ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ട്രോക്ക് എന്ന രോഗത്തെക്കുറിച്ചാണ്.. സ്ട്രോക്ക് എന്നാ അസുഖത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും.. ലോകത്തെ വളരെ അധികം ജനങ്ങൾ ഈയൊരു അവസ്ഥകൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിൽ പ്രവർത്തനങ്ങൾ ഭാഗികമായി തകരാറിൽ ആകുമ്പോഴാണ് നമുക്ക് സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാവുന്നത്.. ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗം അതായത് വലതുഭാഗമോ അല്ലെങ്കിൽ ഇടതു ഭാഗമോ പൂർണ്ണമായും തളർന്നുപോകുന്ന ഒരു അവസ്ഥയാണ് സ്ട്രോക്കിൽ ഉണ്ടാവുന്നത്.. ഇതിനെ ആയുർവേദത്തിൽ പക്ഷാഘാതം എന്ന് പറയുന്നു..
നമ്മുടെ ബ്രയിനിൽ ഇടതുഭാഗത്ത് നിന്ന് വലതുഭാഗത്തേയും വലതുഭാഗത്തിൽനിന്ന് ഇടതുഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്.. അപ്പോൾ ബ്രയിനിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് തകരാറു വരുമ്പോൾ ഇതിൻറെ വിപരീത ദിശയിൽ ശരീരത്തിന് തളർച്ച അനുഭവപ്പെടും ഇതാണ് സ്ട്രോക്ക് എന്ന് പറയുന്നത്.. ഇത് പ്രധാനമായും പല കാരണങ്ങൾ കൊണ്ട് നമുക്കുണ്ടാവാം.. നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് വർദ്ധിക്കുമ്പോൾ അതിൻറെ ഭാഗമായി രക്തത്തിൻറെ ചക്രമണം നടത്തുന്ന ധമനികൾക്ക് കട്ടി കൂടുകയും അതിൻറെ അടിസ്ഥാനത്തിൽ നമ്മുടെ തലച്ചോറിലേക്കുള്ള രക്തം തടസ്സപ്പെടുകയും ചെയ്യുമ്പോൾ തലച്ചോറിലെ ആ ഭാഗത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും ഇല്ലാതാവുകയും ചെയ്യുന്നു..
അപ്പോൾ അത് നിയന്ത്രിക്കുന്ന ശരീരത്തിന്റെ എതിർഭാഗത്തുള്ള ഭാഗങ്ങൾ നശിക്കുകയാണ് ചെയ്യുന്നത്.. ഈ രോഗങ്ങൾ പ്രധാനമായും ഇടതുഭാഗത്ത് അല്ലെങ്കിൽ വലതുഭാഗത്തും ഉണ്ടാവാം.. അത് ബ്രയിനിന്റെ ഏതു ഭാഗത്തെ രക്തചക്രമണം ആണ് തകരാറിലാകുന്നത് അത് അനുസരിച്ച് ആയിരിക്കും.. ഇതിനെ ആയുർവേദവും രക്തധമനികളിൽ ഉണ്ടാകുന്ന രക്തത്തിൻറെ ചക്രമണത്തിൽ ഉണ്ടാകുന്ന തകരാറുകൾ കൊണ്ടു തന്നെയാണ് പക്ഷാഘാതം ഉണ്ടാകുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്.. സ്ട്രോക്ക് വരാൻ പ്രധാനമായും പലതരം കാരണങ്ങളാണ് ഉള്ളത്.. രക്തസ്രോതസ്സുകൾ അടഞ്ഞു പോകുന്നതിന് ആയുർവേദവും മൂന്നുനാലു കാരണങ്ങൾ പറയുന്നുണ്ട്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…