ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് മൂത്ര ചോർച്ച അഥവാ യൂറിൻ ലീക്ക് എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. കൂടുതലായും ആർക്കൊക്കെയാണ് കണ്ടുവരുന്നത് അതുപോലെ എത്രത്തോളം കണ്ടുവരുന്നുണ്ട്.. ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അതുപോലെ ഈ രോഗം വരാനുള്ള പ്രധാന കാരണങ്ങളും ഇവയ്ക്കുള്ള പ്രധാന ചികിത്സ മാർഗ്ഗങ്ങളും എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.. മൂത്ര ചോർച്ച എന്ന് പറയുന്നത് പല വിഭാഗത്തിൽപ്പെട്ട ആളുകൾക്കും വരാറുണ്ട്.. അതായത് കുട്ടികൾക്ക് വരാറുണ്ട് അതുപോലെതന്നെ മുതിർന്ന ആളുകൾക്ക് വരാറുണ്ട്.. മുതിർന്ന ആളുകൾ എന്ന് പറയുമ്പോൾ സ്ത്രീകൾക്കും വരാറുണ്ട് അതുപോലെതന്നെ പുരുഷന്മാർക്കും വരാറുണ്ട്.. ഇത് ആളുകൾക്കിടയിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ്..
കുട്ടികളിൽ വരുന്ന മൂത്ര ചോർച്ച എന്ന് പറയുന്നത് രാത്രി കിടക്കയിൽ മൂത്രം ഒഴിക്കുക ഇത് അഞ്ചു വയസ്സ് വരെ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. പക്ഷേ അഞ്ചുവയസ്സുവരെ കഴിഞ്ഞിട്ടും ഈയൊരു രോഗം തുടരുകയാണെങ്കിൽ അത് വല്ലാതെ നീട്ടിക്കൊണ്ടു പോകുകയോ അവഗണിക്കുകയോ ചെയ്യുന്നത് ശരിയല്ല.. അതിന് കറക്റ്റ് ആയ ചികിത്സകൾ നിലവിലുണ്ട്.. ഇത്തരത്തിൽ പോകുന്നതുമായി ബന്ധപ്പെട്ട കുട്ടിക്ക് വല്ല പ്രശ്നങ്ങളും ഉണ്ടോ എന്നുള്ളത് കണ്ടുപിടിക്കണം.. ഇത്തരം പരിശോധനകൾ ഒക്കെ ചെയ്തിട്ട് യാതൊരു പ്രശ്നവുമില്ല എന്ന് കാണുകയാണെങ്കിൽ അത് നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യമാണ്.. ഇതൊക്കെയാണ് കുട്ടികളിൽ കാണുന്ന മൂത്ര ചോർച്ചുടെ പ്രശ്നമായി പറയുന്നത്..
അതുപോലെ മുതിർന്ന ആളുകളിലേക്ക് വരുമ്പോൾ ഇത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്നുണ്ട്. ഇത് സ്ത്രീകളിലാണ് വളരെ കോമൺ ആയി കണ്ടുവരുന്നത്.. എന്നാൽ സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും ഇത്തരത്തിൽ ഒരു പ്രശ്നം വരുന്നതിന് പിന്നിലുള്ള കാരണങ്ങളും രണ്ട് തരത്തിലാണ്.. ഇത് പല വിഭാഗങ്ങളായിട്ടാണ് കാണപ്പെടാറുള്ളത് അതായത് ചെറുപ്പക്കാരിൽ കാണാറുണ്ട് അതുപോലെ മുതിർന്ന ആളുകളിൽ കാണാറുണ്ട്.. മുതിർന്നവരിൽ ഉണ്ടാകുന്ന മൂത്ര ചോർച്ച എന്ന് പറയുന്നത് അവരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം കൊണ്ടുവരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….