ഗുരുവായൂരപ്പന്റെ അത്ഭുത സിദ്ധികൾ പറയുന്ന കഥകൾ.. ഗുരുവായൂരിൽ കണ്ണൻ അവതരിച്ചപ്പോൾ… വിശദമായ അറിയാം..

പണ്ട് ഗുരുവായൂർ ക്ഷേത്രത്തിലെ പരിസരത്ത് പൂഴിക്കുന്ന് ഉപ്പുകുറ്റൻ എന്ന് പേരുള്ള അസാമാന്യ ശരീര പുഷ്ടി ഉള്ള ഒരാൾ ജീവിച്ചിരുന്നു.. അയാൾക്ക് വലിയ വിദ്യാഭ്യാസമോ അല്ലെങ്കിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.. നല്ല ശരീരവും അതുപോലെ നല്ല പൊക്കവും അതിനനുസരിച്ചുള്ള ശരീരപുഷ്ടി നല്ലതായി ഉള്ള ഒരു വ്യക്തിയായിരുന്നു.. ക്ഷേത്രത്തിലെ പല പണികളും ചെയ്തു ക്ഷേത്രവുമായി ബന്ധപ്പെട്ട് പാത്രം കഴുകൽ അതുപോലെ ആനപ്പിണ്ടം വാരൽ ചകിരി അതുപോലെ മടൽ തുടങ്ങിയ സാധനങ്ങൾ എല്ലാം ക്ഷേത്രങ്ങളിൽ കൊണ്ടു കൊടുക്കുകയും വിറക് കീറുകയും തുടങ്ങി ഇത്തരത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പണികളും ചെയ്തുകൊണ്ടാണ് അയാൾ ജീവിച്ചിരുന്നത്.. വലിയ പൊണ്ണത്തടിയും അതുപോലെ നീളവും ഒക്കെയുള്ള ഒരു വ്യക്തിയായിരുന്നു.. മദ്യപാനശീലവും ഇദ്ദേഹത്തിന് നല്ല പോലെ ഉണ്ടായിരുന്നു.. ക്ഷേത്രത്തിലെ എല്ലാവർക്കും ഇയാളെ വലിയ പേടിയായിരുന്നു..

കാരണം എന്നു പറഞ്ഞാൽ വളരെ വലിയ ശരീരവും അതുപോലെ പെട്ടെന്ന് ദേഷ്യക്കാരനുംമായിരുന്നു.. ക്ഷേത്രത്തിൽ ഉള്ള പണികളെല്ലാം ചെയ്തു കഴിയുമ്പോൾ ഒരു ഉരുളി നിറയെ ഇദ്ദേഹത്തിന് ചോറ് നൽകുമായിരുന്നു.. ഒരുപാട് ആഹാരം കഴിക്കുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.. ചോറ് ഒരു അഞ്ചു നിമിഷം വൈകി കഴിഞ്ഞാൽ ഭയങ്കരമായി ആളുകളെ ചീത്ത പറയുമായിരുന്നു.. അവിടെയുള്ള ആളുകൾക്കെല്ലാം പിന്നീട് തെറി അഭിഷേകം ആയിരുന്നു കേൾക്കുക.. അപ്പോൾ അത്തരത്തിൽ സംസാരിക്കുന്ന അത്രയും ദേഷ്യക്കാരൻ ആയ അല്പം ഒരു ക്രൂരനായ എല്ലാവരും അടുത്ത പോയി സംസാരിക്കാൻ ഭയക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അയാളുടേത്..

ക്ഷേത്രത്തിൽ നിന്ന് പ്രതിഫലമായി ലഭിക്കുന്ന ഈ ഒരു ആഹാരം ഒക്കെ കഴിച്ച് മദ്യപിച്ച് ആ പരിസരങ്ങളിൽ എല്ലാം നടക്കുകയും ചെയ്യുമായിരുന്നു.. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഇത്തരം ഭക്ഷണങ്ങളെല്ലാം കഴിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ച് കൂടുതൽ സമയവും ഇദ്ദേഹം ഉണ്ടായിരുന്നത് ക്ഷേത്ര പരിസരത്ത് തന്നെയായിരുന്നു.. പലപ്പോഴും സന്ധ്യാസമയങ്ങളിൽ ക്ഷേത്രക്കുളത്തിൽ പോയി കിടക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു.. സന്ധ്യയ്ക്കും അതുപോലെ രാത്രിയിലും എല്ലാം ഇദ്ദേഹത്തെ നോക്കിയാൽ കുളത്തിലും അതുപോലെ കുളക്കരയിലും ഒക്കെ ആയിരിക്കും കാണുക.. പലപ്പോഴും ആളുകൾ ചിന്തിച്ചിരുന്നത് കുറച്ചു സമാധാനമായിരിക്കാൻ ഇയാൾ അവിടെ പോകുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *