പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യയ്ക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിൽ ആണ് അദ്ദേഹം അവനെ പരിചയപ്പെടുത്തുന്നത്.. 13 വയസ്സ് മാത്രം പ്രായമുള്ള ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്നോർത്ത് അദ്ദേഹം അത്ഭുതപ്പെട്ടു.. ഇവനെ കൊണ്ട് ഇതെല്ലാം പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.. തന്നെയുമല്ല ഇവന് ആകെ 13 വയസ്സ് മാത്രം അല്ലേ ആയുള്ളൂ.. വല്ലവരും അറിഞ്ഞാൽ ബാലവേല ചെയ്യിക്കുന്നു എന്നു പറഞ്ഞു കൊണ്ട് നമ്മുടെ മേൽ കേസ് കൊടുക്കും.. വേറെ ആരെങ്കിലും നോക്കാം.. ഒരു പ്രശ്നവും ഉണ്ടാവില്ല നല്ല പയ്യനാണ് സാറേ.. സാറ് ഒരു അവസരം കൊടുക്കുകയാണെങ്കിൽ അവന്റെ കുടുംബത്തിന് വലിയ ഒരു ആശ്വാസമാകും..
ഒരു കുടുംബം പട്ടിണിയാകുന്നതിലും നല്ലതല്ലേ.. മാത്രമല്ല കുറഞ്ഞ പൈസ മാത്രമേ വാങ്ങിക്കുകയുള്ളൂ.. ബ്രോക്കർ പറയുന്നത് കേട്ട് അദ്ദേഹത്തിന് അത്ഭുതമായി.. സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് സ്ത്രീകൾ 50,000 വരെ വാങ്ങിക്കാറുണ്ട്.. ആ സമയത്താണ് പത്തായിരം രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാം എന്ന് പറയുന്നത്.. കഴിഞ്ഞ രണ്ടു കുട്ടികളുടെ കാര്യം നോക്കിയിരുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയതുകൊണ്ടാണ് പറ്റിയ ഒരാളെ അന്വേഷിച്ച് ഇറങ്ങിയത് തന്നെ.. മനസ്സില്ല മനസ്സോടെ ആണെങ്കിലും അദ്ദേഹം അതിന് സമ്മതം മൂളുകയായിരുന്നു..
അവൻറെ അഡ്വാൻസ് ആയി ആയിരം രൂപ നൽകിയതിനു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങും.. ഭാര്യയോട് വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിച്ചതും അയാൾ പ്രതീക്ഷിച്ചതുപോലെ തന്നെ ആ കാര്യത്തോട് എതിർക്കുകയാണ് അവളും ചെയ്തത്.. എന്തിനാ രമേശേട്ടാ ഈ മണ്ടത്തരം കാണിച്ചത്.. നമ്മൾ കണ്ടതല്ലേ കനക ചേച്ചി എത്ര കഷ്ടപ്പെട്ടാണ് നമ്മുടെ രണ്ടു മക്കളെയും നോക്കിയത് എന്ന്..
അതെല്ലാം അത്രയും പരിചയമുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ.. കുഞ്ഞാണ് നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ ആപത്താണ്.. വെറുതെ ഒരു വയ്യാവേലി എടുത്ത് തലയിൽ വയ്ക്കാതെ ആയിരം രൂപ പോയെങ്കിൽ പോട്ടെ അവനോട് വരണ്ട പറയൂ.. അവൾ പറയുന്നത് കേട്ട് അയാൾക്കും സംശയമായി.. നീ പറയുന്നത് തന്നെയാണ് ഞാനും ബ്രോക്കറോഡ് പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…