ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളൂ ഭയങ്കര തലവേദന.. അതുകൊണ്ടുതന്നെ ഒന്ന് കിടക്കാം എന്ന് കരുതി കിടന്നതാണ്.. കോരി ചൊരിയുന്ന മഴ കൂട്ടിന് ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഞാൻ നല്ലപോലെ കിടന്നുറങ്ങി.. പിന്നീട് ഉണർന്നു നോക്കിയപ്പോൾ സമയം 11:30 കഴിഞ്ഞു..കണ്ണ് എല്ലാം വലിച്ചു തുറന്ന് പതിയെ ഹാളിലേക്ക് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാനില്ല.. തിരക്ക് ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റം അടിക്കുന്ന ശബ്ദം കേട്ടു.. നോമ്പ് സമയത്ത് ഉച്ച വെയിലത്ത് അടിച്ചു വരുന്നു അതുകൊണ്ട് ഞാൻ ചീത്ത പറഞ്ഞ് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു..
അടിച്ചുവാരുന്ന ശബ്ദം കേൾക്കുകയും ചെയ്യുന്നു.. പുറകുവശത്ത് കുറച്ച് ഉള്ളിലോട്ട് മുഴുവൻ വാഴകൃഷിയാണ്.. ഇൻറർലോക്ക് ഇടാൻ സമ്മതിക്കാതെ ഉപ്പ സൂക്ഷിച്ച സ്ഥലം.. അതുകൊണ്ടുതന്നെ ഇപ്പോൾ നല്ല നാടൻ പഴം കഴിക്കാൻ സാധിക്കുന്നു.. ആരാ അമ്മ അത്.. അതിവിടത്തേ കനാലിലെ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാണ്.. ഉമ്മ അത് പറയുമ്പോൾ വാഴയിലയിൽ നിന്ന് പറ്റിയ വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ഒരു 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴയുടെ ഇടയിൽനിന്ന് ഇറങ്ങിവന്നു.. ഒരു ബ്ലൗസും ഒരു മുണ്ടും ആയിരുന്നു അവരുടെ വേഷം.. തല മുഴുവൻ നരച്ചിട്ടുണ്ട്.. ചുക്കി ചുളിഞ്ഞ തൊലിയും പ്രായക്കൂടുതൽ കൊണ്ട് താഴ്ന്നു പോയ ശരീരവും.. ഇതാണല്ലേ മരുമോള് ഞാൻ ആദ്യമായി കാണുന്നതാണ് എന്ന് പറഞ്ഞ് കൊണ്ട് ആ അമ്മൂമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു.. മരുമകൾ അല്ല എൻറെ മോള് തന്നെയാണ് എന്ന് ഉമ്മ പറഞ്ഞു..
അതുകേട്ട് ചിരിച്ചുകൊണ്ട് എൻറെ അടുത്തേക്ക് വന്നു.. മക്കളെ പോലെയുള്ള മരുമകളെ കിട്ടാനും വേണം ഒരു യോഗം.. ഞാൻ അവരെ നോക്കി ചിരിച്ചു.. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.. അപ്പോഴൊന്നും മോൾ ഇവിടെ ഇല്ലായിരുന്നു.. ഇവിടുത്തെ മോൻ വന്നില്ലേ.. ഇല്ല ഞാനും മോനും മാത്രമേ വന്നുള്ളൂ.. പോകാറായോ ഇല്ല ഒരുമാസം കൂടി കാണും.. ഞാൻ വെള്ളം എടുത്തിട്ട് വരാം എന്ന് പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് കയറിപ്പോയി.. കൂടെ ഞാനും പോയി.. എന്തിനാ ഉമ്മ അവരെക്കൊണ്ട് ഇവിടം വൃത്തിയാക്കിപിക്കുന്നത് പാവം.. ഞാൻ പറഞ്ഞിട്ട് അവർ കേൾക്കണ്ടേ.. രാവിലെ വന്നത് എന്തെങ്കിലും സഹായിക്കണം എന്ന് പറഞ്ഞു.. ഞാനത് കേട്ടപ്പോൾ തന്നെ 100 രൂപ എടുത്തു കൊടുത്തു പക്ഷേ അവർ പറഞ്ഞു വെറുതെ വേണ്ട എന്തെങ്കിലും ജോലി തന്നാൽ മതി എന്നു പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….