ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. യൂറിക് ആസിഡ് ഇതിൻറെ നോർമൽ വാല്യൂ കറക്റ്റ് ആയി പറയുകയാണെങ്കിൽ 3.5 to 7.2 മില്ലിഗ്രാം പെർ ഡിസി ലിറ്റർ ആണ്.. യൂറിക്കാസിഡ് എന്ന് പറയുന്നത് 8 അക്ഷരങ്ങൾ ഉള്ള ഒരു ഇംഗ്ലീഷ് വാക്ക് ആണ്.. അതുകൊണ്ടുതന്നെ വളരെ ലളിതമായി പറയാറുണ്ട് എട്ടിനു മുകളിൽ യൂറിക് ആസിഡ് ലെവൽ ആണെങ്കിൽ നമുക്ക് അത് എട്ടിൻറെ പണി തരുമെന്ന്.. ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടിക്കഴിഞ്ഞാൽ ഹൈപ്പർ യൂറിസിമിയ എന്ന പ്രശ്നത്തിൽ നിന്ന് ഉണ്ടാവുന്നതാണ് ഗൗട്ട്.. നമ്മുടെ കൈകാലുകളിൽ ഉണ്ടാകുന്ന വേദന അതുപോലെ തന്നെ തരിപ്പ് ആ ഭാഗങ്ങളിൽ എല്ലാം നീർക്കെട്ട് ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ..
ചിലപ്പോൾ ഒന്ന് മെല്ലെ നടക്കാൻ പോലും കഴിയാത്ത രീതിയിൽ ജോയിൻറ് പെയിനുകൾ ഉണ്ടാവുക.. ചില ആളുകൾക്ക് നടുവേദനകൾ പോലും കണ്ടു വരാറുണ്ട്.. മുട്ടുവേദനയും അതുപോലെ കാലു വേദനയും മരവിപ്പും ഒക്കെ കാരണം നമുക്ക് ദിവസേനയുള്ള നിത്യ പ്രവർത്തികൾ പോലും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണ്.. അപ്പോൾ യൂറിക്കാസിഡ് എന്ന് പറയുന്നത് എന്താണ്.. അത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത്.. അത് ഒഴിവാക്കാനായി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..
നമ്മുടെ ഭക്ഷണരീതികളിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരണം.. എന്തെല്ലാം ഉൾപ്പെടുത്താം അതുപോലെ എന്തെല്ലാം ഒഴിവാക്കണം..തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന പ്രോട്ടീനിനെ അത് പ്യൂറിനായി കൺവേർട്ട് ചെയ്ത് അതിൻറെ മെറ്റബോളിസത്തിൽ ഉണ്ടാകുന്ന ബൈ പ്രൊഡക്ട് ആണ്.. നമ്മുടെ കിഡ്നി നല്ലപോലെ പ്രവർത്തനക്ഷമമാണെങ്കിൽ ഈ യൂറിക്കാസിഡ് നമ്മുടെ മൂത്രത്തിൽ കൂടെ തന്നെ പുറന്തള്ളപ്പെടും.
അതല്ലെങ്കിൽ അത് കൂടുതലായി പോകുന്നുണ്ടെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഇതുമൂലം ശരീരത്തിൽ വരാനുള്ള സാധ്യതകളുണ്ട്.. ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതുകൊണ്ട് വന്ധ്യത പോലുള്ള പ്രശ്നങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.. അതുപോലുള്ള പല കോമ്പ്ലിക്കേഷനുകളും നമ്മൾ പോലും അറിയാതെ മറ്റ് മെറ്റബോളിക് അസുഖങ്ങളുടെ ഒരു കൂട്ടുകാരൻ ആയിട്ട് ഇവൻ നമ്മളെ ബുദ്ധിമുട്ടിച്ചേക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….