ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മൾ മലയാളികളിൽ പല ആളുകളും പുറത്ത് പറയാൻ തന്നെ മടിക്കുന്ന ഒരു പ്രധാന പ്രശ്നമുണ്ട്.. പൈൽസ് അഥവാ ഹെമറോയിഡ്.. ഫിസ്റ്റുല അതുപോലെ പഴുപ്പ് നിറഞ്ഞ നമ്മുടെ മലദ്വാരത്തിന് ചുറ്റും ഒരുപാട് വേദനയും അസ്വസ്ഥതകളും അസഹ്യമായി ഉണ്ടാകുന്ന ചൊറിച്ചിലുകളും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന കണ്ടീഷൻസ് ഒക്കെ വരാറുണ്ട്.. മൂലക്കുരു എന്ന് പറയുന്നത് പല സിനിമകളിലും വളരെ തമാശയായി പറയാറുണ്ട്.. പക്ഷേ ഒരിക്കലെങ്കിലും ഈ മൂലക്കുരു വന്നിട്ടുള്ള ആളുകൾക്ക് അറിയാം അല്ലെങ്കിൽ ഫിഷർ അതുപോലെ ഫിസ്റ്റുല തുടങ്ങിയവയൊക്കെ വന്ന ആളുകൾക്ക് അറിയാം അത് ഒരിക്കലും ഒരു തമാശയല്ല എന്നുള്ളത്..
മൂലക്കുരു പൊട്ടി എന്ന് ലാലേട്ടന്റെ സിനിമയിൽ തമാശയായി പറയുന്നുണ്ട് അതു കേട്ട് ആളുകളെല്ലാം ചിരിക്കുന്നുമുണ്ട്.. അപ്പോൾ എന്താണ് ഈ മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്നത് അതുപോലെ അതിനെ ഈ ഫിഷർ അല്ലെങ്കിൽ ഫിസ്റ്റുല ആയിട്ടുള്ള ബന്ധം എന്താണ്.. ഇതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഈ വീഡിയോയിലൂടെ ഇന്ന് വളരെ വിശദമായി നമുക്ക് ഡിസ്കസ് ചെയ്യാം.. നമ്മുടെ ഉള്ളിലുള്ള മലം ഏതാണ്ട് 36 മണിക്കൂറോളം ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക.. അതായത് നമ്മൾ ഭക്ഷണം കഴിച്ചിട്ട് നമ്മുടെ മലത്തിലൂടെ ആ ഭക്ഷണം ഡൈജസ്റ്റ് ആയി ഒഴിവായി പോകാൻ 36 മണിക്കൂർ വേണ്ടിവരും.. ചിലപ്പോൾ ചില ആളുകൾക്ക് ഈ 36 മണിക്കൂർ എന്നുള്ളത് കുറഞ്ഞു പോകാറുണ്ട്..
അതായത് ഒരു 10 അല്ലെങ്കിൽ 15 മണിക്കൂർനുള്ളിൽ തന്നെ ഇതെല്ലാം ഡൈജസ്റ്റ് പോകാറുണ്ട്.. അതിനെയാണ് നമ്മൾ ഡയേറിയ അഥവാ ലൂസ് മോഷൻ എന്ന് വിളിക്കുന്നത്.. എന്നാൽ മറ്റു ചില ആളുകളിൽ ഈ 36 മണിക്കൂർ എന്നുള്ളത് ചിലപ്പോൾ രണ്ട് ദിവസം അല്ലെങ്കിൽ മൂന്നുദിവസം അല്ലെങ്കിൽ അഞ്ചുദിവസം വരെ ആയിട്ട് പോകാറുണ്ട്.. 72 മണിക്കൂർ ആകുമ്പോഴേക്കും നമ്മുടെ വയറിന് വല്ലാത്ത ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക.. അതുവഴി പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവും.. മലബന്ധം മാത്രമല്ല കീഴ്വായു ശല്യം ഉണ്ടാവും.. അതുപോലെ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാകും നെഞ്ചരിച്ചൽ അനുഭവപ്പെടും.. ഓക്കാനം വരും അതുപോലെ ഒന്നും കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….