കൂലിപ്പണിക്കാരനായ അച്ഛൻറെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ മകൻ.. പിന്നീട് സംഭവിച്ചത്..

പഠനം കഴിഞ്ഞ് ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള ഒരു സുഹൃത്ത് വന്ന് പറഞ്ഞു അവനോടൊപ്പം കുറച്ചു ദിവസത്തേക്ക് പണിക്ക് വരുന്നോ എന്ന്.. വെറുതെ ഇരുന്നിട്ട് എന്തിനാണ് പണിക്ക് പോയാൽ കയ്യിൽ കുറെ കാശ് കിട്ടുമല്ലോ എന്ന് അവൻ പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി.. കാരണം കയ്യിൽ കാശില്ലെങ്കിൽ ഒരു വിലയും ഇല്ലാത്ത ഒരു കാലമാണിത്.. അതുകൊണ്ടുതന്നെ ഞാൻ പണിക്ക് വരാമെന്ന് അവനോട് പറഞ്ഞു.. എന്തിനും ഏതിനും കാശ് തന്നെ വേണം.. കൂട്ടുകാരുടെ ഒപ്പം പുറത്തേക്ക് പോകാനും നല്ല ഭക്ഷണങ്ങൾ കഴിക്കാനും കയ്യിൽ കാശ് വേണം.. ആകെ വീട്ടിലേക്കുള്ള വരവ് ചെലവുകൾ അച്ഛൻറെ അധ്വാനം കൊണ്ടായിരുന്നു.. ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ തന്നെ അച്ഛൻ എല്ലാ പണിക്കും പോകാറുണ്ട്..

വരമ്പ് കിളക്കാനും തോട്ടം പണിക്കും പാടത്തും അങ്ങനെ എല്ലാ ഭാഗത്തും പോകാറുണ്ട്.. ഒരിക്കൽപോലും ക്ഷീണം കൊണ്ടോ അല്ലെങ്കിൽ വയ്യായ്ക കൊണ്ട് ഒന്നും വെറുതെ ഇരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. എപ്പോഴും ഒരു മുണ്ടു മാത്രം എടുത്ത് മേൽമുണ്ട് ധരിച്ച ഉരുക്കുപോലെയുള്ള ശരീരത്തിൽ ഒരു തോർത്തും ഉണ്ട് എപ്പോഴും കൂടെ കാണും.. ചെറുപ്പം മുതൽ തന്നെ അച്ഛനിൽ നിന്ന് എനിക്ക് ഒരു അകൽച്ച ഉണ്ടായിരുന്നു.. അച്ഛനോട് കൂടുതൽ മിണ്ടാൻ ഒന്നും ഞാൻ പോകാറില്ല.. അച്ഛനും പൊതുവെ അങ്ങനെ തന്നെയായിരുന്നു.. കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി സൈക്കിളിന് വേണ്ടി വാശിപിടിച്ച് ഒരാഴ്ച വീട്ടിൽ പ്രശ്നമുണ്ടാക്കി.. ഒരു ദിവസം അച്ഛൻറെ ഒപ്പം ചോറ് കഴിക്കുമ്പോൾ ചോറ് പാത്രം തട്ടിക്കളഞ്ഞ് എഴുന്നേറ്റ് പോയതിന് അമ്മ എന്നെ ഒരുപാട് തല്ലിയിരുന്നു.. അന്ന് തൊട്ട് അച്ഛനോട് ഉള്ളിൽ എന്നും നീണ്ട മൗനമായിരുന്നു..

എന്നിട്ടും ഒരിക്കൽ പോലും എന്റെ വാശി ജയിച്ചില്ല.. അതുകൊണ്ടുതന്നെ അന്നുമുതൽ തമ്മിൽ മിണ്ടുകയോ അല്ലെങ്കിൽ സംസാരിക്കുകയോ ഒപ്പം ഇരിക്കുകയോ ചെയ്യാറില്ല.. എന്നാലും അച്ഛനെ ഉള്ളിൽ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.. അതുപോലെ മകൻറെ ഉള്ളിലെ ദേഷ്യം അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി എപ്പോഴും മനസ്സുകൊണ്ട് എന്നെ ചേർത്തുപിടിക്കുകയും ചെയ്യുന്നത് പലപ്പോഴും ഞാൻ അറിഞ്ഞിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *