ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസറിന് കാരണമാകുന്ന കാര്യങ്ങൾ നമ്മുടെ ആഹാരത്തിൽ ഉണ്ടോ അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ഏതൊരു ക്യാൻസർ രോഗിയുടെയും ചിത്രങ്ങൾ എടുത്താലും ആദ്യം അവർ ചിന്തിക്കുന്നതും കാരണങ്ങൾ തിരയുന്നതും ഭക്ഷണത്തിലൂടെയാണ്.. ഭക്ഷണത്തിൽ കൂടെ മാത്രമാണോ നമുക്ക് ക്യാൻസർ വരുന്നത്.. ഭക്ഷണത്തിലൂടെ ക്യാൻസർ വരാനുള്ള സാധ്യത 30 മുതൽ 35% വരെയാണ്.. എല്ലാ ഭക്ഷണങ്ങളും നമുക്ക് ക്യാൻസറിന് കാരണമാകുന്നു എന്നൊന്നും പറയാൻ കഴിയില്ല.. പക്ഷേ നമ്മുടെ ആഹാരത്തിലും ക്യാൻസറിന് കാരണമാകുന്ന വില്ലന്മാർ ഉണ്ട്.. അത്തരം വില്ലന്മാരെ കണ്ടെത്തി വേണം നമ്മൾ ഒഴിവാക്കേണ്ടത് അല്ലാതെ എല്ലാ ഭക്ഷണങ്ങളും അതായത് ഒരു പച്ചക്കറി എടുത്താലും അല്ലെങ്കിൽ ഒരു പഴ വർഗ്ഗം എടുത്താലും അതിലെല്ലാം ക്യാൻസറിന് സാധ്യതയുണ്ട് എന്ന് പറഞ്ഞ് ഒഴിവാക്കരുത്..
ശാസ്ത്രീയമായി കാൻസറിന് കാരണമാകുന്നത് എന്താണ് എന്ന് അതെല്ലാം തിരിച്ചറിഞ്ഞ് കൊണ്ട് വേണം ഒരു രോഗിയെ അല്ലെങ്കിൽ രോഗിയുള്ള കുടുംബത്തിലെ ആൾക്കാരെ ബോധവൽക്കരണത്തിലേക്ക് കൊണ്ടുവരേണ്ടത്.. ക്യാൻസർ എന്ന രോഗത്തിൻറെ ഓരോ ഘട്ടങ്ങളും നിരവധി ക്യാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ട് പക്ഷേ ഉടനെ അതൊരു ക്യാൻസറായി അല്ലെങ്കിൽ മറ്റ് അവയവങ്ങളിലേക്ക് ബാധിച്ചു അങ്ങനെ ഘട്ടങ്ങൾ ഉണ്ട്.. ആദ്യത്തെ സ്റ്റേജ് എന്നു പറയുന്നത് ഇൻസിയേഷൻ.. ആ ഒരു ഘട്ടത്തിൽ നമ്മുടെ ആഹാരത്തിലെ 30 മുതൽ 35 വരെയുള്ള വില്ലന്മാരെ ശാസ്ത്രീയമായി കാൻസറിന്റെ കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ ആദ്യത്തെ ആളാണ് അഫ്ള ടോക്സിൻ എന്നു പറയുന്നത്.. ഇത് പ്രധാനമായും കാണുന്നത് നമ്മുടെ പൂപ്പലൊക്കെ ബാധിച്ച പച്ചക്കറികളിൽ ആണ്..
ഉദാഹരണമായിട്ട് ക്യാരറ്റ് പോലുള്ളവ നമ്മുടെ വീടുകളിൽ ഒരുപാട് ദിവസം ഇരുന്നു കഴിഞ്ഞാൽ അതിൽ എല്ലാം പൂപ്പൽ ബാധിക്കാറുണ്ട്.. അതുപോലെ അരി ഗോതമ്പ് മാവ് ഒക്കെ പൊടിച്ചു വയ്ക്കുമ്പോൾ അല്ലെങ്കിൽ പൊടിച്ച് സൂക്ഷിക്കുമ്പോൾ കുറെ ദിവസങ്ങൾ കഴിയുമ്പോൾ അതിൽ പൂപ്പൽ ബാധിക്കാറുണ്ട്.. അതുപോലെ ബ്രെഡ് കുറെ ദിവസം എടുത്തു വച്ചാൽ അതിൽ പൂപ്പൽ ബാധിക്കാറുണ്ട്.. ഈ പൂപ്പലിൽ അടങ്ങിയിരിക്കുന്ന അഫ്ല ടോക്സിൻ ക്യാൻസറിന് കാരണമാകുന്ന പ്രധാന വില്ലനാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….