രാവിലെ തന്നെ ആരോ പുറത്തു നിന്ന് കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് അയാൾ ഉണർന്നു.. ഇവളിത് എവിടെ പോയി കിടക്കുകയാണ്.. എത്ര നേരമായി ആ കോളിംഗ് ബെൽ കിടന്ന് അടിക്കുന്നു.. അവൾക്ക് അതൊന്നും പോയി തുറന്ന് ആരാണെന്ന് നോക്കിക്കൂടെ.. മനുഷ്യനെ ഒന്ന് സമാധാനപരമായി ഉറങ്ങാൻ പോലും സമ്മതിക്കില്ല.. ഇന്നലെ രാത്രി ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി പുറത്തുപോയി വരാൻ തന്നെ ഒരുപാട് വൈകിയിരുന്നു.. അയാൾക്ക് നാട്ടിലും പുറത്തുമായി ഒരുപാട് ബിസിനസ് സാമ്രാജ്യങ്ങൾ ഉണ്ട്.. അതെല്ലാം നോക്കുന്നത് അയാളും അയാളുടെ അനിയനും കൂടിയാണ്.. ഒരേയൊരു അനിയത്തിയുണ്ട് അവൾ ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയാണ്.. പിന്നെയും വാതിൽ ആരും തുറക്കാത്തതുകൊണ്ട് അവൻ മുറിയിൽ കിടന്ന് അലറി..
എടീ ആരാണ് പുറത്തുവന്നിരിക്കുന്നത് എന്ന് ഒന്നു പോയി നോക്ക്.. അത് ഒന്നുമില്ല ചേട്ടാ ആരോ സഹായം ചോദിച്ചു വന്നതാണ്.. അവർ തനിയെ പൊയ്ക്കോളും ആരും കാണാതെ ആവുമ്പോൾ.. നീ അവരോട് എന്തായാലും നിൽക്കാൻ പറ.. ആ മേശപ്പുറത്ത് വച്ചിരിക്കുന്ന പൈസയിൽ കുറച്ച് എടുത്ത് അവർക്ക് കൊടുക്ക്.. ഈ ചേട്ടന് വേറെ പണിയൊന്നുമില്ലേ.. ഇവരെല്ലാം കള്ള കൂട്ടമാണ്.. അവരിൽ ആരെങ്കിലും ആയിരിക്കും ഇവരും.. ഇവിടെ വന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും എന്ന് അവർക്ക് അറിയാം അതുകൊണ്ടുതന്നെ വന്നതായിരിക്കും.. അവൾ എന്തൊക്കെയോ പറയാൻ തുടങ്ങി.. അവൾക്ക് അതെല്ലാം കണ്ടു വളരെയധികം ദേഷ്യം വന്നു..പൈസ കൊടുത്തപ്പോൾ വേണ്ട എന്ന് പറയുന്നു കയ്യിലുള്ള മസാല പാക്കറ്റുകൾ വാങ്ങിയാൽ മതി എന്ന്..
ഇതിപ്പോൾ ഭർത്താവിന് വയ്യ എന്ന പേരിലാണ് കച്ചവടം വന്നിരിക്കുന്നത്.. ഞാനവരോട് പറഞ്ഞു എനിക്കിവിടെ മസാലയുടെ ആവശ്യമില്ല ഇവിടെ ആവശ്യത്തിനു തന്നെ ധാരാളം ഉണ്ട്.. മസാല കച്ചവടക്കാരന്റെ വീട്ടിൽ തന്നെ വന്ന് മസാലകൾ വിൽക്കുന്നു ഇത് എന്തൊരു കഷ്ടമാണ്.. എന്തായാലും നീ ചീത്ത ഒന്നും പറയാതെ അവിടെയുള്ള പൈസ എടുത്തു കൊടുക്ക്.. നമ്മുടെ വീട്ടിൽ വന്ന് കൈ നീട്ടുന്നവർ അല്ലെങ്കിൽ സഹായം ചോദിക്കുന്നവർ ആരായാലും അവരുടെ അവസ്ഥ കണ്ട് നമ്മൾ അവരെ സഹായിക്കണം.. അവരെയൊന്നും വെറും കയ്യോടെ ഒരിക്കലും പറഞ്ഞു വിടരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..