ഒരിക്കൽപോലും മൂത്രത്തിൽ പഴുപ്പ് വരാതിരിക്കാൻ വേണ്ടി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും മൂത്രത്തിൽ പഴുപ്പ് എന്ന അസുഖം വരാത്ത ആളുകൾ വളരെ കുറവായിരിക്കും.. പ്രായഭേദമന്യേ സ്ത്രീകൾക്കായാലും അതുപോലെതന്നെ പുരുഷന്മാർക്ക് ആയാലും മൂത്രത്തിൽ പഴുപ്പ് എന്ന ഒരു അസുഖം കണ്ടുവരാറുണ്ട്.. ചില രോഗികളുടെ കോളുകൾ നമുക്ക് വരാറുണ്ട്.. ഡോക്ടറെ തീരെ സഹിക്കാൻ പറ്റുന്നില്ല അതുപോലെതന്നെ അതികഠിനമായ അടിവയർ വേദനയാണ്.. അതുപോലെതന്നെ മൂത്രം ഒഴിക്കുന്ന ഭാഗത്ത് വല്ലാത്ത പുകച്ചിലും അതുപോലെതന്നെ കടച്ചിലും എല്ലാം അനുഭവപ്പെടുന്നുണ്ട്..

മൂത്രമൊഴിക്കുമ്പോൾ രക്തത്തിൻറെ കളറിൽ ആണ് മൂത്രം പോകുന്നത് എന്നൊക്കെ പറഞ്ഞ് ധാരാളം ആളുകൾ വിളിക്കാറുണ്ട്.. എന്നാൽ മറ്റു ചിലർക്ക് ഇതിൻറെ കൂടെ ഛർദി ഒക്കെ വരാറുണ്ട്.. അത്തരം ആളുകളിൽ നമ്മൾ ഒരു യൂറിൻ ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ മിക്കവാറും അത് വെള്ളം കുടിക്കുന്നത് കുറവായതുകൊണ്ട് തന്നെ ആവാം.. പക്ഷേ ചില ആളുകളിൽ നമ്മൾ എത്രത്തോളം വെള്ളം കുടിച്ചാലും ഈ ഒരു മൂത്രത്തിൽ പഴുപ്പ് ഇടയ്ക്കിടെ വരുന്നതായിട്ട് കാണാറുണ്ട്..

അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ പഴുപ്പ് ഇവർക്ക് വരുന്നത് എന്നും.. ഇതിന് എന്താണ് ഒരു പരിഹാരം മാർഗ്ഗം എന്നും.. തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുതരാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ പഴുപ്പ് വരുന്നത് എന്ന് നോക്കി കഴിഞ്ഞാൽ പ്രധാനമായും നമ്മുടെ വെള്ളം കുടിക്കുന്നത് കുറവായതുകൊണ്ട് തന്നെയാണ്..

ഒരു ദിവസം നമ്മൾ മൂന്നര ലിറ്റർ അല്ലെങ്കിൽ നാല് ലിറ്റർ വരെ നിർബന്ധമായും വെള്ളം കുടിക്കണം.. ഇത്തരത്തിൽ നമ്മൾ വെള്ളം കുടിച്ചില്ല എന്നുണ്ടെങ്കിൽ തന്നെ നമുക്ക് ഡീഹൈഡ്രേഷൻ വരാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്.. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഡീഹൈഡ്രേഷൻ വന്നാൽ പലതരം ബാക്ടീരിയാസ് അടിഞ്ഞു കൂടാനുള്ള സാധ്യതയുണ്ട്.. അങ്ങനെ ഇത് നമ്മുടെ മൂത്രത്തിൽ പഴുപ്പ് ബാധിക്കും.. അതുപോലെതന്നെ അമിതമായി സ്ട്രസ്സ് ഉള്ള ആളുകളിൽ ഇത്തരത്തിൽ മൂത്രത്തിൽ പഴുപ്പ് വരാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *