കൈകളിൽ ഉണ്ടാകുന്ന തരിപ്പുകളും വേദനകളും.. രോഗകാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കാർപൽ ടണൽ സിൻഡ്രം എന്ന വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്.. ഈയൊരു രോഗത്തിൻറെ പ്രധാന കാരണങ്ങൾ അതുപോലെതന്നെ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.. അവയുമായി ബന്ധപ്പെട്ട ചികിത്സ രീതികൾ തുടങ്ങിയവയെ കുറിച്ചാണ് സംസാരിക്കുന്നത്.. കാർപൽ ടണൽ എന്നുപറഞ്ഞാൽ നമ്മുടെ കയ്യിൽ അതായത് നമ്മുടെ കൈപ്പത്തിയും അതുപോലെ കയ്യും ചേരുന്ന ഭാഗത്ത് അവിടെ അകത്തുകൂടെ പോകുന്ന ഒരു മീഡിയം നേർവ് എന്ന ഒറ്റ ഞരമ്പിൽ ഞെരുക്കം ഉണ്ടാകുമ്പോൾ വരുന്ന രോഗ അവസ്ഥയാണ് നമ്മൾ കാർപൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്..

അപ്പോൾ നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. ഒന്നാമത്തേത് നമുക്ക് നമ്മുടെ തള്ളവിരലിലോ അല്ലെങ്കിൽ ചൂണ്ടുവിരലിലോ നല്ല രീതിയിൽ തരിപ്പ് അനുഭവപ്പെടും.. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ചിലപ്പോൾ തരിപ്പ് കൊണ്ട് എഴുന്നേൽക്കേണ്ടിവരും.. അതല്ലെങ്കിൽ ചില ആക്ടിവിറ്റുകൾ ചെയ്യുമ്പോൾ അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ ചൂല് പിടിക്കുമ്പോൾ അല്ലെങ്കിൽ കൈ ബൈക്കിൽ വച്ച് ഓടിക്കുമ്പോൾ അതല്ലെങ്കിൽ നമ്മൾ എന്തെങ്കിലും സാധനം പിടിച്ചു കൊണ്ടിരിക്കുമ്പോൾ തരിപ്പ് അനുഭവപ്പെട്ടിട്ട് ബലക്കുറവ് തോന്നാം..

ഇത് വളരെ സിവിയർ ആയിട്ടാണെങ്കിൽ അവിടുത്തെ മസിൽ ശോഷിച്ച പോലെ തോന്നാം.. ഇതിൻറെ കാരണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായും നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കറക്റ്റ് അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം വന്നാൽ ഇതിന് കാരണം ആകാറുണ്ട്.. അതുപോലെ വാത സംബന്ധമായ അസുഖങ്ങൾ.. അതുപോലെ ഷുഗർ കൊളസ്ട്രോളിന് തുടങ്ങിയ രോഗങ്ങളുടെ കാരണങ്ങളും ഈ രോഗം വരാനുള്ള ഒരു പ്രധാന കാരണം ആണ്..

ഇത്തരം രോഗലക്ഷണങ്ങളായി വരികയാണെങ്കിൽ നമ്മൾ ആദ്യം രോഗിയെ പരിശോധിക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും ഈ ഒരു അസുഖം ആകണമെന്ന് ഇല്ല.. ചിലപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്നത് കഴുത്തിലെ ഞരമ്പുകളുടെ ഞെരുക്കം കൊണ്ട് ആയിരിക്കാം.. അതല്ലെങ്കിൽ എൽബോയുടെ ഭാഗത്തെ ഞെരുക്കം വന്നതു കൊണ്ടായിരിക്കാം.. എന്നുവച്ചാൽ എല്ലാ തരിപ്പുകളും ഈയൊരു രോഗാവസ്ഥ ആകണമെന്ന് ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *