ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. സിറോസിസ് അഥവാ കരൾ വീക്കം എന്നുള്ളത് അമിതമായി മദ്യപിക്കുന്ന ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് എന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്.. ഒരാൾക്ക് സിറോസിസ് അഥവാ കരൾ വീക്കം വന്നു കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ തന്നെ അയാൾ അമിതമായി മദ്യപിക്കുന്ന ആൾ ആണോ എന്നുള്ള ചോദ്യങ്ങൾ അല്ലെങ്കിൽ സംശയങ്ങളൊക്കെ സാധാരണയായി എല്ലാവർക്കും വരാറുണ്ട്.. പണ്ടൊക്കെ ഒരു പരിധിവരെ ഇത് ശരിയായിരുന്നു എന്നാൽ ഇന്ന് സിറോസിസ് മദ്യപിക്കുന്ന ആളുകളിലും അതുപോലെ മദ്യം ജീവിതത്തിൽ ഒരിക്കലും കഴിക്കാത്ത ആളുകൾക്കും അതുപോലെ മദ്യം വിരളമായി അതായത് ആഘോഷ ദിവസങ്ങളിൽ മാത്രം കഴിക്കുന്ന ആളുകളിലും അതായത് സോഷ്യൽ ഡ്രിങ്കേഴ്സ് എന്ന് പറയും അവരിലും ഈ രോഗം വളരെ സാധാരണമായി കണ്ടുവരുന്നു..
അപ്പോൾ എന്താണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ.. മദ്യപിക്കുന്ന ആളുകളിൽ വരുന്നതുപോലെ തന്നെ മദ്യപിക്കാത്ത ആളുകളിലും ഈ ഒരു രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ്.. നമ്മൾ അതിലെ കാരണമായി നോക്കുമ്പോൾ കാണുന്നത് ഫാറ്റി ലിവർ അല്ലെങ്കിൽ ലിവർ ഫാറ്റ് അമിതമായി നമ്മുടെ ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ അതായത് ഫാറ്റി ലിവർ ആണ് എന്നുള്ളതാണ് പൊതുവേയുള്ള കണ്ടെത്തൽ.. അപ്പോൾ ഈ ഒരു ഫാറ്റി ലിവർ എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. ഫാറ്റി ലിവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്.. ലിവർ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ ഒന്നാണ്..
അതുപോലെ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്ലാൻറ് അഥവാ ഗ്രന്ഥിയാണ്.. അതുപോലെതന്നെ നമ്മുടെ ദഹനപ്രക്രിയയിൽ പ്രത്യേകിച്ച് നമ്മുടെ ലിവറിന് ഒരു പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്.. ശരീരത്തിൽ അമിതമായി കൊഴുപ്പ് ചെല്ലുമ്പോൾ ഫാറ്റ് ചെല്ലുമ്പോൾ അത് കൂടുതലായി നമ്മുടെ ലിവറിൽ അടഞ്ഞുകൂടുന്നു.. പിന്നീട് ഇത് നമ്മുടെ ലിവറിന്റെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു.. ഇത് മൂലം പിന്നീട് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…