട്ടി..

അവിടെ വച്ചിട്ട് പോയിക്കോ.. അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നു പോയി.. മീറ്റിംഗ് ആരംഭിച്ചു.. എംഡി അവർക്ക് അഭിമുഖമായി നിന്നു.. റിയ സ്റ്റാഫ്സ് നിങ്ങൾക്കു അറിയാം എന്ന് കരുതുന്നു.. നമ്മുടെ കമ്പനി നഷ്ടത്തിൽ ഓടാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയിരിക്കുന്നു.. എന്നിട്ടും ഇന്നേവരെ നിങ്ങളുടെ ശമ്പളമോ മറ്റോ ആനുകൂല്യങ്ങളും ഇതുവരെ കമ്പനി മുടക്കിയിട്ടില്ല.. പക്ഷേ നിങ്ങളിൽ ചിലരുടെ ആത്മാർത്ഥത ഇല്ലായ്മ കാരണം കമ്പനിക്ക് അതിൽ നിന്ന് റിക്കവർ ചെയ്യാനേ പറ്റിയില്ല.. ഇനിയും ഈ കമ്പനിയുമായി മുന്നോട്ടു പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തിൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. അതുകൊണ്ട് കമ്പനി മറ്റൊരു ഗ്രൂപ്പിനു ഞാൻ കൈമാറുകയാണ്..

അടുത്തമാസം മുതൽ അവർക്ക് ആയിരിക്കും ഇൻ ചാർജ്.. എംഡി പറഞ്ഞത് കേട്ട് പലരും ആശങ്കഭരിതരായി.. സാർ അപ്പോൾ ഞങ്ങളുടെ ജോലി.. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു.. എല്ലാവർക്കും അറിയേണ്ടത് അതുതന്നെയായിരുന്നു.. നിങ്ങളുടെ ജോലി സേഫ് ആണ് പക്ഷേ അവർ എന്നെപ്പോലെ ആയിരിക്കണമെന്നില്ല.. ഇനിയെങ്കിലും കുറച്ച് ആത്മാർത്ഥത ജോലിയോട് കാണിക്കുക.. ഇതുവരെ കമ്പനിയോട് സഹകരിച്ച എല്ലാവർക്കും നന്ദി.. അദ്ദേഹം വികാരഭരിതനായി.. പക്ഷേ പലരുടെയും മുഖത്ത് സന്തോഷം നിഴലിച്ചു.. മീറ്റിങ്ങിനു ശേഷം പലരും കൂട്ടംകൂടി ചർച്ചകൾ തുടങ്ങി.. ഹോ സമാധാനമായി ജോലി സേഫ് ആണല്ലോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *