സ്വന്തം മകൾക്ക് വേണ്ടി വളരെ കഷ്ടപ്പെട്ട് ജീവിച്ച അച്ഛന് പിന്നീട് നേരിടേണ്ടി വന്നത്…

കുഞ്ഞാ ഇന്നലെ രാത്രി ഞാൻ കണ്ണുതുറന്നപ്പോൾ വാപ്പച്ചി ഉമ്മയെ കൊല്ലാൻ നോക്കി.. എനിക്ക് പേടിയായിട്ട് ഞാൻ കരഞ്ഞു.. എന്തിനാണ് വാപ്പച്ചി ഉമ്മയെ കൊല്ലാൻ നോക്കിയത്.. മോളുടെ വർത്തമാനം കേട്ട് എൻറെ അനിയത്തിയും നാണത്താൽ ചിരി കടിച്ചുപിടിച്ചു.. അടുക്കളയിൽ പണിയിലായിരുന്ന സുലുമോൾ പറയുന്നത് കേട്ട് ദേഷ്യവും ചമ്മലും വന്നു.. സുലു വേഗം ബാക്കി പറയാൻ സമ്മതിക്കാതെ മോളെ പിടിച്ചു വലിച്ച് മുറിയിലേക്ക് കൊണ്ടുവന്നു.. കണ്ടില്ലേ ഇവളുടെ നാവ് മനുഷ്യനെ നാറ്റിക്കാനായി.. ഇതാണ് ഞാൻ പറയുന്നത് ഈ വീട്ടിൽ നിന്ന് മാറണമെന്ന്.. നീ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ല.. വല്ലാത്ത ഒരു നരകം തന്നെ.. എന്ത് കാര്യം വന്നാലും അവസാനം അവൾ എത്തുക തറവാട്ടിൽ നിന്ന് മാറുന്നതിനെ കുറിച്ചാണ്.. കല്യാണ പ്രായമായ അനിയത്തിമാരുടെയും അനിയൻറെയും ബാധ്യതകൾ തലയിൽ വെച്ചുകൊണ്ട് വീരപുരുഷൻ ആകണോ അതോ സ്വന്തം മകളുടെ ഭാവി മാത്രം നോക്കി ഈ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് സന്തോഷത്തോടുകൂടി ജീവിക്കാണോ.. എന്തായാലും മാറണം..

അതുകൊണ്ടുതന്നെ ഇവിടെ നിന്നാൽ അനിയത്തിമാരുടെ എല്ലാം വിവാഹ ചെലവുകൾ നിങ്ങളുടെ തലയിൽ ആവും.. നമ്മുടെ മകൾക്ക് വേണ്ടി ഒന്നും തന്നെ മാറ്റിവയ്ക്കാൻ കഴിയില്ല.. നമ്മൾ ഇവിടെ നിന്നും മാറിയാലും അവരുടെ കല്യാണം എങ്ങനെയെങ്കിലും നടക്കും.. എനിക്ക് എൻറെ മകളെപ്പോലെ തന്നെയാണ് അനിയത്തിമാരും..ഉമ്മയും ബാപ്പയും മരിച്ചപ്പോൾ ഈ ഇക്കയുടെ തണലിൽ അല്ലേ അവർ ജീവിക്കുന്നത്.. പിന്നെയെങ്ങനെയാണ് അവരെ തനിച്ചാക്കി പോകുക.. എല്ലാദിവസവും സങ്കടവും ദേഷ്യങ്ങളും കലർത്തി അവളുടെ കാര്യങ്ങൾ അവതരിപ്പിച്ച പറയുമായിരുന്നു.. അപ്പോൾ ഇടയ്ക്ക് എനിക്കും തോന്നൽ ഉണ്ടായി സുലു പറയുന്നതിൽ കാര്യമുണ്ട് എന്ന്.. കാരണം എനിക്കും വേണ്ടേ നല്ലൊരു ജീവിതം..

എൻറെ മകൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ മാറ്റിവയ്ക്കണ്ടേ.. രണ്ട് അനിയത്തിമാരുടെയും അനിയന്റെയും പിന്നാലെ നടന്ന സ്വന്തം ജീവിതത്തെ നശിപ്പിച്ചു കളയുന്ന ഒരു വിഡ്ഢിയായി മാറുന്നത് എന്തിനാണ്.. സുലുവിന്റെ വീട്ടുകാരുടെ പ്രോത്സാഹനം കൂടിയായപ്പോൾ ഞാൻ സമ്മതം മൂളി.. അവർ മൂന്നുപേരും സങ്കടത്തോടുകൂടി എന്നെ നോക്കി.. ആ നോട്ടത്തിൽ ഇനി ഞങ്ങൾക്ക് ആരുണ്ട് ഇക്ക എന്ന് എന്നോട് പറയാതെ പറയുന്നതുപോലെ തോന്നി.. ആദ്യമൊക്കെ കുറച്ചു കാശ് എപ്പോഴും ചെലവിനായിട്ട് അവിടെ കൊടുത്തിരുന്നു.. ആ പൈസ തികയാതെ വന്നപ്പോൾ പിന്നീട് അനിയൻ പണിക്ക് പോയി തുടങ്ങി.. പിന്നീട് ഞാൻ പൈസ കൊടുക്കുന്നത് നിർത്തി അതുപോലെ തറവാട്ടിൽ അവരെ കാണാൻ പോകുന്നതും നിർത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *